തലശ്ശേരി: കൊട്ടിയൂരില്‍ പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയെ വൈദികന് പീഡിപ്പിച്ച് ഗര്‍ഭിണിയാക്കിയ കേസില്‍ മാതാപിതാക്കള്‍ക്കെതിരേ കേസെടുക്കാന്‍ കോടതി നിര്‍ദേശം.
പെണ്‍കുട്ടിയുടെ പ്രായം സംബന്ധിച്ച് കോടതിയെ തെറ്റിധരിപ്പിച്ച സംഭവത്തിലാണ് മാതാപിതാക്കള്‍ക്കെതിരേ ക്രിമിനല്‍ കേസെടുത്ത് വിചാരണ നേരിടാന്‍ തലശ്ശേരി പോക്സോ കോടതി ഉത്തരവിട്ടത്. മാതാപിതാക്കള്‍ കൂറുമാറി കുറ്റം നടത്തിയതായി കോടതിക്ക് ബോധ്യമായിട്ടുണ്ട്. തുടര്‍ നടപടികള്‍ക്കായി കേസില്‍ അന്വേഷണം നടത്തും. നേരത്തെ പ്രായം തെളിയിക്കണമെന്ന് ആവശ്യപ്പെട്ട് പ്രതിഭാഗം കോടതിയില്‍ ഹരജികള്‍ നല്‍കിയിരുന്നുവെങ്കിലും കോടതി തള്ളുകയായിരുന്നു. പെണ്‍കുട്ടിയെ പീഡിപ്പിച്ച കേസില്‍ ഫാ. റോബിന് വടക്കുംചേരിയെ 20 വര്‍ഷം തടവിന് കഴിഞ്ഞ ഫെബ്രുവരി 16നാണ് കോടതി ശിക്ഷിച്ചത്. ഇദ്ദേഹം കണ്ണൂര്‍ സെന്‍ട്രല്‍ ജയിലില്‍ ശിക്ഷ അനുഭവിച്ചുവരികയാണ്.
മൊഴിമാറ്റി പറഞ്ഞ സംഭവത്തില്‍ കേസിന്റെ വിധി പ്രഖ്യാപിച്ച ദിവസം തന്നെ മാതാപിതാക്കളോട് വിശദീകരണം എഴുതി നല്‍കാനോ, കോടതിയില്‍ നേരിട്ട് ഹാജരാകാനോ ഉത്തരവിട്ടിരുന്നു. അടുത്തിടെയാണ് അഭിഭാഷകന് മുഖേന മാതാപിതാക്കള്‍ വിശദീകരണം എഴുതി നല്‍കിയത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."