ഇന്ത്യൻ പുതിയ വിദ്യാഭ്യാസ നയം: ഫോസ ജിദ്ദ സെമിനാർ സംഘടിപ്പിക്കുന്നു
ജിദ്ദ: ഇന്ത്യ ഗവണ്മെന്റ് അംഗീകരിച്ചു നടപ്പാക്കാൻ ഉദ്ദേശിക്കുന്ന പുതിയ വിദ്യാഭ്യാസ നയം ചർച്ചചെയ്യാൻ ആഗസ്ത് 21ന് വെള്ളിയാഴ്ച പ്രഗത്ഭരെ ഉൾകൊള്ളിച്ചു കൊണ്ട് വിപുലമായ ഒരു സൂം സെമിനാര്‍ സംഘടിപ്പിക്കാക്കുമെന്ന് ഫോസ (ഫാറൂഖ് കോളേജ് ഓൾഡ് സ്റ്റുഡന്റസ് അസോസിയേഷൻ) ജിദ്ദ ചാപ്റ്റർ ഭാരവാഹികൾ അറിയിച്ചു. വെള്ളിയാഴ്ച്ച വൈകിട്ട് 4:15 നു (ഇന്ത്യൻ സമയം വൈകിട്ട് 6:45 ) ആരംഭിക്കുന്ന സെമിനാറിൽ വിദ്യാഭ്യാസ വിചക്ഷണനും യു. എൻ. പരിസ്ഥിതി പ്രോഗ്രാം ദുരന്ത നിവാരണ തലവനുമായ മുരളി തുമ്മാരുകുടി മുഖ്യ പ്രഭാഷണവും സുപ്രീം കോടതിയിലെ സീനിയർ അഡ്വക്കേറ്റ് രശ്മിത രാമചന്ദ്രൻ ആമുഖ പ്രഭാഷണവും നിർവഹിക്കും.
കൂടാതെ ഡോക്ടർ ഇസ്മായിൽ മരിതേരി തുടങ്ങിയവർ സെമിനാറിൽ സംബന്ധിക്കും. ചോദ്യോത്തരങ്ങൾക്കു അവസരം ഉണ്ടായിരിക്കുന്നതാണ്. കൂടുതൽ വിവരങ്ങൾക്ക് 0554082385, 0502355882 എന്നീ നമ്പറുകളിൽ ബന്ധപ്പെടാം.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."