HOME
DETAILS
MAL
കൊവിഡില്‍ ഇനി ചികിത്സ ശ്വാസതടസത്തിന്റെ തീവ്രതയനുസരിച്ച്: ചികിത്സാ മാര്‍ഗനിര്‍ദേശം പരിഷ്കരിച്ചു
backup
August 17 2020 | 13:08 PM
തിരുവനന്തപുരം: സംസ്ഥാനത്ത് കോവിഡ് ചികിത്സാ മാര്‍ഗനിര്‍ദേശം പരിഷ്കരിച്ചു. ത്രിതല സംവിധാനത്തില്‍ ചികിത്സ ലഭ്യമാക്കുമെന്ന് ആരോഗ്യമന്ത്രി കെ.കെ ശൈലജ പറഞ്ഞു.
ശ്വാസതടസത്തിന്റെ തീവ്രതയനുസരിച്ച് ചികിത്സ നിശ്ചയിക്കും. മിതമായ അധ്വാനിക്കുമ്പോഴുള്ള ശ്വാസതടസം ചികിത്സയില്‍ പ്രധാനമാണ്. മറ്റ് പ്രശ്നങ്ങള്‍ ഇല്ലാത്തവരെ വീടുകളില്‍ തന്നെ നിരീക്ഷിക്കും. സംസ്ഥാനത്ത് രോഗമുക്തി നിരക്ക് കൂടിയത് പുതിയ സംവിധാനം മൂലമാണെന്നും മന്ത്രി പറഞ്ഞു.
ജലദോഷ പനി ഉള്ളവരിലും വരും ദിവസങ്ങളില്‍ കോവിഡ് പരിശോധന നടത്തുമെന്ന് സര്‍ക്കാര്‍ കഴിഞ്ഞ ദിവസം വ്യക്തമാക്കിയിരുന്നു. കോവിഡിന് സമാനമായ ലക്ഷണങ്ങള്‍ ജലദോഷ പനി ബാധിച്ചവരിലും കാണുന്നതിനാലാണ് ഇത്. ഐ.സി.എം.ആര് മാര്‍ഗനിര്‍ദേശപ്രകാരമാണ് ജലദോഷപനി ബാധിച്ചവരില്‍ കോവിഡ് പരിശോധന നടത്തുന്നത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."