കണ്ണമംഗലം പീഡനക്കേസ്: പ്രത്യേക അന്വേഷണ സംഘത്തെ നിയോഗിക്കും
തിരുവനന്തപുരം: വേങ്ങര കണ്ണമംഗലത്ത് മുന്‍ വനിതാ പഞ്ചായത്തംഗത്തെ പീഡിച്ച കേസില്‍ പ്രത്യേക അന്വേഷണ സംഘത്തെ നിയോഗിക്കുന്നത് പരിഗണിക്കുമെന്ന് മുഖ്യമന്ത്രി നിയമസഭയില്‍ പറഞ്ഞു. സംഭവവുമായി ബന്ധപ്പെട്ട് രണ്ടുപരാതികളാണുള്ളത്. മുന്‍ പഞ്ചായത്ത് പ്രസിഡന്റും ലീഗ് നേതാവുമായ നെടുമ്പള്ളി സെയ്ദിനെതിരേയാണ് രാജിവച്ച വനിതാ പഞ്ചായത്തംഗത്തിന്റെ ഒന്നാമത്തെ പരാതി. സെയ്ദിനെ അറസ്റ്റുചെയ്തിട്ടുണ്ട്.
എന്നാല്‍, വേങ്ങര പൊലിസ് സ്റ്റേഷനില്‍ നല്കിയ പരാതിക്കുപുറമെ കൊണ്ടോട്ടി സ്റ്റേഷനില്‍ നല്കിയ മറ്റൊരു പരാതിയുമുണ്ട്. സെയ്ദിന്റെ സുഹൃത്ത് തെക്കുഞ്ചേരി ഫസലുല്‍ ഹാബിദിനെതിരേയാണിത്. ഈ പരാതിയില്‍ പൊലിസ് അന്വേഷണം നടത്തി വരികയാണ്. ഈ കേസിന്റെ അന്വേഷണത്തിന് പ്രത്യേക സംഘത്തെ നിയോഗിക്കുന്ന കാര്യം പരിശോധിക്കുമെന്നും മുഖ്യമന്ത്രി അറിയിച്ചു. എ.എന്‍ ഷംസീറിന്റെ സബ്മിഷന് മറുപടി പറയുകയായിരുന്നു മുഖ്യമന്ത്രി.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."