HOME
DETAILS

സ്വപ്‌നയുമായി ശിവശങ്കര്‍ നടത്തിയത് മൂന്ന് വിദേശയാത്ര: കൂടുതല്‍ പ്രതിരോധത്തിലായി പിണറായി സര്‍ക്കാര്‍

  
backup
August 17 2020 | 15:08 PM

swapna-with-sivasanker-smuggling-issue

കൊച്ചി: സ്വര്‍ണക്കടത്തു കേസ് പ്രതി സ്വപ്‌ന സുരേഷുമായി മുഖ്യമന്ത്രിയുടെ മുന്‍ പ്രിന്‍സിപ്പല്‍ സെക്രട്ടറി എം.ശിവശങ്കര്‍ മൂന്നു പ്രാവശ്യം വിദേശയാത്ര നടത്തിയെന്ന് എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ്.
പ്രതികളുടെ ജാമ്യാപേക്ഷ എതിര്‍ത്ത് എന്‍ഫോഴ്‌സ്‌മെന്റ് അസി.ഡയറക്ടര്‍ എറണാകുളം പ്രിന്‍സിപ്പല്‍ സെഷന്‍സ് കോടതിയില്‍ സമര്‍പ്പിച്ച സത്യവാങ്മൂലത്തിലാണ് ഈ വെളിപ്പെടുത്തല്‍.
സ്വപ്‌ന നല്‍കിയ മൊഴികളുടെ അടിസ്ഥാനത്തിലാണ് സത്യവാങ്മൂലം.
2017 ഏപ്രിലില്‍ സ്വപ്‌ന ശിവശങ്കറുമൊത്ത് യു.എ.ഇയിലേക്ക് യാത്രചെയ്തു.
2018 ഏപ്രിലില്‍ ശിവശങ്കര്‍ ഒമാനിലായിരിക്കെ സ്വപ്‌ന അവിടേക്ക് എത്തുകയും ഇരുവരും അവിടെവച്ച് കാണുകയും ചെയ്തു. തുടര്‍ന്ന് ഇരുവരും ഒന്നിച്ചാണ് ഇന്ത്യയിലേക്കു മടങ്ങിയത്.

2018 ഒക്ടോബറില്‍ പ്രളയ ദുരിതാശ്വാസ സമാഹരണത്തിനായി മുഖ്യമന്ത്രി അടക്കമുള്ള ഭരണതലത്തിലെ ഉന്നതര്‍ യു.എ.ഇയിലുള്ളപ്പോഴാണ് സ്വപ്‌നയും ശിവശങ്കറും ഒരുമിച്ച് യു.എ.ഇയിലേക്ക് യാത്രചെയ്തത്.
ഈ യാത്രയ്ക്കു ശേഷമാണ് ശിവശങ്കറിന്റെ നിര്‍ദേശ പ്രകാരം മറ്റൊരാളുമായി ചേര്‍ന്ന് ബാങ്ക് ലോക്കര്‍ തുറന്നതെന്നും സത്യവാങ്മൂലത്തിലുണ്ട്.
2019 ഓഗസ്റ്റില്‍ സ്വര്‍ണക്കടത്തുകേസിലെ മറ്റു പ്രതികളായ സരിത്ത്, ഫൈസല്‍ ഫരീദ്,സന്ദീപ് നായര്‍ എന്നിവരും താനും ദുബൈയില്‍ ഒരുമിച്ചുചേരുകയും നയതന്ത്ര ബാഗേജ് വഴിയുള്ള സ്വര്‍ണക്കടത്തിന് പദ്ധതി ആസൂത്രണം ചെയ്‌തെന്നും സ്വപ്‌ന വെളിപ്പെടുത്തിയിട്ടുണ്ട്.
സ്വര്‍ണക്കടത്തു കേസില്‍ വളരെ ഉന്നതതലത്തിലുള്ള ബന്ധങ്ങളുണ്ടെന്നും എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ് വെളിപ്പെടുത്തുന്നു. യഥാര്‍ഥത്തില്‍ ആര്‍ക്കു വേണ്ടിയാണ് സ്വര്‍ണം കൊണ്ടുവന്നതെന്നും ആരാണ് യഥാര്‍ഥ ഗുണഭോക്താവ് എന്നകാര്യവും ഇനിയും കണ്ടത്തേണ്ടതുണ്ട്.
അതിനായി ആഴത്തിലുള്ള അന്വേഷണം ആവശ്യമാണ്. ഈ സാഹചര്യത്തില്‍ പ്രതികള്‍ക്ക് ജാമ്യം അനുവദിച്ചാല്‍ ഇവര്‍ ഒളിവില്‍ പോകാനും തെളിവുകള്‍ നശിപ്പിക്കാനും സാധ്യതയുണ്ടെന്നും എന്‍ഫോഴ്‌സ്‌മെന്റ് കോടതിയെ ബോധിപ്പിച്ചു.
ഓഗസ്റ്റ് 14ന് പ്രതികളായ സരിത്ത്, സ്വപ്‌ന,സന്ദീപ് എന്നിവരെ ചോദ്യം ചെയ്യലിന് രണ്ടു ദിവസത്തേക്കു കൂടി എന്‍ഫോഴ്‌സ്‌മെന്റിന്റെ കസ്റ്റഡിയില്‍ വിട്ടിരുന്നു.
കസ്റ്റഡി കാലാവധി അവസാനിച്ചതിനെ തുടര്‍ന്ന് പ്രതികളെ തിരികെ കോടതിയില്‍ ഹാജരാക്കിയപ്പോഴാണ് പുതിയ വെളിപ്പെടുത്തലുകള്‍ അടങ്ങിയ സത്യവാങ്മൂലം എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ് സമര്‍പ്പിച്ചത്.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

ലൈഫ് സയൻസ് മേഖലയിൽ 20,000 തൊഴിലവസരങ്ങൾ സൃഷ്‌ടിക്കുമെന്ന് അബൂദബി

uae
  •  3 days ago
No Image

ആരാധനാലയ നിയമത്തിനെതിരെയുള്ള കേസ്; സമസ്തയുടെ ഹരജി നാളെ പരിഗണിക്കും

latest
  •  3 days ago
No Image

'ഹേമ കമ്മിറ്റിയില്‍ നല്‍കിയ മൊഴിയില്‍ കൃത്രിമം നടന്നതായി സംശയം'; മറ്റൊരു നടി കൂടി സുപ്രീംകോടതിയില്‍

Kerala
  •  3 days ago
No Image

സഊദി അറേബ്യ ഇനി മാസ്മരികമായ ഫുട്‌ബോള്‍ ലഹരിയിലേക്ക്, ഫിഫ പ്രഖ്യാപനമായി; ആവേശത്തോടെ സ്വദേശികളും വിദേശികളും

Saudi-arabia
  •  3 days ago
No Image

ബഹ്‌റൈൻ ദേശീയ ദിനം: ഡിസംബർ 16, 17 തീയതികളിൽ പൊതു അവധി പ്രഖ്യാപിച്ചു

bahrain
  •  3 days ago
No Image

കൂട്ടുകാരനൊപ്പം കുളിക്കാനിറങ്ങിയ 10 വയസ്സുകാരൻ വാമനാപുരം നദിയിൽ മുങ്ങിമരിച്ചു

Kerala
  •  3 days ago
No Image

ബഹ്റൈൻ ഉപപ്രധാനമന്ത്രിയുമായി കൂടിക്കാഴ്‌ച നടത്തി ഡോ. എസ്. ജയ്ശങ്കർ

bahrain
  •  3 days ago
No Image

16കാരിയെ വീട്ടിൽ അതിക്രമിച്ച് കയറി ലൈംഗികമായി പീഡിപ്പിച്ച കേസ്; യുവാവിന് 7 വർഷം തടവും ഒന്നര ലക്ഷം രൂപ പിഴയും

Kerala
  •  3 days ago
No Image

റേഷൻ കടകളുടെ സമയത്തിൽ മാറ്റം; പുനക്രമീകരിച്ച് ഭക്ഷ്യവിതരണ വകുപ്പ്

Kerala
  •  3 days ago
No Image

ക്രിസ്മസ്-പുതുവത്സരം; മുബൈയിൽ നിന്ന് കേരളത്തിലേക്ക് സ്പെഷ്യല്‍ ട്രെയിൻ പ്രഖ്യാപിച്ചു

Kerala
  •  3 days ago