HOME
DETAILS

ഓര്‍മകളെ നന്ദി...

  
backup
April 21 2019 | 00:04 AM

%e0%b4%93%e0%b4%b0%e0%b5%8d%e2%80%8d%e0%b4%ae%e0%b4%95%e0%b4%b3%e0%b5%86-%e0%b4%a8%e0%b4%a8%e0%b5%8d%e0%b4%a6%e0%b4%bf

പ്രൊഫഷണല്‍ നാടക ഗ്രൂപ്പിന് നാടകമെഴുതി കൊടുക്കുവാന്‍ പോയ പ്രമുഖ നാടകരചയിതാവിനെ കാത്ത് ഭാര്യയും മക്കളും. പ്രതിഫലത്തുക കൊണ്ടുവന്നിട്ടുവേണം അത്താഴത്തിനുള്ള അരിയും മറ്റു സാധനങ്ങളും വാങ്ങി പാചകം ചെയ്യുവാന്‍. ഏറെ രാത്രിയായപ്പോള്‍ നാടകകൃത്ത് തലയില്‍ ഒരു ചുമടുമായി എത്തി ഭാര്യയോടു പറഞ്ഞു. ''നാടകമെഴുതിക്കൊടുത്തു രൂപയൊന്നും തരുവാന്‍ അവര്‍ക്ക് പാങ്ങില്ല, അരച്ചാക്ക് നെല്ലുതന്നു.''
ഭാര്യ ഉടന്‍ തന്നെ പച്ചനെല്ലെടുത്ത് വറുത്തുകുത്തി അരിയാക്കി കഞ്ഞിയും ചമ്മന്തിയുമുണ്ടാക്കി അത്താഴപഷ്ണി മൂലം തളര്‍ന്നുറങ്ങിയ ആറുമക്കളെയും വിളിച്ചുണര്‍ത്തി കഞ്ഞികൊടുത്ത് എല്ലാവരും വിശപ്പടക്കി.


ഇത് മലയാളസാഹിത്യത്തിലെ സര്‍വ്വകലാ വല്ലഭനായിരുന്നു സാക്ഷാല്‍ വൈക്കം ചന്ദ്രശേഖരന്‍ നായരുടെ ജീവിതത്തിലെ ഒരേട്. ജീവിതത്തിലുടനീളം പട്ടിണിയും പരിവട്ടവുമായി നട്ടം തിരിഞ്ഞ പ്രതിഭാശാലിയായ ഒരെഴുത്തുകാരന്‍ വേറെകാണില്ല.
1928 ഡിസംബര്‍ 21ന് വൈക്കം ആരാവേലില്‍ കൃഷ്ണപിള്ളയുടേയും പാര്‍വ്വതിയമ്മയുടേയും ഏഴുമക്കളില്‍ ഇളയവനായി ജനനം. ദക്ഷിണകാശിയെന്നറിയപ്പെടുന്ന വൈക്കം മഹാദേവക്ഷേത്രത്തിലെ വൈക്കത്തഷ്ടമിനാളുകളില്‍ ക്ഷേത്രത്തിലെത്തിയിരുന്ന മഹാന്മാരായിരുന്ന കലാകാരന്മാരുടെ കലയും സംഗീതവും അസ്വദിച്ച് സാഹിത്യ സാംസ്‌കാരിക രംഗത്തേയ്ക്ക് ഹരിശ്രീ കുറിച്ചു.
''സോപാനത്തിലെ ഇടയ്ക്കയുടേയും മണിയൊച്ചയുടേയും അമ്പലമുറ്റത്തെ കലാവേളയുടേയും ഗന്ധം എന്റെ ആന്മാവിലേയ്ക്ക് പകര്‍ന്നുകിട്ടി. ഞാന്‍ ഫ്യൂഡല്‍ കാലഘട്ടത്തിന്റെ ഏറ്റവും ഒടുവിലത്തെ അധ്യായത്തില്‍ ജീവിക്കുന്ന ഒരാളായിത്തീര്‍ന്നു. ചെണ്ടയുടെ താളത്തില്‍ നിന്ന് ഒരിക്കലും മോചനം കിട്ടാത്ത ഒരു ജീവിയായിത്തീര്‍ന്നു ഞാന്‍.'' 'അനുഭവങ്ങളെ നന്ദി' എന്ന ആത്മകഥാ സമാഹാരത്തിലെഴുതി.
മഹാഭാരതം വായിച്ച് കമ്യൂണിസ്റ്റ് പാര്‍ട്ടിയില്‍ ചേര്‍ന്നു കേരളത്തിലെ കമ്യൂണിസ്റ്റ് പാര്‍ട്ടിയുടെ വളര്‍ച്ചയ്ക്കുവേണ്ടി മുക്കിലും മൂലയിലും പ്രസന്നമധുരമായി പ്രസംഗിച്ച് ജനങ്ങളെ ഏറെ സ്വാധീനിച്ചു. വാക്കുകളില്‍ പാവപ്പെട്ടവന്റെ വികാരങ്ങളും, ആവേശവും പകര്‍ന്ന് ജനഹൃദയങ്ങളെ കീഴടക്കിയിരുന്നു.


മലയാളക്കരയെ ഇളക്കി മറിച്ച 'യാചകി' നാടകത്തിലെ രംഗങ്ങള്‍ കണ്ട് വൈക്കം സംഗീതത്തിലേയ്ക്കും നാടകത്തിലേയ്ക്കും ശ്രദ്ധതിരിച്ചു. അന്നത്തെ പ്രശസ്ത സംഗീതഞ്ജനും, നടനുമായിരുന്ന വൈക്കം വാസുദേവന്‍ നായര്‍ മൈക്കില്ലാതെ പാടി പതിനായിരങ്ങളെ സന്തോഷിപ്പിച്ച രംഗങ്ങള്‍ കണ്ട് സംഗീതം പഠിക്കുവാന്‍ തുടങ്ങി.
വൈക്കം മുനിസിപ്പല്‍ ലൈബ്രറിയുടെ വാര്‍ഷികത്തോടനുബന്ധിച്ച് വൈക്കം മുഹമ്മദ് ബഷീറിന്റെ 'കഥാ ബീജം' നാടകം അരങ്ങേറി. തിക്കുറിശ്ശി സുകുമാരന്‍ നായരായിരുന്നു എഴുത്തുകാരനായി അഭിനയിച്ചത്. പ്രൊഫ: എസ്. ഗുപ്തന്‍ നായര്‍ സാഹിത്യകാരനോട് കടം ചോദിക്കുന്ന ഒരു തെരുവുതെണ്ടിയായി വേഷമിട്ടു. ഇരുവരെയും പരിചയപ്പെട്ടപ്പോള്‍ നാടകത്തിലുള്ള കമ്പം കൂടി വന്നു.
17-ാം വയസ്സില്‍ 'ആളോഹരി' നാടകമെഴുതി വൈക്കം മുഹമ്മദ് ബഷീറിനെ വായിച്ചു കേള്‍പ്പിച്ചു. നാടകത്തിനു പ്രതിഫലമായി ബഷീറില്‍ നിന്ന് ഇരുപതു രൂപ കിട്ടി. പിന്നീട് നിരവധി പ്രൊഫഷണല്‍ നാടകങ്ങളെഴുതി മുടിചൂടാ മന്നനായി.
കെ.പി.എ.സിയില്‍ നിന്ന് അഭിപ്രായ ഭിന്നതമൂലം തെറ്റിപ്പിരിഞ്ഞ ഒ. മാധവന്‍ കാളിദാസകലാകേന്ദ്രം നാടകഗ്രൂപ്പ് തുടങ്ങിയകാലം. ഒ.എന്‍.വിയും, ജി.ദേവരാജനും വൈക്കത്തിനെ സമീപിച്ച് ഒരു നാടകമെഴുതി കൊടുക്കുവാന്‍ നിര്‍ബന്ധിച്ചപ്പോള്‍ എഴുതിയയതാണ് 'ഡോക്ടര്‍'. കാളിദാസ കലാകേന്ദ്രത്തിന്റെ പ്രഥമ നാടകം ഡോക്ടര്‍. പ്രശസ്ത സാഹിത്യകാരന്‍ സി.ആര്‍. ഓമനക്കുട്ടന്‍ പറഞ്ഞതുപോലെ, ''ഡോക്ടര്‍ ഒരു ദൃശ്യാനുഭവം തന്നെയായി. പാട്ടും ആട്ടവും ഫലിതവും കേമം. ഒ. മാധവനും, കാലാക്കല്‍ കുമാരനും, മണവാളന്‍ ജോസഫും, വിജയകുമാരിയും നാടകകഥാപാത്രങ്ങള്‍ക്ക് അനശ്വരതയേകി. അന്റോയും, ശ്രീധരനും പാടിയ പാട്ടുകള്‍ ക്ലാസിക്കുകള്‍ എല്ലാത്തിനും മീതെയായിരുന്നു. വൈക്കത്തിന്റെ വൈകാരികതയുടെ മൂര്‍ത്തതയില്‍ 'ഡോക്ടര്‍' മലയാള നടകവേദിയില്‍ എന്നും ഓര്‍ക്കുന്ന സമ്പൂര്‍ണ്ണ സൃഷ്ടി.''


നോവലിസ്റ്റ് നാടകകൃത്ത്, ചെറുകഥാകൃത്ത്, കുറ്റാന്വോഷണ നോവലിസ്റ്റ്, ചരിത്രാഖ്യായകന്‍, പ്രബന്ധകാരന്‍, പ്രാസംഗികന്‍, എന്നീമേഖലകളില്‍ പ്രതിഭയുടെ ചിറകുകളിലേറി സഞ്ചരിക്കുമ്പോഴും തൂലികാനാമങ്ങളില്‍ സൃഷ്ടികള്‍ നടത്തിക്കൊണ്ടിരുന്ന ഒരേയൊരു എഴുത്തുകാരന്‍ വൈക്കം ചന്ദ്രശേഖരന്‍നായരാണ്.
ജനയുഗം, കേരളഭൂഷണം, പൗരപ്രഭ, കേരളാ കൗമുദി, കുങ്കുമം, കുമാരി, കേരളശബ്ദം, ചിത്രകാര്‍ത്തിക, മലയാളമനോരമ എന്നീ പ്രസിദ്ധീകരണങ്ങളില്‍ എഡിറ്ററായിരുന്നു. പത്രപ്രവര്‍ത്തനം ജീവിത വൃത്തിയാക്കിക്കൊണ്ട് സര്‍ഗ്ഗസൗന്ദര്യത്തിന്റെ നന്മയും സ്‌നേഹവും തുളുമ്പുന്ന നിരവധി മുഖപ്രസംഗങ്ങള്‍, ലേഖനങ്ങള്‍.
ഒരിക്കല്‍ 'നിങ്ങളെന്നെ കമ്യൂണിസ്റ്റാക്കി' എന്ന നാടകത്തില്‍ വി. സാംബശിവനു പകരക്കാരനായി പരമുപിള്ളയുടെ മകന്‍ ഗോപാലന്റെ വേഷത്തില്‍ അഭിനയിച്ചു. പ്രശസ്ത സംവിധായകന്‍ അടൂര്‍ ഗോപാലകൃഷ്ണന്‍ സംവിധാനം ചെയ്ത 'സ്വയംവരം' സിനിമയില്‍ പത്രാധിപരായി അഭിനയിച്ചു.


കോഴിക്കോട് മാതൃഭൂമിയുടെ ഓഫീസിലെത്തി മഹാപണ്ഡിതനും, നിരൂപകരിലെ ക്രാന്തദര്‍ശിയുമായ കുട്ടികൃഷ്ണമാരാരെ പരിചയപ്പെട്ടപ്പോള്‍ പ്രസ്‌റൂം, പുതിയ മോണോ ടൈപ്പ് കാസ്റ്റിങ് മെഷീനും, മാതൃഭൂമി മുഴുവന്‍ പരിചയപ്പെടുത്തി കൊടുത്തതും, ജനയുഗത്തില്‍ വൈക്കം എഴുതിയ ലേഖനം വായിച്ച് അനേകഭാഷാജ്ഞാനിയല്ലെങ്കിലും ഭാഷയുടെ മൂലസത്ത അറിയാവുന്ന മാരാര്‍ അഭിപ്രായം പറഞ്ഞപ്പോള്‍ ജാള്യത തോന്നിയതും, അദ്ദേഹത്തിന്റെ മുന്‍പില്‍ പര്യപാസകനെപ്പോലെ നിന്ന നിമിഷങ്ങള്‍ 'അനുഭവങ്ങളെ നന്ദി'യില്‍ നിന്ന് വായിച്ചെടുക്കാം.
പതിമൂന്നു സാമൂഹിക നോവലുകള്‍, പതിനഞ്ച് കഥാസമാഹാരങ്ങള്‍, ഏഴ് സാമൂഹിക നാടകങ്ങള്‍, എട്ട് പഠനഗ്രന്ഥങ്ങള്‍, ഒരു ജീവത ചരിത്ര നോവല്‍, അനുഭവങ്ങളെ നന്ദി ആത്മകഥ രണ്ട് ഭാഗങ്ങള്‍, ഇരുപതിലേറെ തിരക്കഥകള്‍, നിരവധി ലേഖനങ്ങള്‍, ലളിതസുന്ദരമായ വാക്കുകളിലൂടെ സാഹിത്യം, കല, നാടകം, സിനിമ, സാംസ്‌കാരിക രംഗത്ത് ഒരേസമയം നിറഞ്ഞു നിന്ന ബഹുമുഖ പ്രതിഭയായിരുന്നു വൈക്കം.
2004 ല്‍ 75-ാംവയസില്‍ പിന്നിട്ട വഴികളിലേയ്ക്കു തിരിഞ്ഞു നോക്കിക്കൊണ്ട് മഹാമനീക്ഷി പറഞ്ഞു- ''കുറച്ച് കാലത്തേയ്‌ക്കെന്നല്ല എക്കാലത്തേക്കും നില്‍ക്കുന്ന ഒരു തത്വം ഞാന്‍ പറയാം, ദേവാലയം എന്നൊരു വാക്കുണ്ട്. മനുഷ്യാലയം എന്നും ഒരു വാക്കുണ്ട്. സത്യത്തില്‍ ഇതു രണ്ടും ഒന്നു തന്നെ. അതുകൊണ്ട് ദൈവത്തെ എന്നപോലെ മനുഷ്യനെ അറിയുക, ബഹുമാനിക്കുക, സ്‌നേഹിക്കുക. അതാണ് ഈ നൂറ്റാണ്ടില്‍ എനിക്ക് നല്‍കാനുള്ള സന്ദേശം. ഇത് എന്റെ മാത്രം സന്ദേശമല്ല തലമുറകളിലൂടെ പകര്‍ന്ന് കിട്ടിയ മഹത്തായ സന്ദേശമാണ്. എന്റെ തൂലികയ്ക്ക് കരുത്ത് പകര്‍ന്നത് ഞാന്‍ വായിച്ചിട്ടുള്ള കൃതികളാണ്. ഇന്ത്യയില്‍ ഞാന്‍ സഞ്ചരിക്കാത്ത സ്ഥലമില്ല. കേരളത്തില്‍ ഞാന്‍ പ്രസംഗിക്കാത്ത ഇടമില്ല.''


കേരള സംഗീതനാടക അക്കാദമി ചെയര്‍മാനായിരുന്നു. 1980 ല്‍ സാഹിത്യ അക്കാദമിയുടെ നാടകത്തിനുള്ള അവാര്‍ഡ് പ്രധാനമന്ത്രി ഇന്ദിരാഗാന്ധിയില്‍ നിന്ന് ഏറ്റുവാങ്ങി.
എഴുത്തിലും, ജീവിതത്തിലും വൈക്കം ചന്ദ്രശേഖരന്‍ നായര്‍ എന്നും ദരിദ്രനാരായണന്‍മാര്‍ക്കൊപ്പമായിരുന്നു. എല്ലാ മനുഷ്യരോടും ഒരേപോലെ പെരുമാറി കുശലങ്ങള്‍ ചോദിച്ച് സ്‌നേഹം നിറഞ്ഞ് തുളുമ്പുന്ന പുഞ്ചിരിയുമായ് ജനഹൃദയങ്ങളെ കീഴടക്കിയിരുന്നു.
വാടകവീടുകളില്‍ നിന്ന് വാടകവീടുകളിലേയ്ക്ക് മാറിതാമസിച്ചുകൊണ്ടിരുന്നപ്പോഴും മരിക്കുന്നതുവരെ സ്വന്തമായൊരു വീടോ ബാങ്ക് ബാലന്‍സോ ഇല്ലായിരുന്നു. സ്വന്തം ജീവിതം സാഹിത്യത്തിനായി സമര്‍പ്പിച്ച് രചനകളിലൂടെ മാനുഷിക വിചാരമൂല്യങ്ങളെ ഉയര്‍ത്തിപ്പിടിച്ച അവധൂതനായ എഴുത്തുകാരനായിരുന്നു വൈക്കം.
ജീവിതത്തിന്റെ തീക്ഷ്ണ സമസ്യകളില്‍പെട്ട് കഷ്ടപ്പെടുമ്പോഴും എല്ലാ അനുഭവങ്ങളും നന്ദിയോടെ സ്വന്തം ഹൃദയത്തിന്റെ ചിമിഴിലൊതുക്കി, മലയാളസാഹിത്യത്തിന്റെ വിവിധ മേഖലകളില്‍ വിലപ്പെട്ട സംഭാവനകള്‍ നല്‍കി 2005 ഏപ്രില്‍ 13 ന് മലയാളിയുടെ സാംസ്‌കാരിക ചരിത്രത്തില്‍ ഒരുപിടി ഓര്‍മകള്‍ നല്‍കി അദ്ദേഹം പടിയിറങ്ങിപ്പോയി.

 



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

കുവൈത്തിൽ വാരാന്ത്യത്തിൽ മഴയ്ക്ക് സാധ്യത

Kuwait
  •  2 months ago
No Image

ഇന്ത്യയും മാലദ്വീപും വീണ്ടും ഒന്നിക്കുന്നു; വിനോദ സഞ്ചാരം പരിപോഷിപ്പിക്കാന്‍ ചർച്ച ആരംഭിച്ചു

International
  •  2 months ago
No Image

ബ്ലാസ്റ്റേഴ്സിനെ മൂന്നടിയില്‍ തീർത്ത് ബെംഗളൂരു

Football
  •  2 months ago
No Image

കറന്റ് അഫയേഴ്സ്-25-10-2024

PSC/UPSC
  •  2 months ago
No Image

പാർട്ടി വിടുമെന്ന് ഷുക്കൂർ; അനുനയിപ്പിച്ചത് എംവി ഗോവിന്ദൻ

Kerala
  •  2 months ago
No Image

പന്ത്രണ്ട് വയസുകാരിയെ പീഡിപ്പിക്കാൻ ശ്രമിച്ച 41കാരൻ അറസ്റ്റിൽ

Kerala
  •  2 months ago
No Image

വിവാഹം കഴിഞ്ഞ് മൂന്നാം നാൾ വധുവിൻ്റെ 52 പവനുമായി വരൻ മുങ്ങി; ആഢംബര ജീവിതത്തിനിടെ പ്രതി പിടിയിൽ

Kerala
  •  2 months ago
No Image

പദയാത്രക്കിടെ കേജ്‌രിവാളിന് നേരെ ആക്രമണം; ബിജെപി പ്രവർത്തകരെന്ന് പരാതി

National
  •  2 months ago
No Image

റഹീമിന്റെ മോചന ഹരജി നവംബര്‍ 17ന് പരിഗണിക്കും; യാത്ര രേഖകള്‍ തയ്യാറാക്കി ഇന്ത്യന്‍ എംബസി

Kerala
  •  2 months ago
No Image

ഡൽഹിയിൽ വൈദ്യുതി ഫ്രീയാണ്; ബിജെപിക്ക് വോട്ടു ചെയ്താൽ പവർകട്ട് വരും: അരവിന്ദ് കേജ്‌രിവാൾ

National
  •  2 months ago