പുസ്തകങ്ങളില്‍ ദേശവിരുദ്ധ പരാമര്‍ശമെന്ന്
തിരുവനന്തപുരം: ദേശവിരുദ്ധ പരാമര്‍ശമെന്ന ആക്ഷേപത്തെതുടര്‍ന്ന് ജമാഅത്തെ ഇസ്‌ലാമി ഹിന്ദ് പ്രസിദ്ധീകരിച്ച 14 പുസ്തകങ്ങള്‍ പരിശോധിക്കാന്‍ സമിതി. ഹൈക്കോടതി നിര്‍ദേശത്തിന്റെ അടിസ്ഥാനത്തിലാണ് ഇന്റലിജന്‍സ് മേധാവി അധ്യക്ഷനായ സമിതിക്ക് സര്‍ക്കാര്‍ രൂപം നല്‍കിയത്.
പുസ്തകങ്ങള്‍ നിരോധിക്കണമെന്ന പൊതുതാല്‍പ്പര്യ ഹരജി പരിഗണിച്ചാണ് സര്‍ക്കാരിന് ഹൈക്കോടതി നിര്‍ദേശം നല്‍കിയത്. ഇന്റലിജന്‍സ് മേധാവി ബി.എസ് മുഹമ്മദ് യാസീന്‍, പി.ആര്‍.ഡി ഡയറക്ടര്‍ ഡോ. കെ അമ്പാടി, മുന്‍ എം.പി സെബാസ്റ്റ്യന്‍ പോള്‍ എന്നിവര്‍ അടങ്ങുന്ന മൂന്നംഗ സമിതിയാണ് പുസ്തകം പരിശോധിക്കുക.
ജമാഅത്തെ ഇസ്‌ലാമി ഹിന്ദ് പ്രസിദ്ധീകരിച്ച പുസ്തകങ്ങളില്‍ ദേശവിരുദ്ധ പരാമര്‍ശങ്ങള്‍ ഉള്ളതായി 2013ല്‍ ഇന്റലിജന്‍സ് മേധാവിയായിരുന്ന ടി.പി സെന്‍കുമാര്‍ സര്‍ക്കാരിന് റിപ്പോര്‍ട്ട് നല്‍കിയിരുന്നു. മറ്റു മതങ്ങളോട് വിദ്വേഷമുണ്ടാക്കുന്നതും മതേതരവിരുദ്ധവുമാണ് ഈ പുസ്തകങ്ങളിലെന്നായിരുന്നു റിപ്പോര്‍ട്ട്.
എന്നാല്‍ അന്നത്തെ സര്‍ക്കാര്‍ ഈ റിപ്പോര്‍ട്ടില്‍ തുടര്‍ നടപടികളൊന്നും കൈക്കൊണ്ടില്ല. പിന്നീട് വന്ന സര്‍ക്കാരുകളും ഒരു നടപടിയും സ്വീകരിക്കാതെ വന്നപ്പോഴാണ് ഹരജിക്കാരന്‍ കോടതിയെ സമീപിച്ചത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."