റബ്ബറിന്റെ വളപ്രയോഗത്തെക്കുറിച്ചറിയാന്‍ കോള്‍സെന്ററില്‍ വിളിക്കാം
കോട്ടയം : റബ്ബറിന് വളമിടല്‍, ഓണ്‍ലൈന്‍ വളപ്രയോഗശുപാര്‍ശ എന്നിവയെക്കുറിച്ചറിയാന്‍ റബ്ബര്‍ബോര്‍ഡ് കോള്‍സെന്ററുമായി ബന്ധപ്പെടാം.
ഇതുസംബന്ധമായ ചോദ്യങ്ങള്‍ക്ക് ഇന്ത്യന്‍ റബ്ബര്‍ ഗവേഷണകേന്ദ്രത്തിലെ പ്രിന്‍സിപ്പല്‍ സയന്റിസ്റ്റ് ഡോ. മേഴ്‌സിക്കുട്ടി ജോസഫ് മേയ് മൂന്നാംതിയ്യതി ബുധനാഴ്ച രാവിലെ 10 മുതല്‍ ഉച്ചക്ക് ഒരുമണിവരെ മറുപടി നല്‍കുന്നതാണ്. കോള്‍സെന്റര്‍ നമ്പര്‍ 0481-2576622 ആണ്.
പൊതുശുപാര്‍ശ അനുസരിച്ചോ, മണ്ണും ഇലയും പരിശോധിച്ചതിന്റെ അടിസ്ഥാനത്തിലുള്ള ശുപാര്‍ശപ്രകാരമോ റബ്ബറിന് വളമിടാം.
മണ്ണും ഇലയും പരിശോധിക്കുന്നതിന് ബദല്‍ സംവിധാനമെന്നു വിശേഷിപ്പിക്കാവുന്ന ഓണ്‍ലൈന്‍ വളപ്രയോഗശുപാര്‍ശയും ഇപ്പോള്‍ ലഭ്യമാണ്.
റബ്ബര്‍ബോര്‍ഡിന്റെ വിവിധപദ്ധതികള്‍, സേവനങ്ങള്‍ എന്നിവയെക്കുറിച്ചുള്ള വിവരങ്ങള്‍ ബോര്‍ഡിന്റെ കോട്ടയത്തുളള കേന്ദ്ര ഓഫീസില്‍ പ്രവര്‍ത്തിക്കുന്ന കോള്‍ സെന്ററില്‍ നിന്നു ലഭിക്കും.
സെന്ററിന്റെ പ്രവര്‍ത്തനസമയം എല്ലാ പ്രവൃത്തിദിവസങ്ങളിലും രാവിലെ 9.30 മുതല്‍ വൈകുന്നേരം 5.30 വരെയാണ്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."