തേനീച്ചവളര്‍ത്തലില്‍ സര്‍ട്ടിഫിക്കറ്റ് കോഴ്‌സ്
കോട്ടയം :റബ്ബര്‍ബോര്‍ഡിന്റെ കീഴിലുള്ള റബ്ബര്‍ ട്രെയിനിങ് ഇന്‍സ്റ്റിറ്റ്യൂട്ട് തേനീച്ചവളര്‍ത്തലില്‍ സര്‍ട്ടിഫിക്കറ്റ് കോഴ്‌സ് ആരംഭിക്കുന്നു. കോട്ടയത്തുള്ള ഇന്‍സ്റ്റിറ്റ്യൂട്ടില്‍ വച്ച് 2017 മെയ് അഞ്ചിന് രാവിലെ 10 മണിക്കാണ് 2017-18 വര്‍ഷത്തെ കോഴ്‌സ് തുടങ്ങുന്നത്. വിവിധ റബ്ബറുത്പാദകസംഘങ്ങളുമായി സഹകരിച്ചുകൊണ്ട് നടത്തുന്ന പരിപാടി ഒരു വര്‍ഷം നീണ്ടുനില്‍ക്കുന്നതായിരിക്കും.
മാസത്തില്‍ രണ്ടുദിവസം എന്ന ക്രമത്തിലായിരിക്കും ക്ലാസ്സുകളുണ്ടാകുക.
തേനീച്ചവളര്‍ത്തലുമായി ബന്ധപ്പെട്ട എല്ലാ വിഷയങ്ങളും പ്രായോഗികപരിശീലനവും ഉള്‍ക്കൊള്ളിച്ചുകൊണ്ടുള്ളതാണ് ഈ പരിശീലനപരിപാടി.
കോട്ടയം ജില്ലയില്‍ പാലായ്ക്കടുത്ത് പാലാക്കാട് മീനച്ചില്‍ റബ്ബറുത്പാദകസംഘവുമായി സഹകരിച്ച് കഴിഞ്ഞവര്‍ഷം നടത്തിയ തേനീച്ചവളര്‍ത്തലിലുള്ള കോഴ്‌സ് വിജയകരമായിരുന്നു. ഈ വര്‍ഷം പാലാക്കാട് മീനച്ചില്‍ റബ്ബറുത്പാദകസംഘം കൂടാതെ എളവമ്പാടം (പാലക്കാട് ജില്ല), കുറ്റിച്ചിറ (തൃശൂര്‍ ജില്ല), കൊല്ലമുള (പത്തനംതിട്ട ജില്ല) എന്നീ റബ്ബറുത്പാദകസംഘങ്ങളുടെ ആഭിമുഖ്യത്തിലും സര്‍ട്ടിഫിക്കറ്റ് കോഴ്‌സ് നടത്തുന്നുണ്ട്.
കോഴ്‌സ്ഫീസ് 1000 രൂപ (15 ശതമാനം സേവനനികുതിപുറമെ)യാണ്. പങ്കെടുക്കാന്‍ താല്‍പര്യമുള്ളവര്‍ അടുത്തുള്ള റബ്ബര്‍ബോര്‍ഡ് റീജിയണല്‍ ഓഫീസുകളുമായോ, 0481- 2353168, 9446059692 എന്നീ നമ്പറുകളിലോ ബന്ധപ്പെടുക.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."