HOME
DETAILS

കണ്ണെത്താ ദൂരത്ത് ചെന്നെത്തുമ്പോള്‍

  
backup
April 21 2019 | 01:04 AM

green-palliative-journey-with-blinds-21-04

അന്ന്‌ രാവിലെ പഴംപറമ്പിലെത്തുമ്പോള്‍ എല്ലാവരും ഞങ്ങളെ പ്രതീക്ഷിച്ചിരിക്കുകയായിരുന്നു. ഞങ്ങളെത്തിയെന്ന് ആരോ വിളിച്ചു പറയുന്നത് കേട്ട ഉടനെ 'ഞാന്‍ പോയി ഒരുങ്ങട്ടെ' എന്ന് പറഞ്ഞാണ് നാണുവേട്ടന്‍ അകത്ത് കയറിപ്പോയത്. സ്ത്രീകളെല്ലാവരും തിടുക്കപ്പെട്ട് ഒരുങ്ങിത്തുടങ്ങിയിരുന്നു. തങ്ങളുടെ അകക്കണ്ണുകള്‍ തുറന്നുവച്ച് ജീവിതത്തിലെ സന്തോഷം നിറഞ്ഞൊരു യാത്രക്ക് തയ്യാറെടുക്കുകയായിരു
ന്നു അവര്‍.
'മോളെ, ഈ ഷാള്‍ ഒന്ന് നന്നായി കുത്തി തന്നേ', 'ഇതിങ്ങനെ മതിയോ' തുടങ്ങിയ ചോദ്യങ്ങളിലൂടെയാണ് ആ യാത്രയൊരുക്കത്തിന്റെ ആരവം അറിഞ്ഞത്. ഷാളിന്റെ ഞൊറിവ് പോലും കൃത്യമായിരുന്നു അവരുടെയുള്ളില്‍. വിശേഷ ദിവസങ്ങളില്‍ ധരിക്കുവാന്‍ മാറ്റിവച്ച പുതിയ വസ്ത്രങ്ങള്‍ എല്ലാവരും തലേ ദിവസങ്ങളില്‍ തന്നെ ഒരുക്കിവച്ചിരുന്നു.
'കുറച്ച് മുല്ലപ്പൂ കൂടെ വേണമായിരുന്നു


ല്ലേ' എന്നാരൊക്കെയോ കളിപറഞ്ഞു ചിരിച്ചു. വെള്ളം കയ്യില്‍ കരുതണേയെന്ന് ലിസി ചേച്ചി ഓര്‍മിപ്പിക്കും മുന്‍പേ എല്ലാം ബാഗില്‍ റെഡിയാക്കി വച്ചിരുന്നു. പലരും നെറ്റിയില്‍ ചന്ദനക്കുറി തൊട്ടു. പോകാനുള്ള തിടുക്കത്തിനിടയില്‍ പോലും കാര്യങ്ങളെല്ലാം ഒരാളുടെയും സഹായമില്ലാതെ തന്നെ അവരോടിനടന്നു ചെയ്യുന്നു ണ്ടായിരുന്നു.
വിമാനം കയറുമ്പോള്‍ എങ്ങനെയായിരിക്കും എന്നതിന്റെ ചെറിയ ചെറിയ ആകാംക്ഷകള്‍ എല്ലാവര്‍ക്കുമുണ്ടായിരുന്നു. പുറപ്പെടുന്നതിന്റെ തൊട്ടുമുന്നേപ്പോലും പരസ്പരമത് പറഞ്ഞുകൊണ്ടിരുന്നു. അതിനിടയില്‍ ഞങ്ങളുടെ കൈത്തലത്തില്‍ തലോടിക്കൊണ്ട് ഞങ്ങളെ മനസില്‍ പകര്‍ത്തി. ആ കുഞ്ഞു ബഹളത്തിനിടയില്‍ പോലും ഒരു വാക്ക് പോലും പാഴാക്കാതെ അവര്‍ ഞങ്ങളെ ശ്രവിച്ചു. ആരോഗ്യപരമായ ബുദ്ധിമുട്ടുകളുള്ളതിനാല്‍ പഴംപറമ്പിലെ നാല് പേര്‍ക്കാണ് യാത്രയില്‍ നിന്ന് വിട്ടുനില്‍ക്കേണ്ടി വന്നത്.
ഞങ്ങളെ യാത്രയയക്കാന്‍ അവരുടെ പ്രിയപ്പെട്ട നാട്ടുകാര്‍ പലരും അവിടെയെത്തിയിരുന്നു. ഇലയിട്ട് നല്ലൊരു സദ്യയും വിളമ്പി തന്നാണ് യാത്രയയച്ചത്. 'വിശേഷ ദിവസങ്ങളില്‍ നമ്മള്‍ ഉച്ചയൂണെപ്പോഴും നേരത്തെയല്ലേ കഴിക്കാ, ഇന്നും ഒരു വിശേഷ ദിവസമാണ
ല്ലോ', അവരുടെ എല്ലാമെല്ലാമായ ഹമീദ് മാഷ് പറയുമ്പോള്‍ വല്ലാത്തൊരു ചിരിയായിരുന്നു അവരുടെ മുഖത്ത്.

കാഴ്ചകള്‍ കേട്ടറിയുന്ന
നിമിഷം

ഓരോരുത്തരുടേയും ഉള്ളം കൈകളില്‍ മുറുകെപ്പിടിച്ച് നടക്കുമ്പോള്‍, ജീവിതത്തിനു തന്നെ വലിയ കരുത്തുള്ളത് പോലെ. ഉള്ളു നിറഞ്ഞ സന്തോഷമായിരുന്നു ഓരോ മനസിലും. കരിപ്പൂര്‍ എയര്‍പോര്‍ട്ടില്‍ നിന്ന് ഉച്ചക്ക് 2.15 ന് എയര്‍ ഇന്ത്യയില്‍ കണ്ണൂരിലേക്കുള്ള ആ യാത്ര അത്രമേല്‍ സൂക്ഷ്മവും ആനന്ദകരവുമായിരുന്നു. എയര്‍പോര്‍ട്ടിന്റെ അകത്ത് കയറിയത് മുതല്‍ ഓരോ കാഴ്ചയും കേട്ടറിഞ്ഞ് ഉള്ളില്‍ കൃത്യമായി ചേര്‍ത്ത് വയ്ക്കുകയായിരുന്നു ഓരോരുത്തരും. ബോര്‍ഡിങ് പാസിന്റെ രൂപം, നിറം, വലുപ്പം ഒക്കെ അവര്‍ അടയാളപ്പെടുത്തുന്നത്, അന്വേഷിക്കുന്നത് നമ്മളെ കൂടുതല്‍ സൂക്ഷ്മാലുവാക്കാതിരിക്കില്ല. എയര്‍പോര്‍ട്ടിനകത്തെ സുരക്ഷാ ഉദ്യോഗസ്ഥരുടെ പരിശോധനയെക്കുറിച്ച് നാണുവേട്ടന്‍ തമാശക്ക് പറഞ്ഞത് ഇങ്ങനെയാണ്, 'ചേരത്തൊലി പോലുള്ള എന്തോ ഒരു സാധനം വച്ചാണല്ലോ അവര്‍ ഞമ്മളെ പരിശോധിച്ചത്. നമ്മള്‍ വല്ല തീവ്രവാദികളോ മറ്റോ ആണെന്ന് വിചാരിച്ചിട്ടുണ്ടാവും'.
വിമാനത്തിന്റെ തൊട്ടടുത്താണ് നമ്മളിപ്പോ ള്‍ നില്‍ക്കുന്നതെന്ന് പറഞ്ഞപ്പോള്‍ സന്തോഷം കൊണ്ട് ഉള്ളംകൈയിലെ പിടി മുറുകുന്നതറിഞ്ഞു. വിവരിക്കാനറിയാത്ത ചിരിയായിരുന്നു ആ മുഖങ്ങളില്‍. ആവേശമായിരുന്നു എല്ലാവര്‍ക്കും, ഉള്ളുനിറയെ. ഓരോ ചലനവും എല്ലാവരും അറിഞ്ഞു മനസിലാക്കുന്നുണ്ടായിരുന്നു. നിറയെ യാത്രക്കാരുമായി ഉയരെ കുതിക്കുന്ന ആ വിമാനത്തിലിരുന്ന് വിശാലേച്ചി ഉറക്കെ പാടി. ഒരുപക്ഷെ, ഇതുവരെ സംഭവിക്കാത്തതും, ആര്‍ക്കും കിട്ടിയിട്ടുമില്ലാത്തതായ ഒരവസരമായിരിക്കണമത്.
2.45 ആയപ്പോഴേക്കും ഞങ്ങള്‍ കണ്ണൂര്‍ എയര്‍പോര്‍ട്ടില്‍ ലാന്‍ഡ് ചെയ്തിരുന്നു. ഇറങ്ങുമ്പോള്‍ എയര്‍ഹോസ്റ്റസിന്റെ താങ്ക്യൂ എന്ന ഔപചാരികത പോലും കൃത്യമായി ഹൃദയത്തിലേറ്റുകയായിരുന്നു അവരൊക്കെയും. ഫ്‌ളൈറ്റ് ഇറങ്ങിയ നിമിഷം മുതല്‍ ജീവിതത്തില്‍ അപ്രതീക്ഷിതമായി അനുഭവിച്ച ആ സന്തോഷത്തിന്റെ നിറവിലായിരുന്നു ഓരോരുത്തരും. ആ കുറഞ്ഞ മിനുട്ടുകളെ അവര്‍ സന്തോഷത്തോടെ വിവരിച്ചു കൊണ്ടിരുന്നു. ഒരിക്കലും ഇനിയൊരു ഫ്‌ളൈറ്റ് യാത്രക്കും സമ്മാനിക്കാനാവാത്ത അനുഭൂതിയോടെയാണ് കണ്ണൂരിലെ ആഭ്യന്തര ആഗമന കവാടത്തിലൂടെ ഞങ്ങള്‍ പുറത്തേക്ക് വന്നത്.

തിരയിരമ്പലില്‍ കടലറിഞ്ഞ്

ഞങ്ങളെ സ്വീകരിക്കാന്‍ ബസുമായി കാത്തിരുന്ന ബാക്കി വളണ്ടിയര്‍മാര്‍ക്കൊപ്പമാണ് പിന്നെ യാത്ര തുടര്‍ന്നത്. എല്ലാവരും ചേര്‍ന്ന് കളിയും ചിരിയും ആരവങ്ങളുമായി മുഴപ്പിലങ്ങാട് ബീച്ചിലേക്ക് തിരിച്ചു. 'ഒറ്റയായുള്ളൊരീ ജീവിതത്തില്‍ നമ്മളൊറ്റയല്ല ഒറ്റയല്ലൊറ്റയല്ല' എന്നുറക്കെ പാടിക്കൊണ്ട്...
കടലിന് ആഴവും അര്‍ഥവും കൂടുതലായിരുന്നു അന്ന്. കണ്ടും പറഞ്ഞും കൊടുത്തും മാത്രം ശീലിച്ച കടലിന്റെ തണുപ്പും ഭാവവും സമീപനവും ആഴത്തില്‍ അനുഭവിച്ചത് അന്നാണ്. ഓരോരുത്തരെയും ചേര്‍ത്ത് പിടിച്ച് കടലിലേക്കിറങ്ങുമ്പോള്‍ നമ്മളിലൊക്കെ എത്രയെത്ര തണുപ്പാണെന്നോ ആ നിമിഷങ്ങള്‍ സമ്മാനിച്ചത്. പിന്നെ തിരമാല കണക്കേ ഓര്‍മകള്‍ അലയടിച്ചു.
മുന്നേ പല ബീച്ചിലും പോയവരുണ്ട്. വീട്ടുകാര്‍ക്കൊപ്പം കടല്‍ത്തീരത്ത് പോയിരുന്ന കഥകള്‍ ഇഷ്ടത്തോടെ അവര്‍ പങ്കുവച്ചു. അന്നു തൊട്ടറിഞ്ഞ മണലിന്റെ നിറവും, വ്യത്യാസവും, ഓരോ ഇടങ്ങളിലെ വൈവിധ്യവും വിവരിച്ചു. ശബ്ദത്തിലൂടെയും കടലിനെ അനുഭവിക്കേണ്ടതുണ്ടെന്ന് പഠിപ്പിക്കുകയായിരുന്നു അവര്‍. കുട്ടികളെപ്പോലെ നിര്‍വൃതിപ്പെട്ട് ഐസ്‌ക്രീം നുണഞ്ഞു ഞങ്ങള്‍ കടല്‍ക്കരയിലൂടെ ഏറെ നേരം നടന്നു. തിരയിളക്കത്തിലൂടെ കടലിപ്പോള്‍ എത്ര ശാന്തമാണല്ലേ എന്നവര്‍ വിസ്മയിച്ചു.
പഴംപറമ്പിലെ പലരും നന്നായി പാടുന്നവരാണ്. മനസിലേക്ക് തുറക്കുന്ന ശബ്ദമുള്ളവര്‍. അനേകം കവിതകളെഴുതുന്നവര്‍. പാട്ടിനോടുള്ള അവരുടെ ഇഷ്ടം പഴംപറമ്പിലെ അവരുടെ മുറിയില്‍ വ്യക്തമായിരുന്നു. അവിരുടെ കയ്യിലെ റേഡിയോ കണ്ട് ആശ്ചര്യപ്പെട്ടപ്പോള്‍ ആരോ പറഞ്ഞു, 'ഇവിടെ പലരുടെ അടുത്തും രണ്ടും മൂന്നും റേഡിയോകള്‍ ഉണ്ട്', കടപ്പുറത്തിരുന്ന് കാറ്റേല്‍ക്കുമ്പോഴും അവ ശബ്ദം
പുറത്തുവിട്ടുകൊണ്ടിരുന്നു.

തിരിച്ചെത്തിയിട്ടും
അവസാനിക്കാത്ത യാത്ര

തിരിച്ച് കോഴിക്കോട്ടെത്തും വരെ ഓരോരുത്തരും ഉള്ളു നിറഞ്ഞു പാടിയും പറഞ്ഞുമിരുന്നു. രാധാമണി ചേച്ചി, ഉഷേച്ചി, ജമീലത്ത, നൗഷാദിക്ക, ചേക്കുട്ടിക്ക, അസീസ് മാഷ്, ചന്ദ്രേട്ടന്‍, സോമേട്ടന്‍, ജയബാലേട്ടനും ഭാര്യയും മകനും, നാണുവേട്ടന്‍, രമണി ചേച്ചി, ആര്യാദേവി ടീച്ചര്‍, സുജാതേച്ചി... അങ്ങനെ പേര് പറഞ്ഞു തീരാതെ... ഓരോരുത്തരും ഓരോ നിമിഷത്തേയും മനോഹരമാക്കുകയായിരുന്നു. കോഴിക്കോട്ടു നിന്ന് റഫീക്കയുടെ വീട്ടിലെ വിരുന്നും കഴിഞ്ഞാണ് ഞങ്ങള്‍ പഴംപറമ്പിലേക്ക് തിരിച്ചത്. വിളമ്പിയും ഊട്ടിയും മതിവരാതെ റഫീക്കയും കുടുംബവും വയറും മനസും നിറച്ചു.
രാത്രി 12 മണിയോടെ പഴംപറമ്പിലിറങ്ങി ഓരോരുത്തരോടും യാത്ര പറയുമ്പോള്‍, ഇന്നിവിടെ നിന്നൂടെ എന്ന സ്‌നേഹവാക്കു കൊണ്ടവര്‍ ചേര്‍ത്തുപിടിച്ചു. തിരിച്ചെത്തിയിട്ടും തീര്‍ന്നു പോകാത്ത യാത്രകളുണ്ടെന്ന് തിരിച്ചറിഞ്ഞത് ആ പാതിരാത്രിയിലാണ്... അനേകം മനുഷ്യരുടെ ഹൃദയത്തിന്റെ കവാടങ്ങളിലൂടെ കയറിയിറങ്ങിയ ആ യാത്രയില്‍.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

ഗിന്നസ് വേൾഡ് റെക്കോർഡിൽ ഇടം നേടാൻ ശിവന്യ പ്രശാന്ത്

oman
  •  4 hours ago
No Image

തുടർച്ചയായി 2 ദിവസം മഴ; മുല്ലപ്പെരിയാറിലെ ജലനിരപ്പ് 127. 65 അടിയായി ഉയർന്നു

Kerala
  •  4 hours ago
No Image

ഷൊ൪ണൂരിൽ ട്രെയിൻ യാത്രക്കാരിയുടെ മാല മോഷ്ടിച്ച കേസിൽ പ്രതി അറസ്റ്റിൽ

Kerala
  •  4 hours ago
No Image

'ഒരു ദിവസം രണ്ട് കണക്ക് ക്ലാസില്‍ ഇരിക്കുന്ന പോലെ; ശരിക്കും ബോറടിപ്പിച്ചു';  മോദിയുടെ പ്രസംഗത്തെ പരിഹസിച്ച് പ്രിയങ്ക ഗാന്ധി

National
  •  4 hours ago
No Image

ബ​ഗാനോടും തോറ്റ് ബ്ലാസ്റ്റേഴ്സ്

Football
  •  5 hours ago
No Image

കാറും ബൈക്കും കൂട്ടിയിടിച്ചു; നിയന്ത്രണം വിട്ട വാഹനങ്ങൾ ട്രെയ്ലർ ലോറിയിലിടിച്ച് രണ്ട് പേർക്ക് ദാരുണാന്ത്യം

Kerala
  •  5 hours ago
No Image

308.30 ഗ്രാം എം.ഡി.എം.എയുമായി യുവാവ് പിടിയിൽ 

Kerala
  •  6 hours ago
No Image

ആനയെഴുന്നള്ളിപ്പും വെടിക്കെട്ടും; ഹൈക്കോടതി വിധി പ്രായോഗികമല്ലെന്ന് തൃശൂരിൽ ഉത്സവരക്ഷാ സംഗമം

Kerala
  •  6 hours ago
No Image

ബംഗാള്‍ ഉള്‍ക്കടലില്‍ ന്യൂനമര്‍ദ്ദ സാധ്യത; മൂന്ന് ജില്ലകളില്‍ മുന്നറിയിപ്പ്

Kerala
  •  6 hours ago
No Image

കാട്ടാന പന മറിച്ചിട്ടുണ്ടായ അപകടത്തിൽ പരുക്കേറ്റ വിദ്യാർത്ഥിനിക്ക് ദാരുണാന്ത്യം

Kerala
  •  6 hours ago