വിദ്യാര്‍ഥികള്‍ നന്മയുടെ പ്രബോധകരാവണം: അസീല്‍ അലി ശിഹാബ് തങ്ങള്‍
സുണ്ടിക്കുപ്പ(കൊടക്): ഭാവി തലമുറയുടെ പ്രതീക്ഷകളായ വിദ്യാര്‍ഥികള്‍ സമൂഹത്തിനിടയില്‍ നന്‍മയുടെ പ്രബോധകരാവണമെന്ന് എസ്.കെ.എസ്.ബി.വി സംസ്ഥാന പ്രസിഡന്റ് പാണക്കാട് സയ്യിദ് അസീല്‍ അലി ശിഹാബ് തങ്ങള്‍ അഭിപ്രായപ്പെട്ടു.
വിദ്യാര്‍ഥികളില്‍ വര്‍ധിച്ചു വരുന്ന അധാര്‍മിക പ്രവണതകള്‍ക്കെതിരേ സമൂഹം ജാഗ്രത പുലര്‍ത്തണമെന്നും ഇത് ഗൗരവമായിക്കാണണമെന്നും അദ്ദേഹം പറഞ്ഞു. എസ്.കെ.എസ്.ബി.വി സംസ്ഥാന കമ്മിറ്റി കൊടക് സുണ്ടിക്കുപ്പ ശിഹാബ് തങ്ങള്‍ സ്മാരക ശരീഅത്ത് കോളജില്‍ സംഘടിപ്പിച്ച സംസ്ഥാന എക്‌സിക്യൂട്ടീവ് ക്യാംപിന്റെ സമാപന സംഗമം ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം.
വര്‍ക്കിങ് പ്രസിഡന്റ് ശഫീഖ് മണ്ണഞ്ചേരി അധ്യക്ഷനായി.
ഭകെ.ടി ഹുസൈന്‍ കുട്ടി മൗലവി വിഷയാവതരണം നടത്തി. അബ്ദുല്‍ ഖാദര്‍ അല്‍ ഖാസിമി, ഉമര്‍ ഫൈസി സിദ്ധാപുരം, ഇഖ്ബാല്‍ മൗലവി, അംജിദ് തിരൂര്‍ക്കാട്, റിസാല്‍ദര്‍ അലി ആലുവ, സഹദ് അലി കോട്ടയം,സ്വാലിഹ് തൊടുപുഴ, സയ്യിദ് സദഖതുല്ലാ തങ്ങള്‍ അരിബ്ര, നാസ്വിഫ് തൃശൂര്‍, മുബശ്ശിര്‍ മേപ്പാടി, ഹാമിസുല്‍ ഫുഹാദ് വെള്ളിമാട്കുന്ന്, ഫര്‍ഹാന്‍ കൊടക്, ഫഹദ് ഇടുക്കി, മുഹ്താര്‍ മുഹ്‌സിന്‍, സജീര്‍ കാടാച്ചിറ,സുഹൈല്‍ തടിക്കടവ്, അസ്വിലഹ് മുതുവല്ലൂര്‍, റബീഹുദ്ദീന്‍ വെന്നിയൂര്‍, സ്വദിഖ് ഗോണിക്കുപ്പ, നാസ്വിര്‍ തൊടുപുഴ, അമീന്‍ കൊടക് സംസാരിച്ചു. ജനറല്‍ സെക്രട്ടറി അഫ്‌സല്‍ രാമന്തളി സ്വാഗതവും മനാഫ് കോട്ടോപാടം നന്ദിയും പറഞ്ഞു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."