യൂത്ത് കോണ്‍ഗ്രസ് യൂത്ത് മാര്‍ച്ച് തുടങ്ങി
ബദിയടുക്ക: കേന്ദ്ര കേരള സര്‍ക്കാരുകളില്‍ ജനങ്ങള്‍ക്കുള്ള പ്രതീക്ഷ തകര്‍ന്നുവെന്ന് പ്രതിപക്ഷ ഉപനേതാവ് രമേശ് ചെന്നിത്തല. 'വര്‍ഗീയതക്കെതിരേ നാടുണര്‍ത്താന്‍, ഭരണ തകര്‍ച്ചക്കെതിരേ മനസുണര്‍ത്താന്‍' എന്ന മുദ്രാവാക്യവുമായി യൂത്ത് കോണ്‍ഗ്രസ് സംസ്ഥാന പ്രസിഡന്റ് ഡീന്‍ കുര്യാക്കോസ് നയിക്കുന്ന യൂത്ത് മാര്‍ച്ച് ബദിയടുക്കയില്‍ ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു അദ്ദേഹം
ജനങ്ങളില്‍ വര്‍ഗീയ വിഷം കുത്തിവച്ച് ജനങ്ങളെ തെറ്റിദ്ധരിപ്പിക്കുന്ന നരേന്ദ്രമോദി സര്‍ക്കാര്‍ മതേതര ഭാരതത്തിന് വെല്ലു വിളിയാകുമ്പോള്‍ എല്ലാം ശരിയാക്കാമെന്ന് പറഞ്ഞ് അധികാരത്തില്‍ കയറിയ പിണറായി സര്‍ക്കാര്‍ ഒന്നും ശരിയാക്കാനാകാതെ നട്ടം തിരിയുന്ന കാഴ്ചയാണ് കാണുന്നത്. കേരളത്തില്‍ സത്രീകള്‍ക്കും കുട്ടികള്‍ക്കും സുരക്ഷയില്ല.
റേഷന്‍ കടകളില്‍ അരിയില്ല. ഭരിക്കുന്ന കക്ഷികളായ സി.പി.എമ്മും സി.പി.ഐയും തമ്മില്‍ ഭരണകാര്യങ്ങളില്‍ തര്‍ക്കമൊഴിഞ്ഞ നേരമില്ലെന്നും ചെന്നിത്തല കൂട്ടിച്ചേര്‍ത്തു.
ഡി.സി.സി പ്രസിഡന്റ് ഹക്കീം കുന്നില്‍ അധ്യക്ഷനായി.
മുന്‍മന്ത്രിമാരായ കെ.സി ജോസഫ്, കെ സുധാകരന്‍, ഷാഫി പറമ്പില്‍ എം.എല്‍.എ, കോണ്‍ഗ്രസ് നേതാക്കളായ ബെന്നി ബഹനാന്‍, മങ്കട രാധാകൃഷ്ണന്‍, ജൈസണ്‍ ജോസഫ്, യുത്ത് കോണ്‍ഗ്രസ് അഖിലേന്ത്യാ സെക്രട്ടറി രവീന്ദ്രദാസ്, ജില്ലാ പ്രസിഡന്റ് സാജിദ് മൗവ്വല്‍, ശ്രീജിത്ത് മടക്കര, ജവഹര്‍ ബാലവേദി സംസ്ഥാന പ്രസിഡന്റ് വൈഷ്ണവ് സംസാരിച്ചു. 25ന് സെക്രട്ടറിയേറ്റ് ഉപരോധ സമരത്തോടെ മാര്‍ച്ച് സമാപിക്കും.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."