അനുമതിയില്ലാതെ കിഴതടിയൂര്‍ ബൈപ്പാസിലെ റൗണ്ടാന: അപകടങ്ങള്‍ പെരുകുന്നു
പാലാ: പാലാ -തൊടുപുഴ റോഡില്‍ കിഴതടിയൂര്‍ ബൈപ്പാസ് ജംക്്ഷനില്‍ പൊതുമരാമത്ത് വകുപ്പിന്റെ അനുമതിയില്ലാതെ അനധികൃതമായി സ്ഥാപിച്ചിരിക്കുന്ന റൗണ്ടാന അപകടങ്ങള്‍ക്കിടയാക്കുന്നു.
കിഴതടിയൂര്‍ ജംക്ഷനില്‍ ഫലകങ്ങള്‍ സ്ഥാപിക്കുവാന്‍ പൊതുമരാമത്ത് വകുപ്പ് അനുമതി നല്‍കിയിട്ടില്ല.
നിരവധി ഫലകങ്ങളാണ് കിഴതടിയൂര്‍ ജംക്ഷനില്‍ സ്ഥാപിച്ചിട്ടുള്ളത്. പരേതനായ ഒരു വ്യക്തിയുടെ സ്മരണ നിലനിര്‍ത്തുവാന്‍ ഒരു ബോര്‍ഡ് സ്ഥാപിക്കുവാന്‍ മാത്രമാണ് പൊതുമരാമത്ത് വകുപ്പ് ചീഫ് എന്‍ജിനീയര്‍ നഗരസഭയ്ക്ക് അനുമതി നല്‍കിയിട്ടുള്ളത്. ഇതിന്റെ മറവില്‍ എട്ടു ഫലകങ്ങള്‍ സ്ഥാപിക്കുകയായിരുന്നുവെന്നാണ് വിമര്‍ശനം.
നാലെണ്ണം റൗണ്ടാനയുടെ നടുഭാഗങ്ങളിലാണ് സ്ഥാപിച്ചിരിക്കുന്നത്. നാലെണ്ണം ഏഴടി ഉയരത്തില്‍ നാലുവശത്തായി സ്ഥാപിച്ചിരിക്കുകയാണ്. ഇതിനു ചുറ്റും ചെടികള്‍ വളര്‍ത്തിയതും കാഴ്ച മറയ്ക്കുന്നു.
അശാസ്ത്രീയമായി നിര്‍മിച്ചിരിക്കുന്ന റൗണ്ടാന അപകടങ്ങള്‍ക്കിടയാക്കുകയാണ്. ഇവിടെ വിവിധ വാഹനാപകടങ്ങളില്‍ നിരവധി ആളുകളാണ് മരിച്ചിട്ടുള്ളത്.
സമാന്തര പാത ഭാഗികമായി തുറന്നതോടെ ദിവസേന ആയിരകണക്കിന് വാഹനങ്ങളാണ് ഇതിലൂടെ കടന്നു പോകുന്നത്. അനധികൃത നിര്‍മാണം നീക്കം ചെയ്ത് ഇവിടെ ട്രാഫിക് സിഗ്നല്‍ സംവിധാനം ഏര്‍പ്പെടുത്തണമെന്ന് ജനതാദള്‍(എസ്) പാലാ നിയോജകമണ്ഡലം സെക്രട്ടറി വി.എല്‍.സെബാസ്റ്റിയന്‍ ആവശ്യപ്പെട്ടു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."