HOME
DETAILS

ബംഗളൂരു സംഘര്‍ഷം യു.എ.പി.എയും ഗുണ്ടാ ആക്ടും ചുമത്താന്‍ കര്‍ണാടക സര്‍ക്കാര്‍

  
backup
August 18 2020 | 02:08 AM

%e0%b4%ac%e0%b4%82%e0%b4%97%e0%b4%b3%e0%b5%82%e0%b4%b0%e0%b5%81-%e0%b4%b8%e0%b4%82%e0%b4%98%e0%b4%b0%e0%b5%8d%e2%80%8d%e0%b4%b7%e0%b4%82-%e0%b4%af%e0%b5%81-%e0%b4%8e-%e0%b4%aa%e0%b4%bf-%e0%b4%8e

 


ബംഗളൂരു: പൊലിസ് വെടിവയ്പ്പില്‍ മൂന്ന് പേര്‍ കൊല്ലപ്പെടാനിടയാക്കിയ ബംഗളൂരു സംഘര്‍ഷക്കേസില്‍ യു.എ.പി.എ, ഗുണ്ടാ ആക്ട് എന്നീ വകുപ്പുകള്‍ ചുമത്താന്‍ കര്‍ണാടക സര്‍ക്കാര്‍ തീരുമാനം.
കേസില്‍ തുടര്‍ നടപടികള്‍ സ്വീകരിക്കുന്നതു സംബന്ധിച്ച് മുഖ്യമന്ത്രി ബി.എസ് യെദിയൂരപ്പയും ആഭ്യന്തര മന്ത്രി ബസവരാജ് ബൊമ്മെയും ചര്‍ച്ച നടത്തിയതായും ദേശീയ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നു.
സംഘര്‍ഷം നടന്ന ഡി.ജെ ഹള്ളിയില്‍ ഉണ്ടായ നാശനഷ്ടങ്ങള്‍ വിലയിരുത്താന്‍ ക്ലെയിം കമ്മിഷനെ നിയമിക്കാന്‍ അനുവാദം തേടി ഹൈക്കോടതിയെ സമീപിക്കാനും സര്‍ക്കാര്‍ തീരുമാനിച്ചു. കേസില്‍ അറസ്റ്റിലായവര്‍ക്കെതിരേ ഗുണ്ട ആക്ട്, യു.എ.പി.എ വകുപ്പുകള്‍ ചുമത്തുന്നത് സംബന്ധിച്ച് പ്രത്യേക അന്വേഷണ സംഘം ഉടന്‍ തീരുമാനമെടുക്കും.
അഖണ്ഡ ശ്രീനിവാസവ എം.എല്‍.എയുടെ അനന്തരവന്‍ ഫേസ്ബുക്കില്‍ പ്രവാചകനെ നിന്ദിക്കുന്ന പോസ്റ്റ് ഇട്ടതിനു പിന്നാലെയാണ് ബംഗളൂരുവില്‍ പ്രതിഷേധം ഉടലെടുത്തതും വെടിവയ്പ്പില്‍ കലാശിച്ചതും.
അതേസമയം സമൂഹമാധ്യമ കമ്പനികളുടെ ഇന്ത്യയിലെ മേധാവികളുമായി കര്‍ണാക സര്‍ക്കാര്‍ കൂടിക്കാഴ്ച നടത്തും. ഇത്തരം സംഘര്‍ഷങ്ങള്‍ സൃഷ്ടിക്കാനിടയാക്കുന്ന സന്ദേശങ്ങള്‍ പ്രചരിക്കുന്നത് തടയുന്നത് സംബന്ധിച്ച് യോഗത്തില്‍ ചര്‍ച്ചയുണ്ടാകും.
അതിനിടെ ബംഗളൂരുവിലെ നിരോധനാജ്ഞ ഓഗസ്റ്റ് 18 വരെ നീട്ടി. കലാപവുമായി ബന്ധപ്പെട്ട് മൊത്തം 264 പേരാണ് ഇതുവരെ അറസ്റ്റിലായത്.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

ഡിസിക്ക് വക്കീൽ നോട്ടീസ് അയച്ച് ഇ.പി ജയരാജൻ

Kerala
  •  a month ago
No Image

ട്രംപ് വൈറ്റ് ഹൗസിലെത്തി ജോ ബൈഡനുമായി കൂടിക്കാഴ്ച നടത്തി

International
  •  a month ago
No Image

എയര്‍ ടാക്‌സി സ്റ്റേഷനുകളുടെ നിര്‍മ്മാണമാരംഭിച്ച് യുഎഇ

uae
  •  a month ago
No Image

കറന്റ് അഫയേഴ്സ്-13-11-2024

PSC/UPSC
  •  a month ago
No Image

ബെവ്കോയിലെ വനിതാ ജീവനക്കാരുടെ സുരക്ഷക്കായി പുതിയ തീരുമാനവുമായി സർക്കാർ

Kerala
  •  a month ago
No Image

കുട്ടികളിലെ മാനസിക സമ്മര്‍ദ്ദം ലഘൂകരിക്കാൻ 'ചിരി' പദ്ധതിയുമായി കേരളാ പൊലിസ്

Kerala
  •  a month ago
No Image

മഴയ്ക്ക് വേണ്ടി പ്രാര്‍ഥിക്കാന്‍ ആഹ്വാനം ചെയ്ത് ഖത്തര്‍ അമീര്‍; നാളെ രാവിലെ 6.05ന് വിവിധ കേന്ദ്രങ്ങളില്‍ പ്രാര്‍ഥന

qatar
  •  a month ago
No Image

സഊദിയിൽ മലയാളി ദമ്പതികളെ മരിച്ച നിലയിൽ കണ്ടെത്തി

Saudi-arabia
  •  a month ago
No Image

അഞ്ചാമത് ഖത്തര്‍ ബലൂണ്‍ ഫെസ്റ്റിവല്‍  ഡിസംബര്‍ 12 മുതല്‍ 21 വരെ

qatar
  •  a month ago
No Image

വാളയാറില്‍ അച്ഛനും മകനും ഷോക്കേറ്റ് മരിച്ചു; പന്നി കെണിയില്‍പ്പെട്ടെന്ന് സംശയം

Kerala
  •  a month ago