കമ്മിഷണര്‍ ഓഫിസിന് മുന്നില്‍ യുവാവ് വയോധികനെ കുത്തിക്കൊന്നു
കോഴിക്കോട്: പട്ടാപകല്‍ ജില്ലാ പൊലിസ് മേധാവിയുടെ ഓഫിസിന് മുന്നില്‍ യുവാവ് വയോധികനെ കുത്തിക്കൊന്നു. അജ്ഞാതനാണ് കൊല്ലപ്പെട്ടത്. പ്രതി വളയം സ്വദേശി കെ.കെ നിവാസില്‍ പ്രബിന്‍ ദാസിനെ (33) കസബ പൊലിസ് അറസ്റ്റ് ചെയ്തു. ഇന്നലെ ഉച്ചക്ക് രണ്ടോടെയാണ് സംഭവം. യാതൊരു കാരണവുമില്ലാതെ പ്രബിന്‍ വയോധികനെ കത്തി കൊണ്ട് കഴുത്തിനും കൈയ്ക്കും കുത്തുകയായിരുന്നു. വീണ്ടും കുത്താന്‍ ശ്രമിക്കുന്നതിനിടെ വയോധികന്‍ ചോരയൊലിച്ച നിലയില്‍ സിറ്റി പൊലിസ് മേധാവി ഓഫിസ് വളപ്പിലേക്ക് ഓടിക്കയറി. പിന്നാലെ കത്തിയുമായി എത്തിയ പ്രബിനെ പാറാവ് ഡ്യൂട്ടിയിലുണ്ടായിരുന്ന പൊലിസുകാര്‍ പിടികൂടുകയായിരുന്നു. ഗുരുതര പരുക്കേറ്റ വയോധികനെ പൊലിസ് ഉടന്‍ മെഡിക്കല്‍ കോളജില്‍ എത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല. 'എനിക്ക് ജയിലില്‍ പോകണം അതിന് ഇവറ്റകളെയൊക്കെ കൊല്ലണം' എന്ന് ആക്രോശിച്ചു കൊണ്ടായിരുന്നു പ്രബിന്‍ വയോധികനെ കുത്തിയതെന്ന് ദൃക്‌സാക്ഷികള്‍ പറഞ്ഞു.
കുത്താന്‍ ഉപയോഗിച്ച കത്തി പൊലിസിന് ലഭിച്ചു. പ്രതിക്ക് മാനസികരോഗമുള്ളതായി സംശയിക്കുന്നതായി പൊലിസ് പറഞ്ഞു. നഗരത്തില്‍ അലഞ്ഞുതിരിയുന്നയാളാണ് കൊല്ലപ്പെട്ടതെന്നാണ് സംശയം. മൃതദേഹം മെഡിക്കല്‍ കോളജ് മോര്‍ച്ചറിയിലാണുള്ളത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."