കുന്നപ്പള്ളി പാലം നിര്‍മാണം യാഥാര്‍ഥ്യമാകുന്
നു
കടുത്തുരുത്തി: കുന്നപ്പള്ളി ശാന്തിപുരം കാഞ്ഞിരമറ്റം റോഡില്‍ അപകടാവസ്ഥയിലായിരുന്ന പാലം പുതുക്കിനിര്‍മിക്കാന്‍ 30 ലക്ഷം രൂപയുടെ വികസനപദ്ധതി നടപ്പാക്കുമെന്ന് അഡ്വ. മോന്‍സ് ജോസഫ് എം.എല്‍.എ.
പഴയപാലം വീതികൂട്ടി പുതുക്കിപണിയുന്നതിനുള്ള നിര്‍മാണ പ്രവര്‍ത്തനങ്ങള്‍ക്ക് കുന്നപ്പള്ളി ക്ഷീരസംഘത്തിന്റെ സമീപത്തു ചേര്‍ന്ന യോഗത്തില്‍ പുതിയ പാലത്തിന്റെ നിര്‍മാണോദ്ഘാടനം അഡ്വ. മോന്‍സ് ജോസഫ് എം.എല്‍.എ നിര്‍വഹിച്ചു. മുളക്കുളം ഗ്രാമപഞ്ചായത്ത് വൈസ്പ്രസിഡന്റ് കെ.ആര്‍ സജീവന്‍ അധ്യക്ഷത വഹിച്ചു.
യോഗത്തില്‍ വാര്‍ഡ് മെമ്പര്‍ എം.സി. സുരേഷ്,ഫാ. പൗലോസ് ചെമ്മനം, ഗ്രാമപഞ്ചായത്ത് മെമ്പര്‍മാരായ ജെയ്‌മോള്‍ ജോര്‍ജ്ജ്, സിറിയക് ജോസഫ്, മുന്‍ മെമ്പര്‍മാരായ തോമസ് മുണ്ടുവേലി, വില്‍സണ്‍ മാണി, ലൂക്കാ മംഗളായിപ്പറമ്പില്‍, ജോണി ഒറവങ്കര, ടോമി മ്യാലില്‍, ജാന്‍സി രാജു, അലക്‌സ് പെരുമാലില്‍, ജോര്‍ജ്ജ് തേക്കുംകാട്ടില്‍, സിന്ധു പോള്‍, അബ്രഹാം വരീക്കല്‍, ബേബി കോയിക്കല്‍ സംസാരിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."