ചാംപ്യന്‍സ് ലീഗ്: ആദ്യ സെമി ഇന്ന്
ലിസ്ബണ്‍: ചാംപ്യന്‍സ് ലീഗിന്റെ സെമി ഫൈനല്‍ പോരാട്ടത്തില്‍ ഫ്രഞ്ച് ചാംപ്യന്‍മാരായ പി.എസ്.ജി ജര്‍മന്‍ ക്ലബായ ലെപ്‌സിഷിനെ നേരിടും. ഇന്ന് രാത്രി 12.30ന് ബെന്‍ഫിക്കയുടെ ഹോം ഗ്രൗണ്ട@ായ ദേ ലൂസിലാണ് മത്സരം. ആദ്യമായി ചാംപ്യന്‍സ് ലീഗ് കിരീടം സ്വന്തമാക്കാനൊരുങ്ങുന്ന പി.എസ്.ജി തികഞ്ഞ ആത്മവിശ്വാസത്തിലാണ്. പരുക്ക് മാറി ടീമില്‍ തിരിച്ചെത്തിയ എംബാപ്പെയും ടീമിന് കരുത്ത് പകരുന്നു@ണ്ട്. പക്ഷെ പി.എസ്.ജി ഗോള്‍ കീപ്പര്‍ കെയ്‌ലര്‍ നവാസ് ഇന്ന് പി.എസ്.ജി നിരയിലുണ്ടാകില്ല. ഇത് ഫ്രഞ്ച് പടക്ക് കനത്ത തിരിച്ചിടിയാകും. ഇറ്റാലിയന്‍ ടീമായ അറ്റ്‌ലാന്റയെ ക്വാര്‍ട്ടറില്‍ പരാജയപ്പെടുത്തിയായിരുന്നു പി.എസ്.ജി സെമിയില്‍ പ്രവേശിച്ചത്.
ക്വാര്‍ട്ടര്‍ ഫൈനലില്‍ 90 മിനുട്ട് വരെ ഒരു ഗോളിന് പിന്നിട്ട് നിന്ന പി.എസ്.ജി പിന്നീട് ര@ണ്ട് ഗോളടിച്ചായിരുന്നു തിരിച്ചുവന്നത്. ആദ്യമായി ചാംപ്യന്‍സ് ലീഗിന്റെ സെമിയില്‍ പ്രവേശിച്ച ലെപ്‌സിഷും കിരീടം ലഭിക്കുമെന്ന പ്രതീക്ഷയിലാണ്. ബുണ്ട@സ്‌ലിഗയില്‍ മൂന്നാം സ്ഥാനത്തുള്ള ലെപ്‌സിഷ് മികച്ച ഫോമിലാണുള്ളത്. ക്വാര്‍ട്ടറില്‍ ലാലിഗ കരുത്തന്‍മാരായ അത്‌ലറ്റിക്കോ മാഡ്രിഡിനെ പരജായപ്പെടുത്തിയായിരുന്നു ലെപ്‌സിഷ് സെമിയില്‍ പ്രവേശിച്ചത്.
എന്തായാലും ഇന്ന് ബെന്‍ഫിക്കയില്‍ തീ പാറുന്നൊരു മത്സരം പ്രതീക്ഷിക്കാം. ക്വാര്‍ട്ടറില്‍ അത്‌ലറ്റിക്കോ മാഡ്രിഡിനോട് മത്സരിച്ച അതേ ടീം തന്നെയായിരിക്കും പി.എസ്.ജിക്കെതിരേയും ലെപ്‌സിഷിന് വേണ്ടണ്ടി
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."