കാട്ടുപന്നികളെ ഷോക്കേല്‍പ്പിച്ച് കൊന്ന് കടത്തിയ കേസില്‍ നാലുപേര്‍ പിടിയില്‍
മേപ്പാടി: കാട്ടു പന്നികളെ ഷോക്കേല്‍പ്പിച്ച് കൊന്ന് വാഹനത്തില്‍ കടത്തിയ കേസില്‍ നാലുപേര്‍ പിടിയില്‍.
ചെമ്പോത്തറ പുത്തന്‍പുരയില്‍ പി. അബ്ദുല്‍ റഹീം (35), ചെമ്പോത്തറ പള്ളിയാലില്‍ പി. റഫീഖ് (39), മേപ്പാടി പുത്തന്‍വീട് വിന്‍സന്റ് (42), മേപ്പാടി മാസില്‍ ജയകുമാര്‍(44) എന്നിവരെയാണ് കല്‍പ്പറ്റ ചീഫ് ജുഡീഷ്യല്‍ മജിസ്‌ട്രേറ്റ് കോടതിയില്‍ ഹാജരാക്കി റിമാന്‍ഡ് ചെയ്തത്. കോട്ടപ്പടി വില്ലേജില്‍ നെടുമ്പാലയില്‍ വാഴത്തോട്ടത്തിനകത്ത് കേബിള്‍ ഉപയോഗിച്ച് വൈദ്യുതാഘാതമേല്‍പ്പിച്ച് രണ്ടു കാട്ടു പന്നികളെ കൊന്ന് കടത്തിക്കൊണ്ടു പോകവെയാണ് ഇവരെയും അതിനായി ഉപയോഗിച്ച വാഹനവും വനപാലകര്‍ പിടികൂടിയത്.
സ്ഥിരമായി വന്യ മൃഗങ്ങളെ അനധികൃതമായി പിടികൂടി കൊന്ന് ഇറച്ചി ശേഖരിക്കുന്ന റാക്കറ്റിലെ കണ്ണികളാണ് പിടിയിലായതെന്ന് വനപാലകര്‍ പറഞ്ഞു. പിടിയിലായവരില്‍ നിന്നും കാട്ടിറച്ചി ശേഖരിച്ച് വില്‍പ്പന നടത്തുന്നവരുടെ സൂചന വനംവകുപ്പിന് ലഭിച്ചിട്ടുണ്ടെന്നും ഇത്തരത്തിലുളള കുറ്റകൃത്യങ്ങളില്‍ ഏര്‍പ്പെടുന്നവരെ ഉടന്‍ പിടികൂടുമെന്നും മേപ്പാടി റെയ്ഞ്ച് ഫോറസ്റ്റ് ഓഫിസറായ കെ. ബാബുരാജ് അറിയിച്ചു. പ്രതികളെക്കൂടാതെ കാട്ടു പന്നികളുടെ ജഡം കൊണ്ടു പോവുന്നതിന് ഉപയോഗിച്ച ഓട്ടോ ഓട്ടോയും പന്നികളെ കൊല്ലാന്‍ ഉപയോഗിച്ച കേബിളുകളും കമ്പിക്കുരുക്കുകളും മറ്റു അനുബന്ധ ഉപകരണങ്ങളും വനം വകുപ്പധികൃതര്‍ പിടിച്ചെടുത്തിട്ടുണ്ട്. മേപ്പാടി റെയ്ഞ്ച് ഡെപ്യൂട്ടി ഫോറസ്റ്റ് ഓഫിസര്‍ അഭിലാഷ് കെ.പി, സെക്ഷന്‍ ഫോറസ്റ്റ് ഓഫിസര്‍മാരായ പി. ഗിരീഷ്, കെ.ആര്‍ വിജയനാഥ്, ബീറ്റ് ഫോറസ്റ്റ് ഓഫിസര്‍മാരായ എം.സി ബാബു, അജീഷ് പി.എസ്, പി. സുനില്‍കുമാര്‍, രഞ്ജിത് എം.എ ചേര്‍ന്നാണ് പ്രതികളെ അറസ്റ്റ് ചെയ്തത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."