ഉദുമ ഉപതെരഞ്ഞെടുപ്പിന് 72 പോളിങ് സ്റ്റേഷനുകള്‍
ഉദുമ: ജില്ലാ പഞ്ചായത്ത് ഉദുമ ഡിവിഷനിലെ ഉപതെരഞ്ഞെടുപ്പിനായി 72 പോളിങ് സ്റ്റേഷനുകള്‍ ഒരുക്കും. 36 കേന്ദ്രങ്ങളിലായാണ് പോളിങ് സ്റ്റേഷനുകള്‍ ഒരുക്കുന്നത്. പോളിങ് ഡ്യൂട്ടിക്കായി 320 ഉദ്യോഗസ്ഥരെയാണ് നിയമിച്ചിട്ടുളളത്. ഒരു ബൂത്തില്‍ ഒരു പ്രിസൈഡിങ് ഓഫിസറും മൂന്നു പോളിങ് ഓഫിസര്‍മാരുമടക്കം നാലു ഉദ്യോഗസ്ഥരാണ് ഉണ്ടായിരിക്കുക. ഉദ്യോഗസ്ഥര്‍ക്കുള്ള പരിശീലനം ഇന്നു കലക്ടറേറ്റ് കോണ്‍ഫറന്‍സ് ഹാളില്‍ നടക്കും. സംസ്ഥാന തെരഞ്ഞെടുപ്പ് കമ്മിഷന്റെ ഇലക്‌ട്രോണിക് വോട്ടിങ് യന്ത്രം ഉപയോഗിച്ചാണ് തെരഞ്ഞെടുപ്പ് നടക്കുക. വോട്ടിങ് യന്ത്രങ്ങളില്‍ 25നു ചെമ്മനാട് പഞ്ചായത്ത് ഹാളില്‍ ബാലറ്റ് പേപ്പര്‍ ഘടിപ്പിക്കും. 27ന് രാവിലെ 10.30 മുതല്‍ വോട്ടിങ് യന്ത്രങ്ങള്‍ വിതരണം ചെയ്യും. 28നു രാവിലെ ഏഴു മുതല്‍ അഞ്ചു വരെയാണ് വോട്ടെടുപ്പ് നടക്കുക. 29നു ചെമ്മനാട് പഞ്ചായത്ത് ഹാളില്‍ വോട്ടെണ്ണലും ഫലപ്രഖ്യാപനവും നടക്കും.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."