HOME
DETAILS
MAL
നാക്കുപിഴയ്ക്കു കാരണം രക്തത്തില്‍ പഞ്ചസാര അളവ് കുറവ്: തിരുവഞ്ചൂര്‍
backup
May 02 2017 | 19:05 PM
തിരുവനന്തപുരം: നിയമസഭയില്‍ അടിയന്തര പ്രമേയത്തിന് അനുമതി തേടി സംസാരിച്ചപ്പോള്‍ തനിക്കു നാവു പിഴച്ചത് രക്തത്തില്‍ പഞ്ചസാരയുടെ അളവ് കുറഞ്ഞതുകൊണ്ടാണെന്ന് തിരുവഞ്ചൂര്‍ രാധാകൃഷ്ണന്. അപ്പോള്‍ ഒരു തുള്ളി വെള്ളം കുടിക്കാന്‍ കിട്ടിയിരുന്നെങ്കില്‍ നാക്കുപിഴയ്ക്കില്ലായിരുന്നുവെന്നും അദ്ദേഹം സഭയില്‍ പറഞ്ഞു.
അതിന്റെ പേരില്‍ മനുഷ്യത്വവിരുദ്ധമായ ആക്ഷേപമാണ് ഭരണപക്ഷം ഉന്നയിച്ചത്. തന്റെ ശാരീരിക അവശതയെ അവര്‍ പ്രചാരണായുധമാക്കി. ഇതിന്റെ പേരിലുള്ള മനുഷ്യത്വവിരുദ്ധമായ പരാമര്‍ശങ്ങള്‍ സഭാരേഖകളില്‍ നിന്ന് നീക്കം ചെയ്യണം. തനിക്കു മാത്രമല്ല ആ ദിവസം തന്നെ മറ്റു ചിലര്‍ക്കും നാക്കുപിഴച്ചിട്ടുണ്ടെന്നും തിരുവഞ്ചൂര്‍ പറഞ്ഞു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."