തെരഞ്ഞെടുപ്പ് ഒരുക്കങ്ങള്‍ പൂര്‍ത്തിയായി
കല്‍പ്പറ്റ: 23ന് നടക്കുന്ന ലോക്സഭാ തെരഞ്ഞെടുപ്പിന് ജില്ല ഒരുങ്ങി.
പരസ്യപ്രചാരണം 21ന് വൈകിട്ട് ആറിന് അവസാനിക്കും. ലോക്സഭാ തെരഞ്ഞെടുപ്പിനായുള്ള എല്ലാ സജ്ജീകരണങ്ങളും പൂര്‍ത്തിയായി. തെരഞ്ഞെടുപ്പിനുപയോഗിക്കുന്ന വോട്ടിങ് യന്ത്രങ്ങള്‍ കമ്മിഷന് ചെയ്ത് സ്ട്രോങ് റൂമില്‍ സൂക്ഷിച്ചിരിക്കുകയാണ്. കല്‍പ്പറ്റ എസ്.കെ.എം.ജെ, എസ്.ഡി.എം.എല്‍.പി സ്കൂളുകളിലാണ് കമ്മിഷന് ചെയ്ത ബാലറ്റ് യൂനിറ്റുകളും വി.വിപാറ്റ് മെഷീനുകളും സൂക്ഷിച്ചിരിക്കുന്നത്. സുല്‍ത്താന്‍ ബത്തേരി, മാനന്തവാടി നിയമസഭാ മണ്ഡലങ്ങളിലേക്കുള്ള വോട്ടിങ് മെഷീനുകളുടെ കമ്മിഷനിങാണ് കല്‍പ്പറ്റ എസ്.കെ.എം.ജെ സ്കൂളില്‍ നടന്നത്. വോട്ടിങ് യന്ത്രങ്ങള്‍ 22ന് രാവിലെ എട്ടിന് പോളിങ് ഉദ്യോഗസ്ഥര്‍ക്കു കൈമാറും. ജില്ലയില്‍ 215 പോളിങ് സ്റ്റേഷനുകളാണുള്ളത്. 23 പോളിങ് സ്റ്റേഷനുകളില്‍ വെബ് കാസ്റ്റിങ് സംവിധാനം എര്‍പ്പെടുത്തിയിട്ടുണ്ട്. കൂടാതെ ബൂത്തുകളിലേക്കാവശ്യമായ എല്ലാ സൗകര്യങ്ങളും ജീവനക്കാരെ ബൂത്തുകളിലെത്തിക്കാനുള്ള വാഹന സൗകര്യങ്ങളും ഒരുക്കിയിട്ടുണ്ട്. സേനകളുടെ നേതൃത്വത്തില്‍ ശക്തമായ സുരക്ഷ സംവിധാനവും ക്രമീകരിച്ചു. വയനാട് ലോക്സഭാ മണ്ഡലത്തില്‍ 20 സ്ഥാനാര്‍ഥികളാണ് ഇത്തവണ ജനവിധി തേടുന്നത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."