HOME
DETAILS
MAL
കരുണയുടെ കരങ്ങള്‍ക്കും സൗരവിനെ രക്ഷിക്കാനായില്ല
backup
July 19 2016 | 19:07 PM
കുന്നുംകൈ: കരുണയുടെ കരങ്ങള്‍ക്കും സൗരവിനെ രക്ഷിക്കാനായില്ല. മാരക രോഗം ബാധിച്ച് ചികിത്സയിലായിരുന്ന പരപ്പച്ചാലിലെ എ.എം സുധാകരന്റെയും തേനംമാക്കല്‍ രാധാമണിയുടെയും മകനായ സൗരവാണ് ഒടുവില്‍ മരണത്തിനു കീഴടങ്ങിയത്.
ശരീരത്തില്‍ മജ്ജയിലെ രക്തകോശങ്ങള്‍ പുനരുല്പാദനമില്ലാതെ നശിച്ചു പോകുന്ന സീവിയര്‍ അപ്ലാസ്റ്റിക് അനീമിയ എന്ന രോഗമായിരുന്നു സൗരവിന്.
ചികിത്സയ്ക്കായി നാട്ടുകാരുടെ സഹായത്തോടെ ധനം ശേഖരിച്ച് വരുന്നതിനിടെയാണ് സൗരവ് എല്ലാവരേയും വിട്ടുപിരിഞ്ഞത്.
ചായ്യോത്ത് ജി.എച്ച്.എസ്.എസിലെ എട്ടാംതരം വിദ്യാര്‍ഥിയായിരുന്നു. സൗരവിന്റെ മരണം നാടിനെ കണ്ണീരിലാഴ്ത്തി.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."