HOME
DETAILS

കണ്ണീരില്‍ പ്രതിഷേധം തീര്‍ത്ത് കൊലപാതക രാഷ്ട്രീയത്തിനെതിരേ അവര്‍ ഒത്തുചേര്‍ന്നു

  
backup
April 21 2019 | 04:04 AM

%e0%b4%95%e0%b4%a3%e0%b5%8d%e0%b4%a3%e0%b5%80%e0%b4%b0%e0%b4%bf%e0%b4%b2%e0%b5%8d%e2%80%8d-%e0%b4%aa%e0%b5%8d%e0%b4%b0%e0%b4%a4%e0%b4%bf%e0%b4%b7%e0%b5%87%e0%b4%a7%e0%b4%82-%e0%b4%a4%e0%b5%80%e0%b4%b0

വടകര: സി.പി.എമ്മിന്റെ കൊലപാതക രാഷ്ട്രീയത്തിനെതിരേ പ്രതികരിക്കാനുള്ള അവസരം പാഴാക്കരുതെന്ന് ഇരകളുടെ ബന്ധുക്കളുടെ ഓര്‍മപ്പെടുത്തല്‍. കോട്ടപ്പറമ്പില്‍ വടകര സാംസ്‌കാരിക വേദിയാണ് ഇരകള്‍ സംസാരിക്കുന്നവെന്ന പേരില്‍ പരിപാടി സംഘടിപ്പിച്ചത്. അരിയില്‍ അബ്ദുല്‍ ഷുക്കൂറിന്റെ സഹോദരന്‍ ദാവൂദ്, ടി.പി ചന്ദ്രശേഖരന്റെ ഭാര്യ കെ.കെ രമ, മഹിളാ കോണ്‍ഗ്രസ് നേതാവ് അഡ്വ. ഫാത്തിമ രോഷ്‌നി, കാസര്‍കോട് കൊല്ലപ്പെട്ട കൃപേഷിന്റെ അച്ഛന്‍ കൃഷ്ണന്‍ തുടങ്ങിയവര്‍ പരിപാടിയില്‍ സംബന്ധിച്ചു.
മനുഷ്യത്വത്തെ തിരിച്ചു പിടിക്കാനുള്ള അവസരമാണ് വടകര ലോക്‌സഭാ മണ്ഡലത്തിലെ ജനങ്ങള്‍ക്ക് കൈവന്നിരിക്കുന്നതെന്ന് ഷുക്കൂറിന്റെ സഹോദരന്‍ ദാവൂദ് പറഞ്ഞു. കൊലവാളുകളെ പ്രതിരോധിക്കാന്‍ നമ്മള്‍ ബലഹീനരാണ്. പക്ഷെ ജനാധിപത്യത്തിലൂടെ നമുക്ക് മറുപടി നല്‍കാനാവും. ഏപ്രില്‍ 23 അതിനുള്ള അവസരമാണ്. സി.പി.എം കൊലപാതക രാഷ്ട്രീയത്തെ കൈവിടുകയില്ലെന്ന സന്ദേശമാണ് പത്ത് കേസുകളില്‍ പ്രതിയായ ഒരാളെ സ്ഥാനാര്‍ഥിയാക്കിയതിലൂടെ വ്യക്തമായിരിക്കുന്നത്. കണ്ണൂര്‍ മോഡല്‍ വടകരയില്‍ നടപ്പിലാക്കാനാണ് ഉദേശിക്കുന്നത്. ജീവിതകാലം മുഴുവന്‍ കണ്ണീര് കുടിക്കാന്‍ വിധിക്കപ്പെട്ട ഞങ്ങളെ പോലുള്ളവരുടെ നീതിക്കു വേണ്ടി വോട്ടവകാശം വിനിയോഗിക്കണമെന്നും ദാവൂദ് അഭ്യര്‍ഥിച്ചു. ടി.പി ചന്ദ്രശേഖരന്‍ കൊല്ലപ്പെട്ട ദിവസം മുതല്‍ തന്റെ ജീവിതം മാറി മറിഞ്ഞതായി കെ.കെ രമ പറഞ്ഞു. പ്രിയ ഭര്‍ത്താവിന്റെ മുഖം പോലും കണാന്‍ കഴിയാത്ത വിധത്തില്‍ സി.പി.എമ്മിന്റെ ക്വട്ടേഷന്‍ സംഘം വെട്ടിനുറുക്കുകയുണ്ടായി. ഉറക്കമില്ലാത്ത ദിവസങ്ങളുടെ ആരംഭമായിരുന്നു അതിന് ശേഷം. എങ്ങിനെയൊക്കെയോ ആ ദിവസങ്ങള്‍ തരണം ചെയ്യുകയായിരുന്നുവെന്നും കെ.കെ രമ പറഞ്ഞു. പി ജയരാജന്‍ അറിയാതെ ടി.പി ചന്ദ്രശേഖരന്‍ കൊല്ലപ്പെടില്ല. കൊലപാതക കേസില്‍ ഉള്‍പ്പെട്ടിരിക്കുന്നയാളെ കൊലയാളിയെന്ന് വിളിച്ചതിന്റെ പേരില്‍ കേസെടുത്തിരിക്കുകയാണ് ഭരണകൂടം. കേസിനെ തെല്ലും ഭയപ്പെടുന്നില്ല. തുടര്‍ച്ചയായ രാഷ്ട്രീയ സംഘര്‍ഷത്തിലാണ് ജയരാജന് പരിക്കു പറ്റിയത്. ജയരാജനെ അക്രമിച്ച കേസിലെ പ്രതിയായ കതിരൂര്‍ മനോജിനെ പക വെച്ച് പതിനഞ്ച് വര്‍ഷത്തിനു ശേഷം കൊലപ്പെടുത്തിയ പാര്‍ട്ടിയാണ് സി.പി.എം എന്നും രമ പറഞ്ഞു.
വടകര : കൃപേഷിന്റെയും ശരത്‌ലാലിന്റെ ഓര്‍മകള്‍ മേളപ്പെരുക്കമായി ഉയര്‍ന്നു പൊങ്ങിയ ശിങ്കാരിമേളം ഇരകളുടെ ബന്ധുക്കളുടെ സംഗമവേദിയില്‍ കൊലപാത രാഷ്ട്രീയത്തിനെതിരെയുള്ള പ്രതിരോധമായി. കല്ല്യോട്ട് വാദ്യ സംഘത്തിന്റെ മേളം വേദിയില്‍ പടരുമ്പോഴും ഓരോ മേളക്കാരന്റെയും മുഖമായിരുന്നു സദസില്‍ നിറഞ്ഞത്. തലയാട്ടിയുള്ള മേളത്തിന്റെ ആസ്വാദനമായിരുന്നില്ല, മറിച്ച് പ്രാണന്‍ നഷ്ടപ്പെട്ട ഹൃദയത്തില്‍നിന്നുള്ള വിലാപമായിരുന്നു അവരുടെ താളത്തിന്. അക്രമിസംഘം കൊലപ്പെടുത്തിയ കൃപേഷിന്റെയും ശരത്‌ലാലിന്റെയും കലാവേദിയിയായ കല്യോട്ട് യുവജന വാദ്യ കലാ സംഘമാണ് ശിങ്കാരിമേളം അവതരിപ്പിച്ചത്. ഒഞ്ചിയത്തെ ടി.പിയുടെ വീട്ടിലും ടി.പി ചന്ദ്രശേഖരന്‍ വെട്ടേറ്റുവീണ വള്ളിക്കാടിന്റെ മണ്ണിലും വടകരയിലെ ഇരകള്‍ സംസാരിക്കുന്ന വേദിയിലും 24 പേരടങ്ങുന്നവരാണ് പരിപാടി അവതരിപ്പിത്. ശിവരാജ്, ശ്രീരാജ്. വിജേഷ്, സുഭാഷ് എന്നിവരുടെ നേതൃത്വത്തിലായിരുന്നു ശിങ്കാരിമേളം.
രാഷ്ട്രീയത്തിനതീതമായി പരിപാടികള്‍ അവതരിപ്പിക്കുന്ന സംഘമായിരുന്നു തങ്ങളുടെതെന്ന് യുവജന വാദ്യ കലാസംഘത്തിന്റെ പ്രസിഡന്റ് അനൂപ് പറഞ്ഞു. എന്നാല്‍ ശരതും കൃപേഷും കൊല്ലപ്പെട്ടതിനെ തുടര്‍ന്നുണ്ടായ അനിഷ്ട സംഭവങ്ങളില്‍ പത്തും പതിനഞ്ചും കേസുകളാണ് സംഘത്തിലെ അംഗങ്ങള്‍ക്കെതിരെ ചുമത്തിയിരിക്കുന്നതെന്നും അനൂപ് പറഞ്ഞു. കാസര്‍കോട് യു.ഡി.എഫ് സ്ഥാനാര്‍ഥിക്ക് വേണ്ടി ഏഴ് അസംബ്ലി മണ്ഡലങ്ങളിലും ഇവര്‍ ശിങ്കാരി മേളം അവതരിപ്പിക്കുകയുണ്ടായി. രാഷ്ട്രീയത്തിന് അതീതമായാണ് ശരത്‌ലാലും കൃപേഷും ഈ വാദ്യ സംഘത്തെ മുന്നോട്ട് കൊണ്ടുപോയത്. ഇപ്പോഴും വിവിധ രാഷ്ട്രീയ കക്ഷികളിലുള്ളവരുമുണ്ട് ഇതില്‍ . എങ്കിലും ഞങ്ങള്‍ അവര്‍ക്കൊപ്പമാണ് അവരാണ് ഞങ്ങളുടെ രാഷ്ട്രീയമെന്നും അവര്‍ പറഞ്ഞു.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

സിവിൽ എൻജിനീയർമാരെ വെട്ടിക്കുറയ്ക്കാൻ കെ.എസ്.ഇ.ബി

Kerala
  •  13 days ago
No Image

ക്ഷേമപെൻഷൻ തട്ടിപ്പ്: സർക്കാരിന് പരാതിപ്രളയം

Kerala
  •  13 days ago
No Image

ഇക്കുറി ലിവര്‍പൂളിനോട്; നാണക്കേട് മാറ്റാനാകാതെ സിറ്റി; തുടര്‍ച്ചയായ നാലാം മത്സരത്തിലും പരാജയം

Football
  •  13 days ago
No Image

മഴ: നാലു ജില്ലകളിൽ ഇന്ന് അവധി

Kerala
  •  13 days ago
No Image

ഫിന്‍ജാല്‍ ചുഴലിക്കാറ്റ്: തിരുവണ്ണാമലൈയില്‍ ഉരുള്‍പൊട്ടല്‍; ഏഴ് പേര്‍ക്കായി തിരച്ചില്‍

National
  •  13 days ago
No Image

തദ്ദേശവാർഡ് വിഭജനം; പരാതികൾ സ്വീകരിക്കുന്ന അവസാന തീയതി ഡിസംബർ നാല് വരെ നീട്ടി

Kerala
  •  13 days ago
No Image

കേരളത്തിൽ നാളെ ആറ് ജില്ലകളിൽ റെഡ് അലർട്ട്

Kerala
  •  13 days ago
No Image

ഭക്ഷണവും വെള്ളവുമില്ലാതെ 13 മണിക്കൂർ; കുവൈത്ത് വിമാനത്താവളത്തിൽ കുടുങ്ങി ഇന്ത്യൻ യാത്രക്കാർ

Kuwait
  •  13 days ago
No Image

മഴ ശക്തം: പത്തനംതിട്ടയിലും, കോട്ടയത്തെ രണ്ട് താലൂക്കുകളിലും നാളെ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് അവധി 

Kerala
  •  13 days ago
No Image

സയ്യിദ് മുഷ്താഖ് അലി ട്രോഫി; ​ഗോവയെ വീഴ്ത്തി കേരളം

Cricket
  •  13 days ago