തെരഞ്ഞെടുപ്പ് ഏജന്റിനെ വീട്ടില്‍ കയറി അക്രമിച്ച സംഭവം: പൊലിസ് നടപടിയെടുത്തില്ലെന്ന് ആരോപണം
കോഴിക്കോട്: തെരഞ്ഞെടുപ്പ് ഏജന്റിനെ വീട്ടില്‍ കയറി ആക്രമിച്ചവര്‍ക്കെതിരേ പൊലിസ് നടപടിയെടുത്തില്ലെന്ന് ആരോപണം. വടകരയില്‍ സ്വതന്ത്ര സ്ഥാനാര്‍ഥിയായി മത്സരിക്കുന്ന ആലുവ അനീഷാണ് ആരോപണവുമായി രംഗത്തെത്തിയിരിക്കുന്നത്.
ഏപ്രില്‍ 15ന് രാത്രി 7.30ഓടെയാണ് ഇദ്ദേഹത്തിന്റെ തെരഞ്ഞെടുപ്പ് ഏജന്റായ തൊട്ടില്‍പാലം കുണ്ടുതോട് വീട്ടില്‍ ആയിശ നുസ്റത്തിനെ ഒരു സംഘം വീട്ടില്‍ കയറി ഭീഷണിപ്പെടുത്തുകയും മര്‍ദിക്കുകയും ചെയ്തത്. ഇതിനെതിരേ തൊട്ടില്‍പാലം പൊലിസ് സ്റ്റേഷനില്‍ പരാതി നല്‍കിയെങ്കിലും നടപടിയായില്ലെന്നും അനീഷ് പറയുന്നു. ഇത് രാഷ്ട്രീയപ്രേരിതമാണെന്നും ഇവര്‍ക്കെതരേ നടപടി സ്വീകരിക്കണമെന്നും ഇദ്ദേഹം വാര്‍ത്താസമ്മേളനത്തില്‍ ആവശ്യപ്പെട്ടു. ഇതു കൂടാതെ തനിക്കായി പ്രചാരണം നടത്തുന്ന വണ്ടികളിലെ ഡ്രൈവര്‍മാരെയും ഭീഷണിപ്പെടുത്തുന്നുണ്ടെന്നും ഇതിനു പിന്നില്‍ സി.പി.എമ്മാണെന്നും അദ്ദേഹം പറഞ്ഞു.
നേരത്തെ തന്നെ ഈ വിഷയത്തില്‍ കലക്ടര്‍ക്കും പൊലിസിനും പരാതി നല്‍കിയിരുന്നു. ഇതിനു ശേഷമാണ് ആയിശക്ക് നേരെ അക്രമമുണ്ടായത്. സംഭവത്തില്‍ നടപടിയെടുക്കണമെന്നാവശ്യപ്പെട്ട് കഴിഞ്ഞ ദിവസം അനീഷ് ജില്ലാ വരണാധികാരി ഓഫിസിനു മുന്നില്‍ നിരാഹാര സമരം നടത്തിയിരുന്നു.
നടപടിയെടുക്കാന്‍ ഡിവൈ.എസ്.പിക്ക് കലക്ടര്‍ നിര്‍ദേശം നല്‍കിയതിന് പിന്നാലെ ഇയാള്‍ നിരാഹാരം അവസാനിപ്പിച്ചിരുന്നു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."