മുംബൈ ടീ കോഫി എക്‌സ്‌പോയില്‍ ശ്രീലങ്കന്‍ ടീ ബോര്‍ഡ് ഇക്കുറിയും പങ്കെടുക്കും
കൊച്ചി: മുംബൈയിലെ ബോംബെ എക്‌സിബിഷന്‍ സെന്ററില്‍ നവംബര്‍ 16 മുതല്‍ 18 വരെ നടക്കുന്ന വേള്‍ഡ് ടീ കോഫി എക്‌സ്‌പോയില്‍ ശ്രീലങ്ക ടീ ബോര്‍ഡ് ഇത്തവണയും പങ്കെടുക്കും. തുടര്‍ച്ചയായി മൂന്നാമത് തവണയാണ് ശ്രീലങ്കന്‍ ടീ ബോര്‍ഡ് മുംബൈ എക്‌സ്‌പോയില്‍ പങ്കെടുക്കുന്നത്.
തേയില വ്യവസായത്തിന്റെ 150-ാം വാര്‍ഷികം ആഘോഷിക്കുന്ന ശ്രീലങ്കയില്‍ നിന്നുള്ള വിവിധ തരം തേയില ഉല്‍പന്ന ബ്രാന്‍ഡുകളെ പരിചയപ്പെടുത്തുന്ന വിപുലമായ പവിലിയന്‍ ഇക്കുറി മുംബൈ എക്‌സ്‌പോയില്‍ ഉണ്ടാകുമെന്ന് ശ്രീലങ്ക ടീ ബോര്‍ഡ് ചെയര്‍മാന്‍ റോഹന്‍ പെത്തിയഗോഡ അറിയിച്ചു.
ഇന്ത്യക്കകത്തും പുറത്തും നിന്നുള്ള ടീ കോഫി മേഖലകളിലെയും അനുബന്ധ മേഖലകളിലെയും ഉല്‍പന്നങ്ങളെയും ഉല്‍പാദന സാമഗ്രികളെയും ബ്രാന്‍ഡുകളെയും ഒരു കുടക്കീഴില്‍ അണിനിരത്തുന്ന മുംബൈ വേള്‍ഡ് ടീ കോഫി എക്‌സ്‌പോയുടെ ഭാഗമായി ബി ടു ബി സെഷനുകളും ശില്‍പശാലകളും ഉന്നതതല യോഗങ്ങളും നടക്കും. ഇന്ത്യയില്‍ ടീ കോഫി വിപണിയുടെ സാധ്യതകള്‍ ഇത്തരത്തില്‍ തുറന്നു കിട്ടുന്ന ഒരേയൊരു വേദിയാണ് മുംബെ ടീ കോഫി എക്‌സ്‌പോ എന്ന് സെന്റിനല്‍ എക്‌സിബിഷന്‍സ് ഏഷ്യ പ്രൈവറ്റ് ലിമിറ്റഡ് ഡയറക്ടര്‍ പ്രിതി എം കപാഡിയ ചൂണ്ടിക്കാട്ടി.
കൂടുതല്‍ വിവരങ്ങള്‍ക്ക് www.worldteacoffeeexpo.com എന്ന വെബ്‌സൈറ്റിലും info@
worldteacoffeeexpo.com
[email protected] എന്നീ ഇ മെയില്‍ വിലാസങ്ങളിലും +912228625131 എന്ന ഫോണ്‍ നമ്പറിലും ബന്ധപ്പെടാം.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."