HOME
DETAILS

ഉമ്മക്ക് വെള്ളം നല്‍കി, അനിയന്റെ മുറിവ് കെട്ടി, പരിഭ്രാന്തരായവരെ ചേര്‍ത്തു പിടിച്ചു- കരിപ്പൂര്‍ വിമാനത്തിന്റെ ബാക്കിയായ പാതിക്ക് ഉള്ളിലുമുണ്ടായിരുന്നു ഒരു കുഞ്ഞു മാലാഖ

  
backup
August 18 2020 | 09:08 AM

kerala-little-girl-ishal-story-who-escaped-from-karippure-accident2020

മലപ്പുറം: കരിപ്പൂര്‍ വിമാനം തകര്‍ന്ന വീണ ആ രാവില്‍ നാം കണ്ടതാണ് ഭൂമിയില്‍ മാലാഖമാര്‍ പെയ്തിറങ്ങിയത്. ഭീകരനെ പോലെ പല്ലിളിച്ചു നില്‍ക്കുന്ന മഹാമാരിയേയും ആര്‍ത്തലച്ചു പെയ്യുന്ന മഴയേയും ഏതു നിമിഷവും കത്തിയാളിയേക്കാമെന്ന ഭിതിയേയുമെല്ലാം അകലേക്കു മാറ്റി നിര്‍ത്തി അവിടെ പിടഞ്ഞു തീരുമായിരുന്നവരെ ജീവിതത്തിലേക്ക് കൈ പിടിച്ച് പറന്ന മാലാഖക്കൂട്ടങ്ങളെ. ഇതാ തകര്‍ന്ന നിലം പൊത്തിയ ആ പാതി വിമാനത്തിനകത്തുമുണ്ടായിരുന്നു ഒരു കുഞ്ഞു മാലാഖ. ഇഷല്‍ എന്നു പേരുള്ള പത്താം ക്ലാസുകാരി.

തകര്‍ന്ന വിമാനത്തിനുള്ളിലെ പേടിയില്‍ നിന്ന് എങ്ങിനെയാണ് അവള്‍ ഉമ്മയേയും അനിയനേയും അനിയത്തിയേയും പരിചരിച്ചതെന്ന് ഫേസ്ബുക്കില്‍ കുറിച്ചിരിക്കുകയാണ് ഉപ്പ സുല്‍ഫിക്കര്‍ അലി. സമീപത്ത് വെള്ളത്തിനു വേണ്ടി നിലവിളിച്ച എല്ലാവര്‍ക്കും ക്രുവിന്റെ കയ്യില്‍ നിന്നും വെള്ളം മേടിച്ച് വിതരണം ചെയ്തു ഈ കൊച്ചു മിടുക്കി. ഇത്തവണത്തെ സി.ബി.എസ്.ഇ പത്താം ക്ലാസ് പരീക്ഷയില്‍ 95 ശതമാനമാണ് ഇഷലിന്റെ മാര്‍ക്ക്.

മലപ്പുറം ജില്ലയിലെ വടക്കാങ്ങരയാണ് സുല്‍ഫിക്കറിന്റെ നാട്. ഷാര്‍ജയില്‍ ഒരു കമ്പനിയില്‍ ഓപറേഷന്‍ സൂപ്പര്‍വൈസറാണ്. ഭാര്യ ഷമില. മൂന്നു മക്കള്‍. ഇഷല്‍, ഇന്‍ഷ, മുഹമ്മദ് സിഷാന്‍. വര്‍ഷങ്ങളായി ഷാര്ജയിലായിരുന്നു ഇവര്‍. ഷാര്‍ജ ഇന്ത്യന്‍ സ്‌ക്കൂളിലാണ് പഠിച്ചിരുന്നത്. ടി.സി വാങ്ങി നാട്ടില്‍ സെറ്റില്‍ ആവാനുള്ള യാത്രയായിരുന്നു അത്.

സുല്‍ഫിക്കറിന്റെ കുറിപ്പ് വായിക്കാം

ഇതെന്റെ മകള്‍ ഇഷല്‍, 16 വയസ്സ്, നിങ്ങളില്‍ പലര്‍ക്കും അറിയാവുന്ന പോലെ കാലിക്കറ്റ് എയര്‍പോര്‍ട്ടില്‍ തകര്‍ന്ന IX 1344 ലെ യാത്രക്കാരി, വിമാനം റണ്‍ വേയില്‍ യില്‍ നിന്നും 35 അടി താഴേക്ക് പതിച്ചു മുന്നു ഭാഗമായി വേര്‍പ്പെട്ട് തകര്‍ന്ന നിലയയില്‍, ജീവിതത്തില്‍ ഒരിക്കലും നേരിടേണ്ടി വരും എന്നു ചിന്തിക്കാത്ത രീതിയിലുള്ള അപകടം, മുതിര്‍ന്നവര്‍ പോലും എല്ലാ നിയന്ത്രണവും വിട്ട് എന്താണ് സംഭവിച്ചതെന്നും, എന്ത് ചെയ്യണമെന്നും അറിയാതെ പരിഭ്രാന്തരായ സമയം, അപകടത്തിന്റെ ആദ്യ ആഘാതത്തില്‍ നിന്നും മുക്തമായ ഉടനെ സമചിത്തത വീണ്ടെടുത്ത് ,തളര്‍ന്ന് വീണു കിടക്കുന്ന ഭാര്യയെ വെള്ളം നല്കി ആശ്വസിപ്പിച്ച്, തലക്ക് ഗുരുതരമായി പരിക്ക് പറ്റിയ മകന് അവള്‍ ധരിച്ചി രു ന്ന കവറാള്‍ ടൈ മുറിച്ചെടുത്ത് മുറിവ് കെട്ടി ,കാലിന് ഗുരുതരമായി പരിക്ക് പറ്റിയ രണ്ടാമത്തെ മകളെ പരിചരിച്ച് , അതിനു പുറമെ വിമാനത്തിന്റെ ' ഡോറ് തുറക്കാന്‍ പറ്റാതെ കുടുങ്ങിക്കിടന്ന 30 മിനിറ്റും അവരുടെ സമീപത്ത് വെള്ളത്തിനു വേണ്ടി നിലവിളിച്ച എല്ലാവര്‍ക്കും ക്രുവിന്റെ കയ്യില്‍ നിന്നും വെള്ളം മേടിച്ച് വിതരണം ചെയ്തു, അവസാനം രക്ഷാപ്രവര്‍ത്തകര്‍ എത്തിയപ്പോള്‍ മുറിവ് പറ്റിയ മകനെ രക്ഷാപ്രവര്‍ത്തകരുടെ കൂടെ ആശുപത്രിയില്‍ എത്തിക്കുകയും ചെയ്തു. ആശുപത്രിയില്‍ എത്തിയ ഉടനെ രക്ഷാപ്രവര്‍ത്തകരില്‍ ഒരാളുടെ മൊബൈല്‍ നിന്ന് എന്റെ വാട്‌സ് ആപ്പിലേക്ക് അവള്‍ അയച്ച ആ സന്ദേശം ആയിരിക്കും ഒരു പക്ഷെ ഞാന്‍ ജീവിതത്തില്‍ കേട്ട ഏറ്റവും വലിയ ആശ്വാസ സന്ദേശം, അവള്‍ക്ക് ആ നിമിഷം അങ്ങനെ ഒരു സന്ദേശം അയക്കാന്‍ കഴിഞ്ഞില്ല എങ്കില്‍ അപകടവിവരം social media വഴി അറിഞ്ഞ ഞാന്‍ ഹൃദയം തകരുന്ന അവസ്ഥയിലായിരുന്നു.ഇത്ര വലിയ പ്രതിസന്ധിയിലും സമചിത്തതയോടെ സ്വന്തം ശരീരത്തിലെ വേദനകള്‍ മറന്ന് സ്വന്തം കൂടപ്പിറപ്പുകള്‍ കൊപ്പം മറ്റുള്ളവരെയും തന്നാലാവും വിധം സഹായി ക്കാന്‍ കഴിയുക നിസ്സാര കാര്യമല്ല. ഒരു കാര്യം കൂടി, ഇത്തവണത്തെ 10th CBSE exam 95% മാര്‍ക്കോടെ അവള്‍ പാസ്സായ കാര്യവും നിങ്ങളോട് പങ്കുവെക്കുന്നു



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

പാലക്കാട് ഇന്ന് വിധിയെഴുത്ത്, ബൂത്തുകളില്‍ നീണ്ട നിര; പ്രതീക്ഷയോടെ മുന്നണികള്‍ 

Kerala
  •  25 days ago
No Image

ഹമാസ് നേതാക്കള്‍ ഖത്തര്‍ വിട്ടു; ദോഹയിലെ ഓഫിസ് അടച്ചുപൂട്ടില്ല

qatar
  •  25 days ago
No Image

ഗോഡൗണിലെ ജോലിക്കാരന്റെ കഴുത്തില്‍ കത്തിവെച്ചു,ഭീഷണിപ്പെടുത്തി കവർച്ച; സഹോദരങ്ങളെ വീട് വളഞ്ഞ് പിടികൂടി പൊലിസ്

Kerala
  •  25 days ago
No Image

തൃശൂർ പൂരം കലക്കൽ; തിരുവമ്പാടി ദേവസ്വത്തിനും പൊലിസിനുമെതിരെ രൂക്ഷ വിമർശനമുയർത്തി കൊച്ചിൻ ദേവസ്വം ബോർഡിൻ്റെ റിപ്പോ‍‍ര്‍ട്ട്

Kerala
  •  25 days ago
No Image

കുവൈത്തില്‍ ഒരാഴ്ചക്കുള്ളില്‍ നടന്നത് 39,170 ട്രാഫിക് ലംഘനങ്ങള്‍; നിരവധി വാഹനങ്ങള്‍ പിടിച്ചെടുത്തു

Kuwait
  •  25 days ago
No Image

കഞ്ചാവും പണവുമായി മധ്യവയസ്‌കന്‍ പൊലിസ് പിടിയിൽ

Kerala
  •  25 days ago
No Image

കേരളത്തിൽ പന്ത് തട്ടാൻ മെസിയെത്തുമോ? അർജന്റീന ഫുട്ബോൾ ടീം കേരളത്തിലേക്ക്

latest
  •  25 days ago
No Image

ഖത്തര്‍ പ്രധാനമന്ത്രിയുമായി കൂടിക്കാഴ്ച നടത്തി കുവൈത്ത് വിദേശകാര്യമന്ത്രി

Kuwait
  •  25 days ago
No Image

ഇന്ത്യയിലെ ഏറ്റവും മികച്ച മറൈന്‍ സംസ്ഥാനമായി കേരളം;, മികച്ച മറൈന്‍ ജില്ല കൊല്ലം

Kerala
  •  25 days ago
No Image

ദിബ്ബ-ഫുജൈറ പര്‍വത പ്രദേശങ്ങളില്‍ ശൈത്യകാല കൂടാരങ്ങള്‍ ഒരുങ്ങുന്നു 

uae
  •  25 days ago