പെട്ടിമുടിയില്‍ മൂന്നു മൃതദേഹങ്ങള്‍ കൂടി കണ്ടെത്തി; മരണസംഖ്യ 61 ആയി, ഇനി കണ്ടെത്താനുള്ളത് ഒന്‍പത് പേരെ
ഇടുക്കി: പെട്ടിമുടി മണ്ണിടിച്ചില്‍ ദുരന്തത്തില്‍ മരിച്ചവരുടെ എണ്ണം 61 ആയി. ഇന്നു നടത്തിയ തെരച്ചിലില്‍ മൂന്ന് മൃതദേഹങ്ങള്‍ കൂടി കണ്ടെത്തി. ഒരു കുട്ടിയുടേയും ഒരു പുരുഷന്റെതും അടക്കമുള്ള മൃതദേഹങ്ങളാണ് കണ്ടെത്തിയത്. ഇനി ഒന്‍പത് പേരെ കൂടി കണ്ടെത്താനുണ്ട്.
ലയങ്ങള്‍ സ്ഥിതി ചെയ്തിരുന്ന പ്രദേശത്ത് അടിഞ്ഞുകൂടിയ മണ്ണ് പൂര്‍ണമായും അവിടെ നിന്ന് മാറ്റിയുള്ള പരിശോധനയും പ്രദേശത്തെ പുഴയോരം കേന്ദ്രീകരിച്ചുള്ള പരിശോധനയുമാണ് ഇപ്പോള്‍ നടന്നുവരുന്നത്.
പ്രദേശവാസികളും രണ്ട് ദിവസമായി തെരച്ചിലില്‍ പങ്കെടുക്കുന്നുണ്ട്. കാണാതായ മുഴുവന്‍ ആളുകളെയും കണ്ടെത്താനുള്ള ശ്രമമാണ് നടന്നുവരുന്നതെന്നും എല്ലാവരെയും കണ്ടെത്തുംവരെ തെരച്ചില്‍ തുടരുമെന്നും ദേവികുളം തഹസില്‍ദാര്‍ ജിജി കുന്നപ്പിള്ളി പറഞ്ഞു.
രണ്ട് പൊലിസ് നായകളുടെ സഹായത്തോടെയാണ് തെരച്ചില്‍ പുരോഗമിക്കുന്നത്. സ്ഥലത്തെക്കുറിച്ച് കൃത്യമായി ധാരണയുള്ള പ്രദേശവാസികളെ ഉള്‍പ്പെടുത്തി വിവിധ സംഘങ്ങളായി തിരിഞ്ഞാണ് തെരച്ചില്‍. പ്രദേശവാസികളുടെ വളര്‍ത്ത് നായ്ക്കളെയും ഉപയോഗിക്കുന്നുണ്ട്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."