HOME
DETAILS

സി.പി.എം കള്ളക്കേസ് ഉണ്ടാക്കുന്നു; തെരഞ്ഞെടുപ്പ് കമ്മിഷന്‍ ഇടപെടണമെന്ന് യു.ഡി.എഫ്

  
backup
April 21 2019 | 04:04 AM

%e0%b4%b8%e0%b4%bf-%e0%b4%aa%e0%b4%bf-%e0%b4%8e%e0%b4%82-%e0%b4%95%e0%b4%b3%e0%b5%8d%e0%b4%b3%e0%b4%95%e0%b5%8d%e0%b4%95%e0%b5%87%e0%b4%b8%e0%b5%8d-%e0%b4%89%e0%b4%a3%e0%b5%8d%e0%b4%9f%e0%b4%be

കോഴിക്കോട്: ലോക്‌സഭാ തെരഞ്ഞെടുപ്പില്‍ ദയനീയ പരാജയം ഉറപ്പായപ്പോള്‍ സര്‍ക്കാര്‍ സംവിധാനം ദുരുപയോഗപ്പെടുത്തി യു.ഡി.എഫ് സ്ഥാനാര്‍ഥിക്കെതിരേ സി.പി.എം സമ്മര്‍ദത്തെ തുടര്‍ന്ന് കള്ളക്കേസെടുക്കുകയാണെന്ന് യു.ഡി.എഫ്.  നിയമപരമായി നിലനില്‍ക്കാത്ത കേസെടുക്കാനാണ് സര്‍ക്കാര്‍ നീക്കം. രാഷ്ട്രീയപാപ്പരത്തമാണിതെന്നും ഇതിനു പിന്നില്‍ ഗൂഢാലോചനയുണ്ടെന്നും വിഷയത്തില്‍ തെരഞ്ഞെടുപ്പ് കമ്മിഷന്‍ ഇടപെടണമെന്നും യു.ഡി.എഫ് ജില്ലാ ചെയര്‍മാന്‍ അഡ്വ. പി. ശങ്കരന്‍, ഡി.സി.സി പ്രസിഡന്റ് അഡ്വ. ടി. സിദ്ദിഖ്, മുസ്‌ലിം ലീഗ് ജില്ലാ പ്രസിഡന്റ് ഉമര്‍ പാണ്ടികശാല, അഡ്വ. പി.എം നിയാസ് എന്നിവര്‍ ആവശ്യപ്പെട്ടു.  ചില മാധ്യമങ്ങള്‍ പ്രചരിപ്പിക്കുന്നതില്‍ വസ്തുതയില്ല. വിശദമായ ശാസ്ത്രീയ പരിശോധന വേണമെന്ന് ആദ്യം ആവശ്യപ്പെട്ട് സിറ്റി പൊലിസ് കമ്മിഷണര്‍ക്കും ദേശീയ തെരഞ്ഞെടുപ്പ് കമ്മിഷനും ജില്ലാ വരണാധികാരിക്കും പരാതി നല്‍കിയത് എം.കെ രാഘവനാണ്. പരാതി സംബന്ധിച്ച് അന്വേഷണം നടത്താന്‍ ചീഫ് ഇലക്ടറല്‍ ഓഫിസര്‍ ഡി.ജി.പിക്ക് കൈമാറുകയായിരുന്നു.  തുടര്‍ന്ന് അഡീഷനല്‍ എസ്.പി പി. വാഹിദ് പരാതി സംബന്ധിച്ച് അന്വേഷിച്ചപ്പോഴും തന്റെ നിലപാടില്‍ എം.കെ രാഘവന്‍ ഉറച്ചുനിന്നു. എന്നാല്‍ രാഘവന്റെ ആവശ്യ പ്രകാരമുള്ള ഫോറന്‍സിക് പരിശോധന നടന്നിട്ടില്ലെന്ന് മാത്രമല്ല അതിന്റെ പ്രാരംഭ പ്രക്രിയകള്‍ പുരോഗമിക്കുന്നതിനിടയിലാണ് തെരഞ്ഞെടുപ്പ് നേട്ടത്തിനായി വാര്‍ത്തകള്‍ കെട്ടിച്ചമച്ച് സ്ഥാനാര്‍ഥിയെ അപകീര്‍ത്തിപ്പെടുത്താന്‍ ശ്രമിക്കുന്നത്.  ദൃശ്യങ്ങള്‍ പകര്‍ത്തിയത് ഐ ഫോണ്‍ ഉപയോഗിച്ചാണെന്ന് ചാനല്‍ തന്നെ വ്യക്തമാക്കിയിട്ടുണ്ട്. കേരളത്തില്‍ ഒരിടത്ത് പോലും ഐ ഫോണ്‍ ശാസ്ത്രീയ പരിശോധനയ്ക്ക് വിധേയമാക്കാനുള്ള ലാബ് സംവിധാനം ഇല്ല. മാത്രമല്ല, ചാനല്‍ സംഘം പ്രസ്തുത ഫോണോ യഥാര്‍ഥ ഫൂട്ടേജോ മറ്റു സാങ്കേതിക ഉപകരണങ്ങളോ അന്വേഷണ സംഘത്തിന് കൈമാറിയിട്ടില്ല. കുപ്രചാരണത്തില്‍ പങ്കാളികളായ ചില മാധ്യമ സ്ഥാപനങ്ങള്‍, അവ നവമാധ്യമങ്ങളിലൂടെ ഷെയര്‍ ചെയ്യുന്നവര്‍ എന്നിവര്‍ക്കെതിരേ നിയമ നടപടി സ്വീകരിക്കാനും മാനനഷ്ടക്കേസുമായി മുന്നോട്ടുപോകാനും സ്ഥാനാര്‍ഥിയും യു.ഡി.എഫ് തെരഞ്ഞെടുപ്പ് കമ്മിറ്റിയും തീരുമാനിച്ചിരിക്കുകയാണ്.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

ഇസ്രായേലിന് നേരെ മിസൈൽ ആക്രമണം നടത്തി ഇറാൻ

International
  •  2 months ago
No Image

ഖത്തർ; കോർണിഷിൽ ഒക്ടോബർ 3 മുതൽ ഭാഗിക ഗതാഗത നിയന്ത്രണം ഏർപ്പെടുത്തും

qatar
  •  2 months ago
No Image

കോണ്‍ഗ്രസ് രാജ്യത്തെ ഏറ്റവും വലിയ ദളിത് വിരുദ്ധപാര്‍ട്ടി; സംവരണം അവസാനിപ്പിക്കുമെന്ന് പ്രതിജ്ഞയെടുത്തിരിക്കുന്നു; കോണ്‍ഗ്രസിനെതിരെ ആഞ്ഞടിച്ച് പ്രധാനമന്ത്രി

National
  •  2 months ago
No Image

വള്ളികുന്നം എസ്ബിഐ എടിഎമ്മില്‍ കവര്‍ച്ചാ ശ്രമം; മോഷ്ടാവ് എത്തിയത് കറുത്ത വസ്ത്രങ്ങളും മുഖം മൂടിയും ധരിച്ച് സ്‌കൂട്ടറില്‍ 

Kerala
  •  2 months ago
No Image

സഊദി അറേബ്യ; പാചകവാതക ചോർച്ചയെ തുടർന്ന് ഫ്ലാറ്റിൽ സ്‌ഫോടനം; മൂന്ന് പേർ മരിച്ചു, 20 പേർക്ക് പരിക്ക്‌

Saudi-arabia
  •  2 months ago
No Image

കറന്റ് അഫയേഴ്സ്-01-10-2024

PSC/UPSC
  •  2 months ago
No Image

കേരളത്തിന് പ്രളയ ധനസഹായമായി 145.60 കോടി രൂപ അനുവദിച്ച് കേന്ദ്രം

Kerala
  •  2 months ago
No Image

വാടക തർക്ക പരിഹാര സേവനങ്ങൾ വികസിപ്പിച്ച് അജ്‌മാൻ മുനിസിപ്പാലിറ്റി

uae
  •  2 months ago
No Image

ഉച്ചയ്ക്ക് വീടിന് മുന്നില്‍ നിര്‍ത്തിയിട്ട സ്‌കൂട്ടര്‍ മോഷ്ടിച്ച് യുവാക്കള്‍; ദൃശ്യങ്ങള്‍ പൊലിസിന്, അന്വേഷണം

Kerala
  •  2 months ago
No Image

അനധികൃതമായി മതവിധികൾ നൽകിയാൽ രണ്ട് ലക്ഷം ദിർഹം വരെ പിഴ; മുന്നറിയിപ്പുമായി യുഎഇ ഫത്വ അതോറിറ്റി

uae
  •  2 months ago