വിദേശത്ത് ജോലി വാഗ്ദാനം ചെയ്ത് തട്ടിപ്പ്: പ്രധാന പ്രതി പിടിയില്‍
പറവൂര്‍: വിദേശത്ത് ജോലി വാഗ്ദാനം ചെയ്തു നൂറിലധികം ആളുകളില്‍ നിന്ന് ലക്ഷകണക്കിന് രൂപ തട്ടിയെടുത്ത് ഒളിവില്‍ കഴിഞ്ഞിരുന്ന മുഖ്യ പ്രതി പൊലിസ് പിടിയില്‍.കൊല്ലം കരുനാഗപ്പിള്ളി ആദിനാട് പാട്ടത്തില്‍ പടിഞ്ഞാറത്തറ വീട്ടില്‍ സന്തോഷ്(32) നെയാണ് പറവൂര്‍ പൊലിസ് പിടികൂടിയത്.വിദേശ രാജ്യങ്ങളില്‍ ഉന്നത ജോലി വാഗ്ദാനം നടത്തി വിദ്യാര്‍ഥികളില്‍ നിന്നും പണം വാങ്ങുകയും ജോലി ലഭിക്കാതായതിനെ തുടര്‍ന്ന് യുവാക്കള്‍ പൊലിസിനു നല്കിയ പരാതിയെ തുടര്‍ന്നുള്ള അന്വേഷണത്തിലാണ് പത്തനംതിട്ട കോന്നിയില്‍ നിന്നും ഇയാളെ പിടികൂടിയത്.
പത്തനംതിട്ട പൊലിസിന്റെ സഹായത്തോടെ പറവൂര്‍ സര്‍ക്കിള്‍ ഇന്‍സ്പെക്റ്റര്‍ ക്രിസ്പിന് സാം, എസ് ഐ ടി വി ഷിബു,സി പി ഒ മാരായ മനോജ്,ജയദേവന്,രഞ്ജിത്ത്,എന്നിവരാണ് കസ്റ്റഡിയിലെടുത്തത്. പ്രതിയെ പിടിച്ചതറിഞ്ഞു നിരവധി ആളുകള്‍ വഞ്ചിക്കപ്പെട്ടതായി പരാതിയുമായി സ്റ്റേഷനില്‍ എത്തിയിട്ടുണ്ട്.ഇതുമായി ബന്ധപ്പെട്ടു കൂടുതല്‍ അന്വേഷണം നടത്തുന്നതായി പൊലിസ് അറിയിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."