അവഗണന വീണ്ടും.., കാസര്‍കോട് പുകയുന്നു
കാസര്‍കോട്: കാസര്‍കോട് ജില്ലയോട് തുടരുന്ന അവഗണന മനപൂര്‍വ്വമാണെന്ന ആരോപണത്തിന് ഉദാഹരണമായി അതിവേഗ റെയില്‍പ്പാത റിപ്പോര്‍ട്ടും. തിരുവനന്തപുരത്തു നിന്നും ആരംഭിക്കുന്ന അതിവേഗ ട്രെയിന്‍ കണ്ണൂരില്‍ അവസാനിക്കുമെന്ന റിപ്പോര്‍ട്ടിനെതിരേ ജില്ലയില്‍ വ്യാപക പ്രതിഷേധമാണ് ഉയരുന്നത്.
ജില്ലയുടെ വികസന കാര്യത്തില്‍ മാറിമാറി വരുന്ന സര്‍ക്കാരുകള്‍ തുടരുന്ന അവഗണനയുടെ ഉദാഹരണമാണ് ഇപ്പോഴത്തെ റിപ്പോര്‍ട്ടെന്നും നവമാധ്യമങ്ങളിലടക്കം ചര്‍ച്ച ഉയര്‍ന്നിരിക്കുകയാണ്.
ഈ റിപ്പോര്‍ട്ടു സംബന്ധിച്ച് ജില്ലയിലെ ജനപ്രതിനിധികളും രാഷ്ട്രീയ നേതാക്കളും പ്രതികരിക്കുന്നുമില്ല. അതിവേഗ റെയില്‍പ്പാത റിപ്പോര്‍ട്ട് ഇപ്പോള്‍ കാസര്‍കോട് ചൂടേറിയ ചര്‍ച്ചക്കു വഴിവെച്ചിരിക്കുകയാണ്. മെട്രോ മോഡലില്‍ കേന്ദ്ര സര്‍ക്കാര്‍ സഹായത്തോടെ കേരള സര്‍ക്കാരാണ് പദ്ധതി നടപ്പാക്കുന്നത്. എന്നിട്ടും പിന്നോക്ക ജില്ലയായ കാസര്‍കോടിനെ അവഗണിച്ചതാണ് വലിയ പ്രതിഷേധം ക്ഷണിച്ചുവരുത്തിയിരിക്കുന്നത്.
ആധുനിക റെയില്‍വേയുടെ ശില്‍പി എന്നറിയപ്പെടുന്ന ഡി.എം.ആര്‍.സി മുന്‍ ചെയര്‍മാന്‍ കൂടിയായ ഇ. ശ്രീധരന്റെ ആശയമാണ് തിരുവനന്തപുരം-കാസര്‍കോട് അതിവേഗ പാത. ശ്രീധരന്റെ നിര്‍ദ്ദേശപ്രകാരം 2010 ലാണ് പദ്ധതിയെ കുറിച്ച് പഠനം നടത്താന്‍ കേരള സര്‍ക്കാര്‍ ഉത്തരവിട്ടത്.
ഡി.എം.ആര്‍.സിയെയാണ് ഇതിനായി ചുമതലപ്പെടുത്തിയത്. 2011 ല്‍ തന്നെ സാധ്യതാപഠനം പൂര്‍ത്തിയാക്കി. ഇതിന്റെ കരട് റിപ്പോര്‍ട്ട് 2015ലാണ് സര്‍ക്കാറിന് സമര്‍പ്പിച്ചത്.
എന്നാല്‍ പഠനം നടത്തിയത് തിരുവനന്തപുരം മുതല്‍ കണ്ണൂര്‍ വരെയാണ്. എന്തുകൊണ്ട് കണ്ണൂരിനിപ്പുറം പഠനം നടത്തിയില്ല എന്നതു സംബന്ധിച്ച് ആശയകുഴപ്പം നിലനില്‍ക്കുകയാണ്. 430 കിലോമീറ്റര്‍ ദൂരപരിധിയിലാണ് പദ്ധതിയുടെ രൂപകല്‍പ്പന.
300 കിലോമീറ്റര്‍ വേഗത്തില്‍ സഞ്ചരിക്കുന്ന വണ്ടി തിരുവനന്തപുരത്ത് നിന്നും കണ്ണൂരിലെത്താന്‍ രണ്ട് മണിക്കൂറും 10 മിനിട്ടും എടുക്കുമെന്നാണ് പദ്ധതി രൂപകല്‍പന ചെയ്തവര്‍ പറയുന്നത്. ഇതില്‍ 130 കിലോമീറ്റര്‍ പാത തുരങ്കങ്ങളിലൂടെയാണ്. 180 കിലോമീറ്റര്‍ ഉയര്‍ന്ന തൂണുകളിലൂടെയും. 120 കിലോമീറ്റര്‍ സാധാരണ റെയില്‍വെ ലൈനിന് സമാന്തരമായും വിഭാവനം ചെയ്തിട്ടുള്ളത്. 15 മുതല്‍ 16 മീറ്റര്‍ വരെ ഉയരത്തിലായിലിക്കും തൂണുകള്‍ സ്ഥാപിച്ച് റെയില്‍പാത ഒരുക്കുക.
കൃഷിഭൂമിയുള്ള പ്രദേശങ്ങളിലായിരിക്കും തൂണുകള്‍ സ്ഥാപിച്ച് പാത പണിയുക. ശീതീകരിച്ച കോച്ചുകളില്‍ 817 യാത്രക്കാര്‍ക്ക് സഞ്ചരിക്കാം. ഒമ്പത് വര്‍ഷം കൊണ്ട് പൂര്‍ത്തിയാവുന്ന പദ്ധതിക്ക് 77,000 കോടി രൂപയാണ് ചെലവ് പ്രതീക്ഷിക്കുന്നത്. നികുതിയടക്കം 90,000 കോടി വരും.
പദ്ധതി പൂര്‍ത്തിയാവാന്‍ വര്‍ഷങ്ങളെടുക്കുമെന്നതിനാല്‍ അതിനുള്ള ചെലവ് കൂടി കണക്കാക്കിയാല്‍ 1.20 ലക്ഷം കോടി രൂപ വരും. കാസര്‍കോട് മെഡിക്കല്‍ കോളജ് വിഷയത്തിലും മറ്റു വികസന വിഷയത്തിലും അവഗണന തുടരുന്നുവെന്ന വാദം നിലനില്‍ക്കുമ്പോഴാണ് അതിവേഗ റെയില്‍പാതയിലും അവഗണന കാണിച്ചിരിക്കുന്നതെന്നാണ് ആരോപണം.
ഇക്കാര്യത്തില്‍ ഉന്നതതല ഗൂഡാലോചന നടന്നുവെന്നാണ് ആരോപണം ഉയര്‍ന്നിരിക്കുന്നത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."