മൂന്നാര്‍ കേരളത്തിന്റെ ശ്വാസകോശമാണെന്ന് കുമ്മനം രാജശേഖരന്‍
കൊച്ചി: മൂന്നാര്‍ കേരളത്തിന്റെ ശ്വാസകോശമാണെന്ന് ബി.ജെ.പി സംസ്ഥാന അധ്യക്ഷന്‍ കുമ്മനം രാജശേഖരന്‍. ബി.ജെ.പി നടപ്പാക്കുന്ന ജലസ്വരാജ് പദ്ധതിയുടെ ഭാഗമായി ഓഡിയോ കാസറ്റിന്റെ ഉദ്ഘാടനവും വൃക്ഷത്തൈ വിതരണവും ഉദ്ഘാടനം ചെയ്തു പ്രസംഗിക്കുകയായിരുന്നു അദ്ദേഹം. എന്നാല്‍ ഇന്ന് മൂന്നാറിലെങ്ങും ബഹുനിലക്കെട്ടിടങ്ങളാണ് കാണുന്നത്. ടൂറിസത്തിന്റെ തിക്തഫലങ്ങളാണിവ. ഇനി നമ്മുടെ നാട് രക്ഷപെടണമെങ്കില്‍ ഓരോ സാമൂഹ്യ ഘടകങ്ങളും ജലകേന്ദ്രീകൃതമാകണം. വീട്, വ്യക്തിജീവിതം തുടങ്ങി വികസന നയവും ജലകേന്ദ്രീകൃതമായേ തീരൂവെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി. സംഗീത സംവിധായകന്‍ എം.കെ അര്‍ജുനന്‍, ബി.ജെ.പി സംസ്ഥാന ജനറല്‍ സെക്രട്ടറി എ.എന്‍ രാധാകൃഷ്ണന്‍, സംസ്ഥാന സെക്രട്ടറി എ.കെ നസീര്‍, സാഹിത്യകാരന്‍ കെ.എല്‍ മോഹനവര്‍മ, സംവിധായകന്‍ വേണു ബി നായര്‍, കേരള നദീ സംരക്ഷണ സമിതി സംസ്ഥാന പ്രസിഡന്റ് എസ് സീതാറാം, പരിസിഥിതി പ്രവര്‍ത്തകന്‍ എന്‍.സി ഇന്ദുചൂഡന്‍, ഗായകന്‍ പ്രദീപ് പള്ളുരുത്തി, കലാഭവന്‍ സാബു, തുടങ്ങിയവര്‍ പങ്കെടുത്തു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."