ഹജ്ജ്: ഇത്തവണ കൊണ്ടുപോകാവുന്നത് 54 കിലോഗ്രാം ലഗേജുകള്‍
കൊണ്ടോട്ടി: സംസ്ഥാന ഹജ്ജ് കമ്മിറ്റിക്കുകീഴില്‍ ഹജ്ജിന് പോകുന്നവര്‍ക്ക് ഇത്തവണ കൊണ്ടുപോകാവുന്നത് 54 കിലോഗ്രാം ലഗേജ് മാത്രം. ഇതു സംബന്ധിച്ചുളള നിര്‍ദേശങ്ങള്‍ കേന്ദ്ര ഹജ്ജ് കമ്മിറ്റി സംസ്ഥാന ഹജ്ജ് കമ്മിറ്റികള്‍ക്കു നല്‍കി. സുരക്ഷിതവും ഗുണമേന്മയുള്ളതുമായ ബാഗേജുകളാണ് യാത്രയ്ക്ക് ഉപയോഗിക്കേണ്ടത്.
22 കിലോഗ്രാം ഉള്‍ക്കൊള്ളുന്ന രണ്ട് ചെക്കിങ് ബാഗുകളും 10 കിലോഗ്രാം ഉള്‍ക്കൊള്ളുന്ന ഒരു ഹാന്‍ഡ് ബാഗുമാണ് അനുവദിക്കുക. തുന്നിക്കെട്ടിയ പ്ലാസ്റ്റിക് ചാക്ക് അടക്കമുള്ളവ നിരോധിച്ചിട്ടുണ്ട്.
ബാഗില്‍ രാജ്യം, പേര്, പാസ്‌പോര്‍ട്ട് നമ്പര്‍, കവര്‍ നമ്പര്‍, ഫോണ്‍നമ്പര്‍ തുടങ്ങിയ അവശ്യവിവരങ്ങള്‍ എഴുതിയിരിക്കണം. സംസ്ഥാന ഹജ്ജ് കമ്മിറ്റിക്കുകീഴില്‍ യാത്രയാകുന്നവര്‍ക്ക് ബാഗില്‍ പതിക്കാനുളള പ്രത്യേക സ്റ്റിക്കര്‍ ഹജ്ജ് പഠന ക്ലാസില്‍ വിതരണം ചെയ്യുന്നുണ്ട്. ഇത് പൂരിപ്പിച്ച് ഒട്ടിച്ചാല്‍ മതി.
കഴിഞ്ഞവര്‍ഷം ബാഗ് കേന്ദ്ര ഹജ്ജ് കമ്മിറ്റി ഹാജിമാര്‍ക്ക് നേരിട്ട് പണം ഈടാക്കി നല്‍കിയിരുന്നു. എന്നാല്‍ തീര്‍ഥാടകര്‍ക്ക് ഇത് ഉപയോഗിക്കാന്‍ പ്രയാസമായത് ഏറെ വിവാദമായിരുന്നു. ഇതിനാലാണ് ഇത്തവണ ബാഗ് തീര്‍ഥാടകരോടുതന്നെ വാങ്ങാന്‍ നിര്‍ദേശിച്ചത്.
ഹജ്ജ് വളണ്ടിയര്‍മാര്‍ക്കുളള
ഏകദിന പരിശീലനം ഇന്ന്
കൊണ്ടോട്ടി:ഹജ്ജ് തീര്‍ഥാടകരുടെ സഹായികളായി മക്കയിലേക്കുപോകുന്ന ഹജ്ജ് വളണ്ടിയര്‍മാര്‍ (ഖാദിമുല്‍ ഹുജ്ജാജ്) ക്കുള്ള ഏകദിന പരിശീലനം ഇന്ന് മുംബൈയില്‍ നടക്കും.
രാവിലെ 10ന് മുംബൈ കേന്ദ്ര ഹജ്ജ് കമ്മിറ്റി ഓഫിസിലാണ് പരിശീലനം. കേരളത്തില്‍ നിന്ന്് 50 പേരെയാണ് ഇത്തവണ തെരഞ്ഞെടുത്തത്. ഇവരും സംസ്ഥാന ഹജ്ജ് അസി.സെക്രട്ടറി ഇ.സി മുഹമ്മദും പരിശീലനത്തില്‍ സംബന്ധിക്കാനായി മുംബൈയിലെത്തിയിട്ടുണ്ട്്.
ഇന്ത്യയിലെ 21 ഹജ്ജ് എംപാര്‍ക്കേഷന്‍ പോയിന്റുകളില്‍ നിന്ന് 500 ഖാദിമുല്‍ ഹുജ്ജാജുമാരാണ് തീര്‍ഥാടകരെ സഹായിക്കുന്നതിനായി പുറപ്പെടുന്നത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."