വഴിയോര മത്സ്യവിപണനം അനുവദിക്കില്ല: മന്ത്രി ജെ. മേഴ്‌സിക്കുട്ടി അമ്മ
തിരുവനന്തപുരം: കൊവിഡ് പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ കാര്യക്ഷമായി നടപ്പാക്കുന്നതിന് വഴിയോര മത്സ്യവിപണനം തദ്ദേശ സ്വയംഭരണ വകുപ്പിന്റെ നിയന്ത്രണത്തിലുള്ള പ്രാദേശിക മാര്‍ക്കറ്റുകളിലേക്ക് മാറ്റണമെന്ന് മന്ത്രി ജെ.മേഴ്‌സിക്കുട്ടി അമ്മ. കൊവിഡ് വ്യാപന ആശങ്കയില്‍ സംസ്ഥാനത്തെ മത്സ്യവിപണന മാര്‍ക്കറ്റുകള്‍ അടച്ചിരുന്നു. കൊവിഡ് പ്രതിരോധ മാനദണ്ഡങ്ങള്‍ പാലിച്ച് സംസ്ഥാനത്തെ മാര്‍ക്കറ്റുകള്‍ തുറക്കുന്നതിനുള്ള തീരുമാനമായി. തദ്ദേശ സ്വയംഭരണ വകുപ്പുമായി ചര്‍ച്ച നടത്തിയതിന്റെ അടിസ്ഥാനത്തിലാണ് തീരുമാനം.
മത്സ്യത്തൊഴിലാളി യൂനിയന്‍ പ്രതിനിധികളും സന്നദ്ധ സംഘടനാ പ്രവര്‍ത്തകരുമായി കാര്യങ്ങള്‍ വിശദമായി ചര്‍ച്ച ചെയ്താണ് മാര്‍ക്കറ്റുകള്‍ തുറക്കാന്‍ തീരുമാനിച്ചതെന്നും മന്ത്രി അറിയിച്ചു.
നിലവിലുള്ള മാര്‍ക്കറ്റുകള്‍ക്ക് പുറമേ ഏതെങ്കിലും സ്ഥലത്ത് പുതിയതായി മത്സ്യവിപണന സൗകര്യം ഒരുക്കണമെങ്കില്‍ ഗ്രാമ,ബ്ലോക്ക് പഞ്ചായത്തുകള്‍ക്ക് അതിനുള്ള പ്രത്യേക സാഹചര്യം വിലയിരുത്തി ബന്ധപ്പെട്ട ഉദ്യോഗസ്ഥരുമായി ചര്‍ച്ച ചെയ്ത് കൊവിഡ് പ്രതിരോധ മാനദണ്ഡങ്ങള്‍ പാലിച്ച് തീരുമാനമെടുക്കാം. ഏതെങ്കിലും മാര്‍ക്കറ്റ് തുറന്നു പ്രവര്‍ത്തിക്കുന്നില്ലെങ്കില്‍ അക്കാര്യം ബന്ധപ്പെട്ടവരുടെ ശ്രദ്ധയില്‍ കൊണ്ടുവരണമെന്നും മന്ത്രി അറിയിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."