HOME
DETAILS
MAL
ഒഴിവുകള്‍ അവസാനിക്കുന്നില്ല; ലൈഫ് മിഷനിലേക്ക് പിന്‍വാതില്‍ നിയമനത്തിന് വീണ്ടും അപേക്ഷ ക്ഷണിച്ചു
backup
August 19 2020 | 02:08 AM
തിരുവനന്തപുരം: വിവാദങ്ങള്‍ അലയടിക്കുമ്പോഴും ലൈഫ് മിഷനിലേക്കുള്ള പിന്‍വാതില്‍ നിയമനം അവസാനിക്കുന്നില്ല. ദിവസ വേതനത്തിന് മൂന്നു മാസത്തേക്ക് ഡിവിഷണല്‍ അക്കൗണ്ടന്റ് തസ്തികയിലേക്ക് സര്‍വിസില്‍നിന്നു വിരമിച്ചവരെയാണ് ഇത്തവണ ക്ഷണിച്ചിരിക്കുന്നത്. ഡിവിഷണല്‍ അക്കൗണ്ടന്റ് തസ്തികയില്‍ കുറയാത്ത ജോലിയില്‍യില്‍നിന്നു വിരമിച്ചവര്‍ മതിയെന്നു അറിയിപ്പില്‍ പ്രത്യേകം പറഞ്ഞിട്ടുണ്ട്. ഇതാകട്ടെ സര്‍വിസില്‍നിന്നു വിരമിച്ച ഏതോ പാര്‍ട്ടി സഖാവിനുവേണ്ടി പ്രത്യേകമായി തയാറാക്കിയതാണെന്ന ആക്ഷേപമുണ്ട്.
മൂന്നു മാസത്തേക്കെന്ന പേരില്‍ നിയമനം നല്‍കുകയും മികവിന്റെ അടിസ്ഥാനത്തില്‍ സേവന കാലയളവ് നീട്ടി നല്‍കുകയും ചെയ്യുന്നതാണ് രീതി.
ലൈഫ് മിഷനിലെ നിയമനങ്ങളെക്കുറിച്ച് രഹസ്യ സ്വഭാവം നിലനിര്‍ത്താന്‍ എപ്പോഴും ശ്രദ്ധിച്ചിരുന്ന സര്‍ക്കാര്‍, അവിടെ നടന്ന കരാര്‍ നിയമനങ്ങളെക്കുറിച്ച് എം.എല്‍.എമാര്‍ നിയമസഭയില്‍ ചോദിച്ച ചോദ്യങ്ങള്‍ക്കും മറുപടി നല്‍കിയിട്ടില്ല. 2019 ജൂണ്‍ 12ന് അന്‍വര്‍ സാദത്ത് എം.എല്‍.എ ഇതുസംബന്ധിച്ച് തദ്ദേശ സ്വയംഭരണ വകുപ്പ് മന്ത്രിയോട് ലൈഫ് മിഷനിലെ നിയമനങ്ങള്‍ സംബന്ധിച്ച് ചോദ്യങ്ങള്‍ ചോദിച്ചിരുന്നു.
ലൈഫ് മിഷന്റെ ഫെസിലിറ്റേഷന്‍ ഹബ്ബുകളില്‍ കരാറടിസ്ഥാനത്തില്‍ എന്‍ജിനീയര്‍, ടെക്‌നിക്കല്‍ അസിസ്റ്റന്റ്, ഫീല്‍ഡ് സ്റ്റാഫ് എന്നീ തസ്തികകളില്‍ ജീവനക്കാരെ നിയമിച്ചിട്ടുണ്ടോ, ഏതൊക്കെ ജില്ലകളില്‍ ജീവനക്കാരെ നിയമിച്ചു, ഓരോ ജില്ലയിലും എത്രപേരെ കരാറടിസ്ഥാനത്തില്‍ നിയമിച്ചു, നല്‍കുന്ന ശമ്പളം എത്ര, എത്ര കാലത്തേക്കാണ് നിയമനം തുടങ്ങിയ കാര്യങ്ങളാണ് അന്ന് ചോദിച്ചത്. പക്ഷേ ഇതിനെല്ലാംകൂടി വിവരം ശേഖരിച്ചുവരുന്നു എന്നായിരുന്നു മറുപടി.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."