HOME
DETAILS
MAL
ലൈഫ് മിഷനും റെഡ് ക്രസന്റും തമ്മിലുള്ള ധാരണാപത്രം പുറത്ത്; സര്‍ക്കാരിനും ബാധ്യത
backup
August 19 2020 | 02:08 AM
തിരുവനന്തപുരം: ലൈഫ് മിഷനും യു.എ.ഇയിലെ എന്‍.ജി.ഒ ആയ റെഡ് ക്രസന്റും തമ്മിലുള്ള ധാരണാപത്രം പുറത്തുവന്നു. നിര്‍മാണത്തിന്റെ മാത്രം ചുമതലയുള്ള റെഡ് ക്രസന്റുമായി യാതൊരു ഉത്തരവാദിത്തവും ഇല്ലെന്നു പറയുമ്പോഴും സര്‍ക്കാരിന് ഇക്കാര്യങ്ങളില്‍ ബാധ്യതയുണ്ടെന്നാണ് കരാറിലൂടെ വ്യക്തമാകുന്നത്. പദ്ധതികള്‍ പൂര്‍ത്തിയാക്കുന്നതിന് സമയ ക്ലിപ്തതയോ, ഓഡിറ്റ് സംബന്ധിച്ചോ ധാരണാപത്രത്തില്‍ പറയുന്നില്ല.
ഏഴ് പേജുള്ള വിശദമായ കരാര്‍ ലൈഫ് മിഷന്‍ സി.ഇ.ഒ യു.വി.ജോസും യു.എ.ഇ റെഡ് ക്രസന്റ് ജനറല്‍ സെക്രട്ടറി ഡോ.മുഹമ്മദ് അത്തീഫ് അല്‍ ഫലാത്തിയുമാണ് ഒപ്പിട്ടിരിക്കുന്നത്. 20 കോടി രൂപ ചെലവഴിക്കുമെന്ന് പറയുന്ന കരാറില്‍ പതിനാലര കോടി രൂപ ഭവന സമുച്ചയങ്ങള്‍ക്കും ബാക്കി തുക ആശുപത്രി നിര്‍മാണത്തിനും ചെലവഴിക്കുമെന്ന് പറയുന്നുണ്ട്.
ഓരോ പദ്ധതിയും നടപ്പാക്കുമ്പോള്‍ തുടര്‍ കരാറുകള്‍ വയ്ക്കണമെന്ന് ധാരണാപത്രത്തില്‍ പറയുന്നുണ്ട്. സര്‍ക്കാരും ലൈഫ് മിഷനും റെഡ് ക്രസന്റുമാണ് വിശദമായ കരാര്‍ ഒപ്പിടേണ്ടത്. പദ്ധതികളുടെ കാലപരിധി, ഉത്തരവാദിത്തം ആര്‍ക്ക് എന്നെല്ലാം വിശദമായി കരാറുകളില്‍ പറയണം. ഏതെങ്കിലും തരത്തിലുള്ള പ്രശ്‌നമുണ്ടായാല്‍ കരാറില്‍നിന്നു റെഡ് ക്രസന്റിനു പിന്മാറാം. സ്വകാര്യ സംരംഭം ചെയ്യുന്ന പദ്ധതിയായതിനാല്‍ സര്‍ക്കാരിനു പങ്കില്ലെന്ന വാദമാണ് ഈ വ്യവസ്ഥകളിലൂടെ പൊളിയുന്നത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."