കാന്തപുരം വിഭാഗത്തിന്റെ ശിഥിലീകരണ പ്രവര്‍ത്തനങ്ങള്‍ അപലപനീയം: എസ്.വൈ.എസ്
മലപ്പുറം: പള്ളി, മദ്‌റസകള്‍ പിടിച്ചടക്കുന്നതിന് ആക്രമണവും മഹല്ലുകളില്‍ ശിഥിലീകരണങ്ങളും നടത്തുന്ന കാന്തപുരം ഗ്രൂപ്പിന്റെ നീക്കങ്ങള്‍ ശക്തമായി നേരിടാന്‍ എസ്.വൈ.എസ് സംസ്ഥാന സെക്രട്ടേറിയറ്റ് തീരുമാനിച്ചു.
പതിറ്റാണ്ടുകളായി നല്ല നിലയില്‍ പ്രവര്‍ത്തിക്കുന്ന സമസ്തയുടെ സ്ഥാപനങ്ങളില്‍ നുഴഞ്ഞുകയറി കുഴപ്പങ്ങള്‍ കുത്തിപ്പൊക്കി അരാജകത്വം സൃഷ്ടിക്കുന്ന നിലപാടില്‍നിന്ന് കാന്തപുരം വിഭാഗം പിന്തിരിയണമെന്നും യോഗം ആവശ്യപ്പെട്ടു.
ബന്ധപ്പെട്ട പൊലിസ് അധികാരികളും പൊതുസമൂഹവും നീതിക്കൊപ്പം നിലകൊള്ളണം. അക്രമികളെ സഹായിക്കുന്ന നീക്കങ്ങള്‍ ഉണ്ടാകരുത്. നിയമവ്യവസ്ഥകള്‍ മാനിച്ചു സ്ഥാപനങ്ങള്‍ സംരക്ഷിക്കാന്‍ സംഘടന പ്രതിജ്ഞാബദ്ധമാണെന്നും യോഗം അംഗീകരിച്ച പ്രമേയത്തില്‍ പറഞ്ഞു. സമസ്ത ജനറല്‍ സെക്രട്ടറി കെ. ആലിക്കുട്ടി മുസ്‌ലിയാര്‍ അധ്യക്ഷനായി. പാണക്കാട് സയ്യിദ് ഹൈദരലി ശിഹാബ് തങ്ങള്‍ ഉദ്ഘാടനം ചെയ്തു.
ഹാജി.കെ. മമ്മദ് ഫൈസി, ഉമര്‍ ഫൈസി മുക്കം, മുസ്തഫ മാസ്റ്റര്‍ മുണ്ടുപാറ, ഇബ്രാഹിം ഫൈസി പേരാല്‍, റഹ്മത്തുല്ലാഹ് ഖാസിമി, കെ. മോയിന്‍കുട്ടി മാസ്റ്റര്‍, ആലങ്കോട് ഹസന്‍, എസ്. അഹമ്മദ് ഉഖൈല്‍ കൊല്ലം, ടി.കെ മുഹമ്മദ്കുട്ടി ഫൈസി പട്ടാമ്പി, അലവി ഫൈസി കുളപ്പറമ്പ്, കെ.എ റഹ്്മാന്‍ ഫൈസി, എ.എം പരീദ് എറണാകുളം, നാസര്‍ ഫൈസി കൂടത്തായി, എം.എം ശരീഫ് ദാരിമി നീലഗിരി, ശറഫുദ്ദീന്‍ വെന്മേനാട് സംബന്ധിച്ചു. പിണങ്ങോട് അബൂബക്കര്‍ സ്വാഗതവും അബ്ദല്‍ഹമീദ് ഫൈസി അമ്പലക്കടവ് നന്ദിയും പറഞ്ഞു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."