തെരഞ്ഞെടുപ്പ്: മാര്‍ഗനിര്‍ദേശങ്ങള്‍ പാലിക്കണം
കാസര്‍കോട്: ലോക്‌സഭാ തെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് മാതൃകാ പെരുമാറ്റ ചട്ടം നടപ്പാക്കുന്നതിന്റെ ഭാഗമായി തെരഞ്ഞെടുപ്പിന്റെ പരസ്യ പ്രചാരണം സമാപിച്ചതിനുശേഷം അവസാന 48 മണിക്കൂറില്‍ മാര്‍ഗനിര്‍ദേശങ്ങള്‍ സ്ഥാനാര്‍ഥികളും രാഷ്ട്രീയ പാര്‍ട്ടികളും കര്‍ശനമായി പാലിക്കേണ്ടതാണെന്ന് ജില്ലാ വരണാധികൂടിയായ കലക്ടര്‍ ഡോ. ഡി സജിത് ബാബു പറഞ്ഞു.
മണ്ഡലങ്ങളില്‍ വോട്ടറല്ലാത്ത, സ്ഥാനാര്‍ഥികളുടെ തെരഞ്ഞെടുപ്പു പ്രവര്‍ത്തനത്തിനായി മണ്ഡലത്തിനു പുറത്തുനിന്നു വന്നവര്‍ യാതൊരു കാരണവശാലും തെരഞ്ഞെടുപ്പ് പ്രചാരണം അവസാനിച്ചതിനുശേഷം പ്രസ്തുത മണ്ഡലങ്ങളില്‍ തുടരാന്‍ പാടില്ല. മേല്‍പ്പറഞ്ഞ വ്യക്തികള്‍ ഇത്തരത്തില്‍ തെരഞ്ഞെടുപ്പ് പരസ്യപ്രചാരണം അവസാനിച്ചതിനുശേഷം മണ്ഡലങ്ങളില്‍ തുടരുന്നത് ശ്രദ്ധയില്‍പ്പെട്ടാല്‍ വിവരം സ്ഥാനാര്‍ഥി ഏജന്റ് രാഷ്ട്രീയ പാര്‍ട്ടി എന്നിവരുടെ ശ്രദ്ധയില്‍പ്പെടുത്തേണ്ടതും നിര്‍ദേശം പാലിക്കപ്പെടുന്നുണ്ടെന്ന് ബന്ധപ്പെട്ട പൊലിസ് അധികാരികള്‍ ഉറപ്പു വരുത്തേണ്ടതുമാണ്. മേല്‍ പ്രസ്താവിച്ച വിധത്തില്‍ മാതൃകാ പെരുമാറ്റ ചട്ടത്തിന് വിരുദ്ധമായി പ്രവര്‍ത്തിക്കുന്നവരെ കണ്ടെത്തുന്നതിനായി ആവശ്യമായ പരിശോധനകള്‍ ജില്ലാ പൊലിസ് അധികാരി നടത്തേണ്ടതും കുറ്റക്കാര്‍ക്കെതിരേ കര്‍ശന നടപടി സ്വീകരിച്ച് നടപടി വിവരം തെരഞ്ഞെടുപ്പു കമ്മിഷന് റിപ്പോര്‍ട്ടു ചെയ്യേണ്ടതുമാണ്.
തെരഞ്ഞെടുപ്പ് ദിവസം സ്ഥാനാര്‍ഥികള്‍ക്കും പോളിങ് ഏജന്റിനും പാര്‍ട്ടി പ്രവര്‍ത്തകര്‍ക്കും ഉപയോഗിക്കുന്നതിന് പരമാവധി ഒന്‍പത് വാഹനങ്ങള്‍ ജില്ലാ ഇലക്ഷന്‍ ഓഫിസറുടെ പ്രത്യേക അനുമതിയോടെ ഉപയോഗിക്കാവുന്നതാണ്. അനുമതിയില്ലാതെ തെരഞ്ഞെടുപ്പ് പ്രവര്‍ത്തനത്തിനായി വാഹനങ്ങള്‍ ഉപയോഗിക്കുന്നത് ശ്രദ്ധയില്‍പ്പെട്ടാല്‍ കണ്‍ട്രോള്‍ റൂം നമ്പറായ 1950ല്‍ അറിയിക്കേണ്ടതാണ്.
മേല്‍ പ്രസ്താവിച്ച കാര്യങ്ങള്‍ പാലിക്കാതിരിക്കുന്നത് മാതൃകാ പെരുമാറ്റചട്ടത്തിന്റെ ലംഘനമായി കണക്കാക്കി ജനപ്രാതിനിധ്യ നിയമപ്രകാരം കര്‍ശന നടപടി സ്വീകരിക്കുന്നതാണെന്നും ജില്ലാ വരണാധികാരി അറിയിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."