തെര.കമ്മിഷന് കോഴ: ദിനകരനെതിരേ എന്‍ഫോഴ്സ്മെന്റും കേസെടുത്തു
ന്യൂഡല്‍ഹി: മരവിപ്പിച്ച പാര്‍ട്ടി ചിഹ്നം ലഭിക്കുന്നതിനായി തെരഞ്ഞെടുപ്പ് കമ്മിഷന് 50 കോടി രൂപ വാഗ്ദാനം ചെയ്ത കേസില്‍ ഡല്‍ഹി ക്രൈംബ്രാഞ്ച് അറസ്റ്റ് ചെയ്ത അണ്ണാ ഡി.എം.കെ നേതാവ് ടി.ടി.വി ദിനകരനെതിരേ എന്‍ഫോഴ്സ്മെന്റ് ഡയരക്ടറേറ്റും കേസെടുത്തു. കള്ളപ്പണം വെളുപ്പിച്ചതുമായി ബന്ധപ്പെട്ടുള്ള നിയമങ്ങളുടെ അടിസ്ഥാനത്തിലാണ് കേസെടുത്തിരിക്കുന്നത്.
കള്ളപ്പണം വെളുപ്പിച്ചുവെന്ന് കണ്ടെത്തിയാണ് അദ്ദേഹത്തിനെതിരേ കേസെടുത്തതെന്ന് എന്‍ഫോഴ്സ്മെന്റ് ഉദ്യോഗസ്ഥര്‍ അറിയിച്ചു. ഇപ്പോള്‍ തിഹാര്‍ ജയിലില്‍ തടവില്‍ കഴിയുന്ന ദിനകരന്, സഹായി മല്ലികാര്ജുനന് എന്നിവരെ ചോദ്യം ചെയ്യുന്നതിന് വിട്ടുകിട്ടുന്നതിനായി കോടതിയെ സമീപിക്കുമെന്ന് ഉദ്യോഗസ്ഥര്‍ അറിയിച്ചു.
നാല് ദിവസത്തെ ചോദ്യം ചെയ്യലിനുശേഷം ഏപ്രില്‍ 25നാണ് ദിനകരനെ ഡല്‍ഹി ക്രൈംബ്രാഞ്ച് പൊലിസ് അറസ്റ്റ് ചെയ്തത്. തെരഞ്ഞെടുപ്പ് കമ്മിഷന് കോഴ നല്‍കുന്നതിനായി നിയോഗിച്ച ഇടനിലക്കാരന് സുകേഷ് ചന്ദ്രശേഖര്‍ എന്ന ആളെ ഡല്‍ഹിയില്‍ വച്ച് പൊലിസ് പിടികൂടിയതോടെയാണ് 50 കോടി രൂപയുടെ കോഴ ഇടപാടുസംബന്ധിച്ച വിവരം പുറത്തായത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."