ഇമാന്റെ ചികിത്സ ഇനി അബൂദബിയില്‍
മുംബൈ: ലോകത്തിലെ ഏറ്റവും ഭാരംകൂടിയ വനിതയായ ഇമാന് അഹമ്മദ് തുടര്‍ ചികിത്സക്കായി അബൂദബിയിലേക്ക് തിരിച്ചു. ചരക്കുവിമാനം എയര്‍ ആംബുലന്‍സാക്കി മാറ്റി അതിലാണ് ഈജിപ്ഷ്യന്‍ വംശജയായ ഇമാനെ അബൂദബിയിലേക്ക് കൊണ്ടുപോയത്. ഇന്ന് പുലര്‍ച്ചെ രണ്ടിനാണ് ഇവര്‍ മുംബൈയില്‍ നിന്ന് യാത്ര തിരിച്ചത്.
ശരീരഭാരം കുറക്കുന്നതിനായി ഈജിപ്തില്‍ നിന്ന് മുംബൈയിലെ സെയ്ഫി ആശുപത്രിയിലേക്ക് എത്തിയതായിരുന്നു. കഴിഞ്ഞ ഫെബ്രുവരി 11നാണ് അവര്‍ ഇന്ത്യയിലെത്തിയത്.
ഇവരുടെ ചികിത്സ സംബന്ധിച്ച് ചില സംശയങ്ങളും ആരോപണങ്ങളും ഉന്നയിച്ച് സഹോദരി രംഗത്തെത്തിയതോടെ ചികിത്സിക്കുന്ന ഡോക്ടര്‍മാര്‍ തുടര്‍ ചികിത്സ നടത്താന്‍ വിസമ്മതിക്കുകയായിരുന്നു. 500 കിലോയുള്ള ഇമാന്റെ ഭാരം 300 കിലോഗ്രാം കുറഞ്ഞുവെന്ന ഡോക്ടര്‍മാരുടെ അവകാശവാദം പൊള്ളയാണെന്ന ആരോപണമാണ് സഹോദരി ഉന്നയിച്ചിരുന്നത്.
ഇത് ഡോക്ടര്‍മാര്‍ നിഷേധിക്കുകയും തുടര്‍ ചികിത്സ ഇവിടെ നടത്തില്ലെന്ന് പറയുകയും ചെയ്തു. എന്നാല്‍ അബൂദബിയിലെ ബുര്‍ജീല്‍ ആശുപത്രി തുടര്‍ ചികിത്സ നടത്താന്‍ തയാറാണെന്ന് അറിയിച്ച സാഹചര്യത്തിലാണ് അവിടേക്ക് കൊണ്ടുപോകാന്‍ തീരുമാനിച്ചത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."