ഇരിക്കൂറില്‍ ലീഡ് കൂട്ടാന്‍ യു.ഡി.എഫ്; തടയിടാന്‍ എല്‍.ഡി.എഫ്
ആലക്കോട്: ലോക്‌സഭാ തെരഞ്ഞെടുപ്പ് പ്രചാരണത്തില്‍ ഇരിക്കൂര്‍ നിയോജക മണ്ഡലത്തില്‍ പോരാട്ടം കടുപ്പിച്ച് മുന്നണികള്‍. എക്കാലവും യു.ഡി.എഫിന്റെ കുത്തകയായ മണ്ഡലത്തില്‍ ഇത്തവണ കടുത്ത പോരാട്ടത്തിന് ഒരുങ്ങുകയാണു മൂന്നുമുന്നണികളും. ഇക്കുറി 30,000 വോട്ട് ഭൂരിപക്ഷം ലക്ഷ്യമിട്ടാണു യു.ഡി.എഫ് പ്രവര്‍ത്തനം.
എന്നാല്‍ ഇതു തടയുന്നതിനുള്ള കഠിന പരിശ്രമത്തിലാണ് എല്‍.ഡി.എഫ്. കണ്ണൂര്‍ ലോക്‌സഭാ മണ്ഡലത്തില്‍ ഇരിക്കൂറിലാണു യു.ഡി.എഫിന് ഏറ്റവും കൂടുതല്‍മേല്‍ക്കൈ. എല്‍.ഡി.എഫ് ശക്തിമണ്ഡലങ്ങളായ മട്ടന്നൂരിലും ധര്‍മടത്തും നേടുന്ന ലീഡ് പേരാവൂരിനൊപ്പം മറികടക്കാനാകുമെന്നു മണ്ഡലത്തിലെ യു.ഡി.എഫ് നേതൃത്വം കണക്കുകൂട്ടുന്നു.
2009ല്‍ കെ. സുധാകരന്‍ ജയിച്ചപ്പോള്‍ ഇരിക്കൂറില്‍ നിന്ന് 29,000 വോട്ടിന്റെ ഭൂരിപക്ഷം ലഭിച്ചിരുന്നു.
പുതിയ വോട്ടര്‍മാര്‍ കൂടിയാകുമ്പോള്‍ ഇതു 30,000 കടക്കുമെന്നാണു യു.ഡി.എഫിന്റെ പ്രതീക്ഷ. എന്നാല്‍ ഈ കണക്കുകളില്‍ അടിസ്ഥാനമില്ലെന്നാണ് എല്‍.ഡി.എഫിന്റെ വാദം. എന്നാല്‍ കഴിഞ്ഞതവണത്തെ തെരഞ്ഞെടുപ്പ് പോലെ ഇക്കുറിയും യു.ഡി.എഫ് കോട്ടകളില്‍ സ്വാധീനം ചെലുത്താനാകുമെന്നാണ് എല്‍.ഡി. എഫ് നേതാക്കളുടെ അവകാശവാദം.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."