കുഞ്ചന്‍ ദിനാഘോഷത്തിന് നാളെ അമ്പലപ്പുഴയില്‍ തുടക്കം
ആലപ്പുഴ: അമ്പലപ്പുഴ കുഞ്ചന്‍നമ്പ്യാര്‍ സ്മാരക സമിതിയുടെ നേതൃത്വത്തില്‍ ഈ വര്‍ഷത്തെ കുഞ്ചന്‍ ദിനാഘോഷ പരിപാടികള്‍ നാല്, അഞ്ച് തിയ്യതികളില്‍ വിവിധ പരിപാടികളോടെ സംഘടിപ്പിക്കുമെന്ന് ചെയര്‍മാന്‍ പള്ളിപ്പുറം മുരളി വാര്‍ത്താസമ്മേളനത്തില്‍ അറിയിച്ചു.
തുള്ളല്‍കലാകാരസംഗമം, കവിസമ്മേളനം, സാംസ്‌കാരിക സമ്മേളനം, പുസ്തക പ്രകാശനം, പുരസ്‌കാര സമര്‍പ്പണം, കലാപരിപാടികള്‍ തുടങ്ങിയവ ഇതിന്റെ ഭാഗമായി നടക്കും.നാളെ രാവിലെ പത്തിന് പതാക ഉയര്‍ത്തുന്നതോടെ ആഘോഷ പരിപാടികള്‍ക്ക് തുടക്കം കുറിക്കും.തുടര്‍ന്ന് കുട്ടികള്‍ക്കുള്ള ചിത്രരചനാ മത്സരം, തുള്ളല്‍കൃതി ആലാപന മത്സരം എന്നിവ നടക്കും.ഉച്ചക്ക് ശേഷം നടക്കുന്ന കവി സമ്മേളനം വിനോദ് വൈശാഖി ഉദ്ഘാടനം ചെയ്യും.ഡോ അമൃത അധ്യക്ഷനാകും.വൈകുന്നേരം അഞ്ചിന് നടക്കുന്ന സാംസ്‌കാരിക സമ്മേളനം ഫോക് ലര്‍ അക്കാദമി ചെയര്‍മാന്‍ സി.ജെ കുട്ടപ്പന്‍ ഉദ്ഘാടനം ചെയ്യും.സമിതി ചെയര്‍മാന്‍ ഡോ. പള്ളിപ്പുറം മുരളി അധ്യക്ഷത വഹിക്കും.രാജീവ് ആലുങ്കല്‍, വയലാര്‍ ശരത്ചന്ദ്രവര്‍മ, രാമപുരം ചന്ദ്രബാബു, പ്രൊഫ. എന്‍ ഗോപിനാഥപിള്ള, സി രാധാകൃഷ്ണന്‍ സംസാരിക്കും.കുഞ്ചന്‍ നമ്പ്യാര്‍ സ്മാരക ഹാസ്യപ്രതിഭാ പുരസ്‌കാരം ജയരാജ് വാര്യര്‍ക്ക് ഫോക് ലര്‍ അക്കാദമി ചെയര്‍മാന്‍ സമ്മാനിക്കും.അഞ്ചിന് രാവിലെ 10.30ന് നടക്കുന്ന തുള്ളല്‍ കലാകാര സംഗമവും സെമിനാറും ഡോ. നെടുമുടി ഹരികുമാര്‍ ഉദ്ഘാടനം ചെയ്യും.
കൈനകരി സുരേന്ദ്രന്‍ അധ്യക്ഷത വഹിക്കും.കലാമണ്ഡലം പ്രഭാകരന്‍, ഡോ. എസ് അജയകുമാര്‍, കെ.ബി അജയകുമാര്‍, കുമാരി ദൃശ്യഗോപിനാഥ് സെമിനാറില്‍ പങ്കെടുക്കും.വൈകിട്ട് 5.30ന് നടക്കുന്ന സമാപന സമ്മേളനത്തിന്റെ ഉദ്ഘാടനവും തുള്ളല്‍ പുരസ്‌കാര ജേതാവ് കലാമണ്ഡലം വാസുദേവന് അവാര്‍ഡ് സമ്മാനിക്കലും മന്ത്രി ജി സുധാകരന്‍ നിര്‍വഹിക്കും. 10,000 രൂപയും പ്രശസ്തി പത്രവും അടങ്ങുന്നതാണ് അവാര്‍ഡ്. ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് വേണുഗോപാല്‍, ഫ്രാന്‍സിസ് ടി മാവേലിക്കര, പ്രജിത്ത് കാരിക്കല്‍, ജി വേണുലാല്‍, എ ആര്‍ കണ്ണന്‍, എ ഓമനക്കുട്ടന്‍ സംസാരിക്കും.വൈകിട്ട് ഏഴ് മുതല്‍ സംഗീത വിരുന്ന് നടക്കും.വാര്‍ത്താസമ്മേളനത്തില്‍ കുഞ്ചന്‍നമ്പ്യാര്‍ സ്മാരക സമിതി വൈസ് ചെയര്‍മാന്‍ എച്ച്് സലാം, സെക്രട്ടറി കെ.വി വിപിന്‍ദാസ്, സമിതിയംഗം കൈനകരി സുരേന്ദ്രന്‍ എന്നിവരും സംബന്ധിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."