കൊട്ടിയൂരിലെത്തിയാല്‍ കുത്തേല്‍ക്കും; തേനീച്ചപ്പട
കൊട്ടിയൂര്‍: ശിവക്ഷേത്രത്തിലെത്തുന്നവര്ക്കും ജീവനക്കാര്‍ക്കും ഭീഷണിയായി ഇക്കരെ കൊട്ടിയൂര്ക്ഷേത്രത്തിന് സമീപമുള്ള ആയില്യാര്കാവിലെ കൂറ്റന്‍മരത്തില്‍ കൂട് കൂട്ടിയിരിക്കുന്ന തേനീച്ചകള്‍. കഴിഞ്ഞ മൂന്നുദിവസത്തിനുള്ളില്‍ 20 തോളം പേര്‍ക്കാണ് തേനീച്ചയുടെ കുത്തേറ്റത്.ആയില്യാര്കാവിലെ കൂറ്റന്‍മരത്തില്‍ കൂട് കൂട്ടിയ തേനീച്ചകളാണ് ക്ഷേത്രത്തിലെത്തുന്നവര്‍ക്കും ജീവനക്കാര്‍ക്കും വേദനസമ്മാനിക്കുന്നത്.തേനീച്ച കൂട്ടത്തെ ഇവിടെ നിന്നും നീക്കം ചെയ്യാന്‍ വനംവകുപ്പിന്റെ സഹായം തേടിയിരുന്നെങ്കിലും വനംവകുപ്പിന്റെ അധികാര പരിധിയില്‍പ്പെട്ട കാര്യമല്ലെന്നാണ് അധികൃതര്‍ അറിയിച്ചത്. എല്ല എല്ലാവര്‍ഷവും ഇവിടെ തേനീച്ചകള്‍ കൂട് കൂട്ടാറുണ്ടെങ്കിലും ഉത്സവത്തോടനുബന്ധിച്ച് രാത്രി കാലങ്ങളില്‍ തേന്‍ ശേഖരിക്കുന്നവരെ ഉപയോഗിച്ച് തേന്‍ ശേഖരിച്ച ശേഷം തേനീച്ചകളെ നീക്കം ചെയ്യാറാണ് പതിവ് .
എന്നാല്‍ രാത്രിയില്‍ നിലാവുള്ളതിനാല്‍ തേന്‍ ശേഖരിക്കാന്‍ കഴിയാത്ത അവസ്ഥ വന്നതാണ് പ്രശ്നത്തിന് കാരണമെന്നും ഇവയെ ഉടന്‍ തന്നെ നീക്കം ചെയ്യാനുള്ള നടപിടികള്‍ സ്വീകരിക്കുമെന്നും ദേവസ്വം എക്സിക്യുട്ടീവ് ഓഫീസര്‍ മഞ്ചിത്ത് കൃഷ്ണന് പറഞ്ഞു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."