മാര്‍ച്ച് നടത്തി
ഹരിപ്പാട്: ചേപ്പാട് സുനില്‍കുമാര്‍ വധക്കേസിലെ ദൃക്സാക്ഷിയായ യൂത്ത് കോണ്‍ഗ്രസ് പ്രവര്ത്തകന് അഖിലിനെതിരേ കള്ളക്കേസ് എടുക്കുകയും, സ്റ്റേഷനിലും ജയിലിലും ക്രൂരമായി മര്‍ദിക്കുകയും ചെയ്ത പൊലിസ് ഉദ്യോഗസ്ഥര്ക്കെതിരേ കേസെടുക്കണമെന്നാവശ്യപ്പെട്ട് യൂത്ത് കോണ്‍ഗ്രസ് ഹരിപ്പാട് നിയോജമകമണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തില്‍ കരീലക്കുളങ്ങര പൊലിസ് സ്റ്റേഷനിലേക്ക് മാര്‍ച്ച് നടത്തി.
ആശുപത്രിയില്‍ അഡ്മിറ്റ് ചെയ്തിട്ട് അഞ്ച് ദിവസമായിട്ടും ഇതുവരെ മൊഴിയെടുക്കുവാന്‍ പോലും പൊലിസ് തയ്യാറായിട്ടില്ല. സി.പി.എം ഓഫിസില്‍നിന്ന് ലഭിക്കുന്ന നിര്‍ദേശങ്ങളനുസരിച്ചാണ് കാര്യങ്ങള്‍ നീങ്ങുന്നതെന്ന് യോഗം ഉദ്ഘാടനം ചെയ്ത് ആലപ്പുഴ പാര്‍ലമെന്റ് പ്രസിഡന്റ് എസ് ദീപു പറഞ്ഞു.
നിയോജകമണ്ഡലം പ്രസിഡന്റ് ഷജിത്ത് ഷാജി അധ്യക്ഷനായി. എം.എം ബഷീര്‍, എം.ആര് ഹരികുമാര്‍, എസ് വിനോദ്കുമാര്‍, വി ഷുക്കൂര്‍, ശ്രീദേവി രാജന്, മണികുമാര്‍, ബിനു ചുള്ളിയില്‍, എസ് സുജിത്ത്, നിഥിന് പുതിയടം, റോഷിന്, സ്നേഹ, വിഷ്ണു ആര്. ഹരിപ്പാട്, കെ.എസ് ഹരികൃഷ്ണന്, സുജിത്ത് സുരന്, കലേഷ്, ശങ്കര്‍, മണികണ്ഠന്, അജു, രാജേഷ്, രാമകൃഷ്ണന്, വിഷ്ണുപ്രസാദ്, നന്ദകുമാര്‍, വിനീഷ്, ബിനു മല്ലാക്കര, സജീഷ് സംസാരിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."