മുവാറ്റുപുഴയില്‍ ഹോട്ടലുകളില്‍ പരിശോധന; പഴകിയ ഭക്ഷണങ്ങള്‍ പിടികൂടി
മുവാറ്റുപുഴ: ഹോട്ടലുകളില്‍ നഗരസഭാ ആരോഗ്യ വിഭാഗം നടത്തിയ പരിശോധനയില്‍ പഴകിയ ഭക്ഷണങ്ങള്‍ പിടികൂടി. ഇന്നലെ രാവിലെ നഗരത്തിലും പരിസര പ്രദേശങ്ങളിലും പ്രവര്‍ത്തിക്കുന്ന ഹോട്ടലുകളിലാണ് നഗരസഭാ ആരോഗ്യ വിഭാഗം പരിശോധന നടത്തിയത്.
പരിശോധനയില്‍ മുവാറ്റുപുഴ കച്ചേരിത്താഴത്ത് പ്രവര്‍ത്തിക്കുന്ന കോഫി ബ്രോണി, പി.ഒ ജംഗ്ഷനിലെ ആര്യാസ്, കീച്ചേരിപ്പടിയിലെ സൈഫൂണ് എന്നീ ഹോട്ടലുകളില്‍ നിന്നുമാണ് പഴകിയ ഭക്ഷണങ്ങള്‍ പിടിച്ചെടുത്തത്.
പൊറോട്ട, ബിരിയാണി, ബീഫ് കറി, ചിക്കന്‍ കറി, വിവിധ എണ്ണ പലഹാരങ്ങള്‍, ഫ്രീസറില്‍ സുക്ഷിച്ചിരുന്ന ഇറച്ചികള്‍ എന്നിവയാണ് പിടികൂടിയത്. മുവാറ്റുപുഴയില്‍ ഹോട്ടലുകളില്‍ പഴകിയ ഭക്ഷണങ്ങള്‍ വില്‍പ്പന നടത്തുകയാണന്ന വ്യാപകമായ പരാതി ഉയര്‍ന്നതിനെ തുടര്‍ന്നാണ് ആരോഗ്യ വിഭാഗം ഇന്നലെ പരിശോധന നടത്തിയത്. വരും ദിവസങ്ങളിലും പരിശോധന തുടരുമെന്ന് ആരോഗ്യ വിഭാഗം ഉദ്യോഗസ്ഥര്‍ പറഞ്ഞു.
പിടിച്ചെടുത്ത പഴകിയ ഭക്ഷണങ്ങള്‍ നഗരസഭാ ഓഫീസിന് മുന്നില്‍ പ്രദര്‍ശിപ്പിച്ചു. പ്രദര്‍ശിപ്പിച്ച ഭക്ഷ്യവസ്ഥുക്കളില് ഹോട്ടലുകളുടെ പേര് പ്രദര്‍ശിപ്പിക്കാത്തതിനെതിരെ പ്രതിഷേധം ഉയര്‍ന്നിരുന്നു.
പ്രതിഷേധത്തെ തുടര്‍ന്നാണ് ഉദ്യോഗസ്ഥര്‍ ഹോട്ടലുകളുടെ പേര് പ്രദര്‍ശിപ്പിക്കാന്‍ തയ്യാറായത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."