HOME
DETAILS

പ്രധാനമന്ത്രിയും കേന്ദ്രസര്‍ക്കാരും എന്തുചെയ്യുകയാണെന്ന് കൊല്ലപ്പെട്ട സൈനികരുടെ ബന്ധുക്കള്‍

  
backup
May 02 2017 | 19:05 PM

%e0%b4%aa%e0%b5%8d%e0%b4%b0%e0%b4%a7%e0%b4%be%e0%b4%a8%e0%b4%ae%e0%b4%a8%e0%b5%8d%e0%b4%a4%e0%b5%8d%e0%b4%b0%e0%b4%bf%e0%b4%af%e0%b5%81%e0%b4%82-%e0%b4%95%e0%b5%87%e0%b4%a8%e0%b5%8d%e0%b4%a6%e0%b5%8d


ന്യൂഡല്‍ഹി: കേന്ദ്ര സര്‍ക്കാരിനെതിരേ രൂക്ഷ വിമര്‍ശനവുമായി നിയന്ത്രണരേഖയില്‍ പാക് വെടിവയ് പ്പില്‍ കൊല്ലപ്പെട്ട സൈനികരുടെ ബന്ധുക്കള്‍. പാകിസ്താന്റെ മൊത്തം ജനസംഖ്യയേക്കാള്‍ വലുതാണ് ഇന്ത്യയുടെ സൈനിക ശക്തിയെന്ന് അവകാശപ്പെടുന്ന ഇന്ത്യ എന്തുകൊണ്ടാണ് തിരിച്ചടിക്കാന്‍ തയാറാവാത്തതെന്ന് കഴിഞ്ഞ ദിവസം കശ്മിരില്‍ കൊല്ലപ്പെട്ട സുബേധാര്‍ പരംജിത് സിങിന്റെ സഹോദരന്‍ രണ്‍ജിത്. പ്രധാനമന്ത്രിയും കേന്ദ്ര സര്‍ക്കാരും എന്തു ചെയ്യുകയാണെന്നും അദ്ദേഹം ചോദിച്ചു.
പാക് പ്രധാനമന്ത്രി നവാസ് ഷരീഫിന്റെ ജന്മദിനത്തിന് അദ്ദേഹത്തിന് ആശംസകളുമായി പാക്കിസ്താനില്‍ പോയ മോദിയുടെ നടപടിയേയും അദ്ദേഹം രൂക്ഷമായ ഭാഷയില്‍ വിമര്‍ശിച്ചു.
കഴിഞ്ഞ വര്‍ഷം നടത്തിയ മിന്നലാക്രമണം പോലെ കൂടുതല്‍ ആക്രമണങ്ങള്‍ നടത്തണമെന്ന് രണ്‍ജിത് ആവശ്യപ്പെട്ടു. പാക ിസ്താനിലേക്ക് പോയി 100 സൈനികരുടെ തലയറുത്ത് കൊണ്ടുവരാന്‍ താന്‍ തയാറാണെന്ന് പറഞ്ഞ രണ്‍ജിത്, വിട്ടുവീഴ്ചകളെ കുറിച്ച് മാത്രമാണ് ഇന്ത്യയിലെ നേതാക്കള്‍ ചിന്തിക്കുന്നതെന്നും വാചകമടിയല്ല,തിരിച്ചടിയാണ് വേണ്ടതെന്നും കൂട്ടിച്ചേര്‍ത്തു. സഹോദരന്റെ ശിരസില്ലാത്ത മൃതദേഹം കുടുംബം ഏറ്റുവാങ്ങില്ലെന്ന് അദ്ദേഹം വ്യക്തമാക്കി. പാക് സൈന്യം വികൃതമാക്കിയ ഭര്‍ത്താവിന്റെ മൃതദേഹം ഏറ്റുവാങ്ങില്ലെന്ന് പരംജിതിന്റെ വിധവ പറഞ്ഞു. ശരീരത്തിന്റെ മുഴുവന്‍ ഭാഗങ്ങളുമില്ലെങ്കില്‍ അതു തങ്ങള്‍ക്ക് വേണ്ടെന്നും അവര്‍ പറഞ്ഞു.
ഭര്‍ത്താവിന്റെ മരണത്തെ കുറിച്ച് സര്‍ക്കാരില്‍ നിന്ന് ഒരു അറിയിപ്പും ലഭിച്ചിട്ടില്ലെന്നും അവര്‍ അറിയിച്ചു. രാജ്യത്തിന് വേണ്ടി രക്തസാക്ഷിയായ തന്റെ പിതാവിന്റെ തലയ്ക്ക് പകരം 50 പാക്ക് സൈനികരുടെ തലയറുക്കണമെന്ന് പാക് സൈന്യം കൊലപ്പെടുത്തിയ ബി.എസ്.എഫ് കോണ്‍സ്റ്റബിള്‍ പ്രേം സാഗറിന്റെ മകള്‍ സരോജ് പറഞ്ഞു.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

അന്‍വറിന്റെ പശ്ചാത്തലം ഇടതുപക്ഷമല്ല, പി ശശിയുടെ പ്രവര്‍ത്തനം മാതൃകാപരം; ആരോപണങ്ങള്‍ അവജ്ഞതയോടെ തള്ളുന്നു: മുഖ്യമന്ത്രി

Kerala
  •  3 months ago
No Image

അര്‍ജുനായി ഡ്രഡ്ജര്‍ ഉപയോഗിച്ച് തെരച്ചില്‍; പുഴയില്‍ നിന്ന് അക്കേഷ്യ തടിക്കഷ്ണങ്ങള്‍ കണ്ടെത്തി ഈശ്വര്‍ മല്‍പെയും സംഘവും

Kerala
  •  3 months ago
No Image

എ.ഡി.ജി.പി അജിത് കുമാറിനെ കൈവിടാതെ മുഖ്യമന്ത്രി; തത്കാലം മാറ്റില്ല, തീരുമാനം അന്വേഷണ റിപ്പോര്‍ട്ടിന് ശേഷം

Kerala
  •  3 months ago
No Image

മുതിര്‍ന്ന സി.പി.എം നേതാവ് എം.എം ലോറന്‍സ് അന്തരിച്ചു

Kerala
  •  3 months ago
No Image

ഇതൊരു ചീഞ്ഞ കേസായി പോയി; പൊളിറ്റിക്കല്‍ സെക്രട്ടറിക്ക് വേറെ അജണ്ടയുണ്ടോ എന്ന് പരിശോധിക്കണം: പി.വി അന്‍വര്‍

Kerala
  •  3 months ago
No Image

'വയനാട്ടിലെ കണക്കില്‍ വ്യാജ വാര്‍ത്ത, പിന്നില്‍ അജണ്ട; അസത്യം പറക്കുമ്പോള്‍ സത്യം അതിന്റെ പിന്നാലെ മുടന്തുകയാണ് ചെയ്യുക'

Kerala
  •  3 months ago
No Image

മകളുമായി അടുപ്പം; 19 കാരനെ വിളിച്ചുവരുത്തി കുത്തിക്കൊലപ്പെടുത്തി പിതാവ്

Kerala
  •  3 months ago
No Image

സോളാര്‍ കേസ് അട്ടിമറിച്ച പണം കൊണ്ട് അജിത് കുമാര്‍ ഫ്‌ലാറ്റ് വാങ്ങി മറിച്ചുവിറ്റു; 33 ലക്ഷത്തിന് വാങ്ങിയ ഫ്‌ലാറ്റ് മറിച്ചുവിറ്റത് 65 ലക്ഷം രൂപയ്ക്ക്: വീണ്ടും ആരോപണവുമായി പി.വി അന്‍വര്‍

Kerala
  •  3 months ago
No Image

സ്വർണവില സർവകാല റെക്കോർഡിൽ; പൊന്ന് തൊട്ടാൽ പൊള്ളും

Economy
  •  3 months ago
No Image

മൈനാഗപ്പള്ളി അപകടം: കുഞ്ഞുമോളുടെ ശരീരത്തിലൂടെ കാർ കയറ്റിയിറക്കാൻ താൻ ആവശ്യപ്പെട്ടിട്ടില്ലെന്ന് ശ്രീക്കുട്ടി, അജ്മൽ മദ്യം കഴിപ്പിച്ചെന്നും മൊഴി

Kerala
  •  3 months ago