HOME
DETAILS

മാനസികനില പരിശോധിക്കാന്‍ ഹാജരാവില്ല: ജസ്റ്റിസ് കര്‍ണന്‍

  
backup
May 02 2017 | 19:05 PM

%e0%b4%ae%e0%b4%be%e0%b4%a8%e0%b4%b8%e0%b4%bf%e0%b4%95%e0%b4%a8%e0%b4%bf%e0%b4%b2-%e0%b4%aa%e0%b4%b0%e0%b4%bf%e0%b4%b6%e0%b5%8b%e0%b4%a7%e0%b4%bf%e0%b4%95%e0%b5%8d%e0%b4%95%e0%b4%be%e0%b4%a8%e0%b5%8d


കൊല്‍ക്കത്ത: മാനസികനില പരിശോധിക്കണമെന്ന സുപ്രിംകോടതി ഉത്തരവ് തള്ളി കൊല്‍ക്കത്ത ഹൈക്കോടതി ജഡ്ജി ജസ്റ്റിസ് സി.എസ്.കര്‍ണന്‍.
ഉത്തരവ് ദലിത് ജഡ്ജിയോടുള്ള അവഹേളനമാണ്. ഇത്തരം ഒരു ഉത്തരവ് പുറപ്പെടുവിക്കാന്‍ സുപ്രിം കോടതിക്ക് എന്ത് അധികാരമാണ് ഉള്ളതെന്നും കര്‍ണന്‍ ചോദിച്ചു. തനിക്കെതിരായ കേസ് പരിഗണിച്ച ഏഴ് ജഡ്ജിമാരും അഴിമതിക്കാരാണെന്നും അദ്ദേഹം ആരോപിച്ചു. താന്‍ മാനസികവും ശാരീരികവുമായി ഒരു തകരാറും ഇല്ലാത്ത ആളാണെന്നു ജസ്റ്റിസ് കര്‍ണന്‍ കൂട്ടിച്ചേര്‍ത്തു.
തന്റെ അനുവാദമില്ലാതെ സുപ്രിം കോടതി ഉത്തരവ് നടപ്പാക്കാന്‍ ശ്രമിച്ചാല്‍ പശ്ചിമ ബംഗാള്‍ ഡി.ജി.പിക്കെതിരേ നടപടിയെടുക്കുമെന്നും അദ്ദേഹം മുന്നറിയിപ്പു നല്‍കി.
മെയ് അഞ്ചിന് കര്‍ണനെ കൊല്‍ക്കത്ത സര്‍ക്കാര്‍ ആശുപത്രിയില്‍ ഹാജരാക്കണമെന്നായിരുന്നു സുപ്രിംകോടതി ഉത്തരവ്. മേല്‍നോട്ടം വഹിക്കാന്‍ പശ്ചിമബംഗാള്‍ ഡി.ജി.പിയുടെ നേതൃത്വത്തില്‍ പൊലിസ് സംഘത്തെ നിയോഗിക്കണമെന്നും ചീഫ് ജസ്റ്റിസ് ജെ.എസ്.ഖെഹാര്‍ അധ്യക്ഷനായ ബെഞ്ച് ഉത്തരവിട്ടിരുന്നു.
തന്റെ മാനസികനില പരിശോധിക്കണമെന്ന് ഉത്തരവിട്ട ജഡ്ജിമാരുടെ മാനസികനില പരിശോധിക്കണമെന്ന് ജസ്റ്റിസ് കര്‍ണന്‍ നേരത്തെ ഉത്തരവിട്ടിരുന്നു. വിധി നടപ്പാക്കാന്‍ ഡല്‍ഹി ഡി.ജി.പിക്കു നിര്‍ദേശവും നല്‍കിയിരുന്നു.
ജഡ്ജിമാരെ എയിംസ് മെഡിക്കല്‍ ബോര്‍ഡിന് മുന്നില്‍ ഹാജരാക്കാനായിരുന്നു കര്‍ണന്റെ ഉത്തരവ്. മെയ് നാലിന് പരിശോധന നടത്തി എട്ടിന് റിപ്പോര്‍ട്ട് സമര്‍പ്പിക്കണമെന്നും അദ്ദേഹം നിര്‍ദേശിച്ചു. നേരത്തെ സുപ്രിം കോടതി ചീഫ് ജസ്റ്റിസടക്കം ഏഴ് ജഡ്ജിമാര്‍ക്ക് വിദേശയാത്രാ വിലക്കേര്‍പ്പെടുത്തി കര്‍ണന്‍ ഉത്തരവിട്ടിരുന്നു.
സുപ്രിം കോടതി ജഡ്ജിമാരെ പരസ്യമായി വിമര്‍ശിച്ചതിനാണു കര്‍ണനെതിരേ സുപ്രിം കോടതി കോടതിയലക്ഷ്യ നടപടി ആരംഭിച്ചത്. രാജ്യത്തെ പരമോന്നത കോടതി ഉത്തരവുകള്‍ പരസ്യമായി ജസ്റ്റിസ് കര്‍ണന്‍ തള്ളിയത് ജുഡീഷ്യറിയില്‍ പുതിയ വിവാദങ്ങള്‍ക്കാണു തുടക്കം കുറിച്ചിരിക്കുന്നത്.
തനിക്കെതിരേ നടപടിയെടുത്ത ചീഫ് ജസ്റ്റിസ് അടങ്ങുന്ന ഭരണഘടനാ ബെഞ്ചിലെ ഏഴ് ജഡ്ജിമാര്‍ 14 കോടി രൂപ നഷ്ടപരിഹാരം നല്‍കണമെന്നു കര്‍ണന്‍ ഉത്തരവിട്ടിരുന്നു. ഹൈക്കോടതി ജഡ്ജിക്കെതിരേ സുപ്രിം കോടതി അറസ്റ്റ് വാറണ്ട് പുറപ്പെടുവിച്ചതും അതിനെ ജസ്റ്റിസ് കര്‍ണന്‍ തള്ളിയതും ഇന്ത്യന്‍ നീതിന്യായവ്യവസ്ഥയില്‍ ആദ്യ സംഭവമാണ്.

 

 

 

 

 



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

ബ​ഗാനോടും തോറ്റ് ബ്ലാസ്റ്റേഴ്സ്

Football
  •  8 minutes ago
No Image

കാറും ബൈക്കും കൂട്ടിയിടിച്ചു; നിയന്ത്രണം വിട്ട വാഹനങ്ങൾ ട്രെയ്ലർ ലോറിയിലിടിച്ച് രണ്ട് പേർക്ക് ദാരുണാന്ത്യം

Kerala
  •  an hour ago
No Image

308.30 ഗ്രാം എം.ഡി.എം.എയുമായി യുവാവ് പിടിയിൽ 

Kerala
  •  an hour ago
No Image

ആനയെഴുന്നള്ളിപ്പും വെടിക്കെട്ടും; ഹൈക്കോടതി വിധി പ്രായോഗികമല്ലെന്ന് തൃശൂരിൽ ഉത്സവരക്ഷാ സംഗമം

Kerala
  •  an hour ago
No Image

ബംഗാള്‍ ഉള്‍ക്കടലില്‍ ന്യൂനമര്‍ദ്ദ സാധ്യത; മൂന്ന് ജില്ലകളില്‍ മുന്നറിയിപ്പ്

Kerala
  •  2 hours ago
No Image

കാട്ടാന പന മറിച്ചിട്ടുണ്ടായ അപകടത്തിൽ പരുക്കേറ്റ വിദ്യാർത്ഥിനിക്ക് ദാരുണാന്ത്യം

Kerala
  •  2 hours ago
No Image

ദുബൈയിൽ 740 ലധികം ഇ വി ഗ്രീൻ ചാർജിംഗ് പോയിൻ്റുകൾ

latest
  •  2 hours ago
No Image

'ദില്ലി ചലോ' മാര്‍ച്ചില്‍ സംഘര്‍ഷം: ജലപീരങ്കിയും കണ്ണീര്‍വാതകവും പ്രയോഗിച്ച് പൊലിസ്, 17 കര്‍ഷകര്‍ക്ക് പരുക്ക്

National
  •  3 hours ago
No Image

മെക് 7 വിവാദം; ആരോപണങ്ങളില്‍ അന്വേഷണം ആരംഭിച്ച് എന്‍.ഐ.എ

Kerala
  •  3 hours ago
No Image

ഗ്ലോബൽ വില്ലേജിൽ ക്രിസ്‌തുമസ് ആഘോഷങ്ങൾക്ക് തുടക്കമായി

uae
  •  3 hours ago