വേങ്ങൂര്‍ പഞ്ചായത്തിലെ പൊതുടാപ്പുകള്‍ അടച്ചു; കുടിവെള്ളത്തിനായി നെട്ടോട്ടമോടി ജനം
പെരുമ്പാവൂര്‍: വേങ്ങൂര്‍ പഞ്ചായത്തിലെ പാണിയേലി, കൊച്ചുപുരക്കല്‍ കടവ് ഭാഗത്തെ പൊതുടാപ്പുകള്‍ അടച്ചതുമൂലം കുടിവെള്ള ക്ഷാമം മൂലം ജനം വലയുന്നു. ഈ പ്രദേശങ്ങളില്‍ നേരത്തെയുണ്ടായിരുന്ന പൊതുടാപ്പുകളില്‍ ഭൂരിഭാഗവും നിറുത്തലാക്കിയതാണ് കുടിവെള്ളക്ഷാമത്തിന് ആക്കം കൂട്ടിയത്.
രണ്ടുവര്‍ഷം മുന്‍പുവരെ വേങ്ങുര്‍ പഞ്ചായത്തില്‍ 477 ടാപ്പുകള്‍ പ്രവര്‍ത്തിച്ചിരുന്നു. ഇതില്‍ 344 ടാപ്പുകള്‍ അടച്ചതാണ് കുടിവെള്ള ക്ഷാമം രൂക്ഷമാകാന്‍ കാരണം. വേങ്ങൂര്‍ പഞ്ചായത്തിലെ ഒമ്പത് അങ്കണവാടികളിലേക്കുമുള്ള പൊതു ടാപ്പുകള്‍ നിറുത്തലാക്കിയതുമൂലം പൊതുജനങ്ങളില്‍ നിന്നും ശക്തമായ എതിര്‍പ്പുയരുന്നുണ്ട്.
ജനങ്ങള്‍ക്ക് ഏറെ പ്രതീക്ഷ നല്‍കി 25 ലക്ഷം രൂപ ചിലവില്‍ ബ്ലോക്ക് പഞ്ചായത്ത് ആറ് വര്‍ഷങ്ങള്‍ക്ക് മുമ്പ് നിര്‍മിച്ച കുടിവെള്ള പദ്ധതി മോശം പൈപ്പുകള്‍ ഉപയോഗിച്ചതുമൂലം ഉപയോഗശൂന്യമായതും കുടിവെള്ളക്ഷാമം രൂക്ഷമാക്കുന്നു.
ചെറുപ്പക്കാര്‍ ദൂരെയുള്ള ജലസ്രോതസുകളെ കുളിക്കാനും മറ്റും ഉപയോഗപ്പെടുത്തുമ്പോള്‍ ഏറെ ദുരിതം അനുഭവിക്കുന്നത് പ്രായാധിക്യം മൂലം രോഗം അലട്ടുന്ന വൃദ്ധരാണ്. പലര്‍ക്കും കുടിവെള്ളം ശേഖരിക്കാനായി അരക്കിലോമീറ്ററിലേറെ സഞ്ചരിക്കേണ്ട ദുരവസ്ഥയിലാണ്. എത്രയും പെട്ടെന്ന് കുടിവെള്ള പദ്ധതി ഗുണമേന്മയുള്ള പൈപ്പുകള്‍ ഉപയോഗിച്ച് പുനരുദ്ധരിക്കണമെന്നും കുടിവെള്ളക്ഷാമം രൂക്ഷമായ സ്ഥലങ്ങളില്‍ വാട്ടര്‍ അഥോറിറ്റിയുടെ പൊതു ടാപ്പുകള്‍ സ്ഥാപിക്കുവാന്‍ പഞ്ചായത്ത് അധികൃതര്‍ക്ക് നിര്‍ദേശം നല്‍കണമമെന്നും ആവശ്യപ്പെട്ട് വെല്‍ഫെയര്‍ പാര്‍ട്ടി മണ്ഡലം പ്രസിഡന്റ്് തോമസ് കെ. ജോര്‍ജ് മനുഷ്യാവകാശ കമ്മിഷന്‍ ചെയര്‍മാന്‍ ജസ്റ്റിസ് ആന്റണി ഡൊമിനിക്കിന് പരാതി അയച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."