HOME
DETAILS
MAL
എടവത്തറ ചൊവ്വാ ഭഗവതി ക്ഷേത്രത്തില്‍ വീണ്ടും മോഷണം
backup
July 19 2016 | 22:07 PM
ആലുവ: പടിഞ്ഞാറെ കടുങ്ങല്ലൂര്‍ എടവത്തറ വടക്കന്‍ ചൊവ്വാ ഭഗവതി ക്ഷേത്രത്തില്‍ വീണ്ടും മോഷണം. ശ്രീകോവിലിന് മുമ്പിലും റോഡരികിലെയും ഭണ്ഡാരങ്ങള്‍ കുത്തിത്തുറന്നായിരുന്നു കവര്‍ച്ച. ഇന്നലെ രാവിലെ റോഡരികിലെ വിളക്ക് കത്തിക്കാനെത്തിയ ഭക്തനാണ് റോഡരികിലെ ഭണ്ഡാരത്തിന്റെ പൂട്ട് തകര്‍ക്കപ്പെട്ടത് കണ്ടത്.
ക്ഷേത്ര പുനപ്രതിഷ്ഠാദിന ആ ഘോഷത്തിന് ശേഷം നടന്ന മോഷണത്തില്‍ ഇരുപതിനായിരത്തോളം രൂപ നഷ്ടപെട്ടതായി കണക്കാക്കുന്നു. രണ്ട് മാസം മുമ്പ് ഇവിടെ മോഷണം നടന്നിരുന്നു. ബിനാനിപുരം പൊലിസ് കേസെടുത്തു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."