കടലാക്രമണത്തിന് പരിഹാരമുണ്ടാകുമെന്ന പ്രതീക്ഷയില്‍ മത്സ്യത്തൊഴിലാളികള്‍
കഠിനംകുളം: പെരുമാതുറ മുതലപ്പൊഴി മത്സ്യബന്ധന തുറമുഖത്തിലെ മണല്‍ നീക്കം ചെയ്യല്‍ ജോലികള്‍ക്ക് ഇന്നലെ തുടക്കമായി. മത്സ്യ ബന്ധന ബോട്ടുകള്‍ക്ക് അപകട ഭീഷണി സൃഷ്ടിക്കുന്ന തരത്തില്‍ അഴിമുഖത്ത് കടലില്‍ നിന്നും മണല്‍ അടിഞ്ഞ് കൂടിയതിനെ തുടര്‍ന്നാണ് നടപടി.
വേനല്‍ രൂക്ഷമായതോടെ കായലുകളില്‍ നിന്നും വിവിധ നദികളില്‍ നിന്നും കടലിലേക്ക് ഒഴുകിയെത്തുന്ന വെള്ളത്തിന്റെ അളവില്‍ ഗണ്യമായ കുറവുണ്ടായിട്ടുണ്ട്. അഴിമുഖത്ത് മണല്‍ അടിയുന്നതിന്റെ പ്രധാന കാരണം ഇതാണ്.
മണല്‍ അടിഞ്ഞ് കയറിയതോടെ അഴിമുഖത്ത് വീണ്ടും തിരയടിയും തുടങ്ങി. ഇത് ഹാര്‍ബര്‍ അതോറിറ്റിയെ ആശങ്കയിലാക്കിയിട്ടുണ്ട്. നേരത്തേ തന്നെ ഹാര്‍ബര്‍ നിര്‍മാണം അശാസ്ത്രീയമാണെന്ന്് ആക്ഷേപമുയര്‍ന്നിരുന്നു. പല തവണ നിര്‍മാണ പ്രവര്‍ത്തനം നിര്‍ത്തി വയ്‌ക്കേണ്ടിയും വന്നിരുന്നു. വീണ്ടും അത്തരത്തില്‍ ആക്ഷേപമുണ്ടാകുമോയെന്ന് അധികൃതര്‍ക്ക് ആശങ്കയുണ്ട്.
അഴിമുഖത്തേക്ക് തിരയടിച്ച് തുടങ്ങിയതോടെ മത്സ്യത്തൊഴിലാളികളും ആശങ്കയിലാണ്. മത്സ്യ ബന്ധനത്തിന് കടലിലേക്ക് പോകുമ്പോഴും തിരിച്ച് ഹാര്‍ബറിനുള്ളിലേക്ക് പ്രവേശിക്കുമ്പോഴും തിരയടി കടുത്ത അപകട ഭീഷണി സൃഷ്ടിക്കുകയാണ ്. മണല്‍ നീക്കം ചെയ്തു തുടങ്ങിയത് ഇവര്‍ക്ക് ആശ്വാസമായിട്ടുണ്ടെങ്കിലും വരും ദിവസങ്ങളില്‍ തിരയടിയുടെ സ്ഥിതി എന്താകുമെന്ന് കണ്ടറിയേണ്ടിരിക്കുന്നു.
മണല്‍ ആറു മീറ്റര്‍ ആഴത്തില്‍ ബാര്‍ജ് മുഖേനയാണ് മാറ്റുന്നത്.ഇതിനായി രണ്ടുകോടി രൂപയാണ് ചിലവിടുന്നത്. മുതലപ്പൊഴി ഹാര്‍ബറിന്റെ പ്രധാന ഭാഗമായ പുലിമുട്ട് നിര്‍മാണ സമയം മുതല്‍ താഴം പള്ളി പൂത്തുറ ഭാഗത്തെ കര നഷ്ട്ടപ്പെട്ട് തുടങ്ങിയിരുന്നു. പുലിമുട്ട് നിര്‍മാണം പുരോഗമിച്ചതോടെ ഈ ഭാഗത്തെ കരയില്ലാതാവുകയും നൂറ് കണക്കിന് കുടുംബങ്ങള്‍ വഴിയാധാരമാവുകയും ചെയ്തു.
എന്നാല്‍ ഹാര്‍ബറിന് കിഴക്ക് ഭാഗമായ പെരുമാതുറയില്‍ കര കൂടുതലായി ഉണ്ടാകുകയും ചെയ്യ്തു. അടുത്തിടെ കിഴക്ക് ഭാഗത്തെ പുലിമുട്ട് കടന്ന് മുന്നൂറോളം മീറ്റര്‍ മാറി ഒരു മിനി പുലിമുട്ടിന്റെ നിര്‍മാണം തുടങ്ങിയതോടെ താഴംപള്ളി പൂത്തുറ ഭാഗത്ത് ചെറിയ രീതിയില്‍ കര വന്ന് തുടങ്ങിയിട്ടുണ്ട്. ഹാര്‍ബറില്‍ നിന്നും നീക്കം ചെയ്യുന്ന മണല്‍ താഴം പള്ളി ഭാഗത്തെ കര നഷ്ട്ടപ്പെട്ടിടത്ത് നിക്ഷേപിക്കും.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."