HOME
DETAILS

ഇറാനെതിരായ ആയുധ ഉപരോധം എടുത്തുകളയുന്നത് സംഘർഷം കൂടുതൽ രൂക്ഷമാക്കും സഊദി

  
backup
August 20 2020 | 00:08 AM

%e0%b4%87%e0%b4%b1%e0%b4%be%e0%b4%a8%e0%b5%86%e0%b4%a4%e0%b4%bf%e0%b4%b0%e0%b4%be%e0%b4%af-%e0%b4%86%e0%b4%af%e0%b5%81%e0%b4%a7-%e0%b4%89%e0%b4%aa%e0%b4%b0%e0%b5%8b%e0%b4%a7%e0%b4%82-%e0%b4%8e

ജിദ്ദ: ഇറാനെതിരായ ആയുധ ഉപരോധം എടുത്തുകളയുന്നത് മേഖലയിൽ സംഘർഷം കൂടുതൽ രൂക്ഷമാക്കുമെന്ന് സഊദി മന്ത്രിസഭാ യോഗം വിലയിിരുത്തി. വിദേശത്ത് നിന്ന് ആയുധങ്ങള്‍ വാങ്ങുന്നതില്‍ ഇറാനെ തടയുന്ന യുഎന്‍ ഉപരോധം ഒക്ടോബര്‍ 18ന് അവസാനിക്കും. ഉപരോധം അനിശ്ചിത കാലത്തേക്ക് നീട്ടാനുള്ള അമേരിക്കയുടെ നീക്കം യുഎന്‍ രക്ഷാ സമിതിയില്‍ നേരത്തെ പരാജയപ്പെട്ടിരുന്നു.
യുറേനിയം സമ്പുഷ്ടീകരണം ചൂണ്ടിക്കാട്ടി 2007ലാണ് ഇറാനെതിരെ ലോക രാജ്യങ്ങള്‍ ആയുധ ഉപരോധം കൊണ്ടു വന്നത്. ഇതു പ്രകാരം ഇറാന് വിദേശത്തു നിന്നും ആയുധങ്ങള്‍ വാങ്ങുവാനോ ശേഖരിക്കുവാനോ സാധിക്കില്ല. ഉപരോധം അനിശ്ചിത കാലത്തേക്ക് നീട്ടാനുള്ള യുഎന്‍ രക്ഷാ സമിതി വോട്ടെടുപ്പ് പരാജയപ്പെട്ടിരുന്നു. ഇതോടെ ആയുധ ഉപരോധം ഒക്ടോബര്‍‌ 18ന് അവസാനിക്കും. ഇത് മേഖലയില്‍ പ്രശ്നം കലുഷിതമാക്കുമെന്ന നിലപാടിലാണ് സഊദി.
അതേ സമയം മേഖലയിൽ നശീകരണ പ്രവർത്തനങ്ങൾ നടത്തുന്നതിൽനിന്ന് ഇറാന് കൂച്ചുവിലങ്ങിടുന്നതിന് സഹായകമായ ഏതു നടപടികളെയും സഊദി അറേബ്യ പിന്തുണക്കുമെന്നും മന്ത്രിസഭാ യോഗം വ്യക്തമാക്കി.
ആരോഗ്യ പ്രതിരോധ, മുൻകരുതൽ നടപടികളെല്ലാം കണിശമായി പാലിച്ച് സുരക്ഷിതമായി ഹജ് കർമം നിർവഹിക്കപ്പെട്ടതിലും ഹജ് തീർഥാടകരുടെ എണ്ണം കുറക്കാനുള്ള തീരുമാനത്തെ ആഗോള മുസ്‌ലിംകളും ആഗോള സംഘടനകളും സ്ഥാപനങ്ങളും സ്വാഗതം ചെയ്തതിലും മന്ത്രിസഭാ യോഗം അഭിനന്ദനം അറിയിച്ചു. ഏതു സാഹചര്യങ്ങളിലും ഹജ് കർമം നടത്താനുള്ള സൗദി അറേബ്യയുടെ ശേഷിയാണ് ഇത് വ്യക്തമാക്കുന്നത്. ഇസ്‌ലാമിനും ലോക മുസ്‌ലിംകൾക്കും സേവനങ്ങൾ നൽകുന്ന കാര്യത്തിൽ ഏതു സാഹചര്യത്തിലും സ്തുത്യർഹമായി പ്രവർത്തിക്കാനുള്ള സഊദിയുടെ കഴിവിനുള്ള തെളിവാണിത്.
സഊദിയിലും ആഗോള തലത്തിലും കൊറോണ വ്യാപനവുമായി ബന്ധപ്പെട്ട പുതിയ സംഭവവികാസങ്ങൾ മന്ത്രിസഭാ യോഗം വിശകലനം ചെയ്തു. ബെയ്‌റൂത്ത് തുറമുഖത്തുണ്ടായ ഉഗ്ര സ്‌ഫോടനത്തിനു പിന്നാലെ ദുരിതമകറ്റാൻ ലബനോന് സഹായങ്ങൾ നൽകാനും ലബനോനികൾക്കൊപ്പം നിലയുറപ്പിക്കാനുമുള്ള സൽമാൻ രാജാവിന്റെ നിർദേശത്തെ മന്ത്രിസഭാ യോഗം പ്രശംസിച്ചു.
യെമനിൽ സുരക്ഷാ ഭദ്രതയും സമാധാനവുമുണ്ടാക്കാനുള്ള ശ്രമങ്ങൾ തുടരും. യെമൻ ഗവൺമെന്റും ദക്ഷിണ യെമൻ ഇടക്കാല സമിതിയും തമ്മിൽ റിയാദിൽ വെച്ച് ഒപ്പുവെച്ച സമാധാന കരാർ വേഗത്തിൽ നടപ്പാക്കുന്നതിനുള്ള കർമ പദ്ധതി സഊദി മുന്നോട്ടുവെച്ചത്, 2019 നവംബറിൽ ഒപ്പുവെച്ച റിയാദ് കരാർ സഊദി അറേബ്യ മുറുകെ പിടിക്കുന്നു എന്നാണ് വ്യക്തമാക്കുന്നത്. യെമനിൽ തർക്കങ്ങളും സംഘർഷങ്ങളും പരിഹരിക്കാനുള്ള ഏറ്റവും മികച്ച പോംവഴിയാണ് റിയാദ് കരാറെന്നും മന്ത്രിസഭാ യോഗം പറഞ്ഞു.
തിരുഗേഹങ്ങളുടെ സേവകൻ സൽമാൻ രാജാവിന്റെ അധ്യക്ഷതയിൽ വീഡിയോ കോൺഫറൻസ് രീതിയിൽ നിയോം സിറ്റിയിലാണ് മന്ത്രിസഭാ യോഗം ചേർന്നത്.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

സഊദി അറേബ്യ: ബിൽബോർഡ് നിയമങ്ങൾ കൂടുതൽ കർശനമാക്കാൻ ഒരുങ്ങുന്നു

Saudi-arabia
  •  2 months ago
No Image

ഗള്‍ഫ് സുപ്രഭാതം റെസിഡണ്ട് എഡിറ്റര്‍ ജലീല്‍ പട്ടാമ്പിക്ക്  ആദരം 

uae
  •  2 months ago
No Image

'അവസാന വിക്കറ്റും വീണു അരങ്ങത്തു നിന്ന് അടുക്കളയിലേക്ക്'; ഫേസ്ബുക്ക് കുറിപ്പുമായി കെ.ടി. ജലീല്‍ എം.എല്‍.എ

Kerala
  •  2 months ago
No Image

കമ്മ്യൂണിറ്റി സ്പോർട്‌സ് ഇവന്റ്സ്; എമിറേറ്റ്സ് ന്യൂസ് ഏജൻസിക്ക് മികച്ച മീഡിയ ഔട്ട്ലെറ്റ് പുരസ്കാരം

uae
  •  2 months ago
No Image

ടി20 ലോകകപ്പ്; ഔദ്യോഗിക സ്കോററായി യു.എ.ഇ മലയാളി ഷിനോയ് സോമൻ

uae
  •  2 months ago
No Image

അജിത് കുമാറിന്റെ തലയില്‍ നിന്ന് തൊപ്പി ഊരിക്കും എന്ന പറഞ്ഞവന്റെ പേര് അന്‍വറെന്നാ സി.എമ്മേ; ഫേസ്ബുക്ക് പോസ്റ്റുമായി അന്‍വര്‍

Kerala
  •  2 months ago
No Image

ഹിന്ദുകുട്ടികളെ മതന്യൂനപക്ഷങ്ങളുടെ സ്‌കൂളുകളില്‍ അയക്കരുത്; കര്‍ണാടകയില്‍ വിദ്വേഷ പ്രസംഗം നടത്തിയ അധ്യാപകനെതിരെ കേസ്

National
  •  2 months ago
No Image

എഡിജിപിക്കെതിരായ നടപടി സ്വന്തം തടി രക്ഷിക്കാനുള്ള മുഖ്യമന്ത്രിയുടെ തന്ത്രം; രമേശ് ചെന്നിത്തല

Kerala
  •  2 months ago
No Image

സൂര്യാഘാതം? ചെന്നൈയില്‍ വ്യോമസേനയുടെ എയര്‍ഷോ കാണാനെത്തിയ മൂന്നുപേര്‍ മരിച്ചു 

National
  •  2 months ago
No Image

എമിറേറ്റ്സ് എയർലൈനിൽ ഈ വസ്തുകൾക്ക് നിരോധനം

uae
  •  2 months ago